എല്ലാ സീരിയലുകളൂടെയും അവസ്ഥ ഇത് തന്നെ; നന്നായി പോയി കൊണ്ടിരുന്ന രാക്കുയില്‍ സീരിയലിന് അവസാനമായി
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന രാക്കുയില്‍ സീരിയല്‍ അവസാനിക്കുകയാണ്. ആഴ്ചകളായി സീരിയല്‍ നിര്‍ത്താന്‍ പോവുകയാണെന്ന് ഉള്ള സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിതാ ചാനലിന്റെ ക്ലൈമാക്‌സ് പ്രൊമോ പുറത്തു വന്നിരിക്കുകയാണ്. തുളസിയുടെ ജീവിതത്തെ കുറിച്ച് മാത്രം കാണിച്ച് കൊണ്ടാണ് പ്രൊമോയില്‍ സീരിയലിന്റെ ്‌വസാനമായി എന്ന് പറഞ്ഞത്.
അതേസമയം ഈ സീരിയല്‍ അവസാനിപ്പിച്ചത് നന്നായെന്ന് പറഞ്ഞാണ് ആരാധകരുടെ കമന്റുകള്‍. അത്രയും മനോഹരമായി പോയി കൊണ്ടിരുന്ന ഒരു സീരിയലിനെ അവസാനം കൊണ്ട് വന്ന് നശിപ്പിച്ചു കളഞ്ഞു എന്നും ആരോപണം ഉണ്ട്. രാക്കുയിലിന് പുറമേ മഴവില്‍ മനോരമയിലെ മറ്റ് സീരിയലുകളെ കുറിച്ചും ആരാധകര്‍ പറഞ്ഞിരിക്കുകയാണ്. വിശദമായി വായിക്കാം.

'കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ ഒരു പരമ്പരയ്ക്ക് ഇവിടെ പരിസമാപ്തി. പ്രണയവും വിരഹവും ഉള്‍കൊണ്ട് രാക്കുയില്‍ ക്ലൈമാക്‌സിലേക്ക്. അതിജീവനത്തിന്റെ കഥയായിരുന്നു തുളസിയുടേത്. തുളസി കതിര്‍ പോലെ നൈര്‍മല്യം ഉള്ള ഇവളെ ദൈവം ഇനി പരീക്ഷിക്കരുത്' എന്നുമാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മണിയ്ക്കായിരുന്നു രാക്കുയില്‍ സംപ്രേക്ഷണം ചെയ്ത് വന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ നിന്നും സംവിധായകനും നായകനും ക്യാമറമാനുമൊക്കെ പിന്മാറിയിരുന്നു. ഇതോടെ സീരിയലിന് തന്നെ മാറ്റം വന്നു. എന്നാല്‍ പുതിയ കഥയും കഥാപാത്രങ്ങളുമൊക്കെയായി രാക്കുയില്‍ തരംഗമായി വന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ വിജയിക്കാന്‍ സാധിച്ചില്ല. എന്തായാലും സീരിയല്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് നേരത്തെ മുതല്‍ വ്യക്തമായെങ്കിലും ഇപ്പോഴാണ് പ്രൊമോ വീഡിയോയുമായി എത്തിയത്. ഇതിന് താഴെ സീരിയലിനെ കുറിച്ചുള്ള നിരവധി കമന്റുകള്‍ വന്ന് നിറയുകയാണ്.

മഴവില്‍ മനോരമയിലെ എല്ലാ സീരിയല്‍കളുടെയും അവസ്ഥ ഇത് തന്നെയാണ്. തുടക്കം നല്ലതും ഒടുക്കം ഒന്നിനും കൊള്ളൂലത്തെയാരിക്കും. വളരെ നന്നായി പോയ്‌കൊണ്ടിരുന്ന സീരിയല്‍ അവസാനം കുളമാക്കി. നല്ലൊരു സീരിയല്‍ ആയിരുന്നു. എല്ലാവരെയും കാണിച്ച് നല്ല രീതിയില്‍ അവസാനി പ്പിക്കമായിരുന്ന് ഇത് കുളമാക്കി. നെഗറ്റീവ് കമന്റ്‌സ് കേട്ട് കേട്ട് അവസാനിപ്പിക്കേണ്ടിവന്നൂ. ഒരുപാട് നല്ല കഥ മുഹൂര്‍ത്തങ്ങള്‍ തന്നത് തന്നെയാണ് രാക്കുയില്‍. അവസാനം മാത്രം ഇങ്ങനെയായി.. എന്നിരുന്നാലും നല്ലൊരു സീരിയല്‍ ആയിരുന്നു.
Recommended Video

ഇതുപോലെ ഒരു ക്ലൈമാക്‌സ് പ്രൊമോ പണ്ടൊരിക്കല്‍ 'എന്റെ കുട്ടികളുടെ അച്ഛന്‍'ലും വന്നിരുന്നു. എന്നിട്ട് അത് ഇപ്പോഴും ഒരു അന്തവും കുന്തവും ഇല്ലാതെ ഓടികൊണ്ടിരിക്കുകയാണ്. എന്തായാലും രാക്കുയില്‍ തീര്‍ന്നതില്‍ ഒരുപാട് സന്തോഷം. ഇനി ആ എന്റെ കുട്ടികളുടെ അച്ഛനും മഞ്ഞില്‍ വിരിഞ്ഞ പൂവും കൂടി തീര്‍ന്നാല്‍ മതിയാരുന്നു. എന്ന് തുടങ്ങി അനേകം കമന്റുകളാണ് രാക്കുയിലിന്റെ പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications