ഹൽദി ആഘോഷത്തിൽ മെഹ്ബൂബ ഗാനത്തിനൊത്ത് ചുവടുവച്ച് സാന്ത്വനത്തിലെ അപ്പു
2020 സെപ്റ്റംബര്‍ 21 ന് ഏഷ്യാനെറ്റിൽ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി സാന്ത്വനം മാറുകയായിരുന്നു.
പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. പരമ്പരയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേരായ അപ്പു എന്ന പേരിലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു രക്ഷയുടേത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് ഏവർക്കും പ്രിയങ്കരിയായ സാന്ത്വനത്തിലെ മരുമകളാണ് അപ്പു.

കൈനിറയെ ആരാധകരുള്ള താരത്തിന്റെ വിവാഹമാണ് ഏപ്രിൽ 25 ന്. വിവാഹം ആണെന്ന് അറിയിച്ചു കൊണ്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം രക്ഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രക്ഷയുടെ വിവാഹത്തിന് മുൻപുള്ള ഹൽദി ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മഞ്ഞ നിറത്തിലെ ലെഹങ്കയാണ് ഹൽദി ആഘോഷത്തിന് രക്ഷ ധരിച്ചിരുന്നത്. ഇരുകൈകളിലും കൈമുട്ട് വരെ മെഹന്ദിയും ചെയ്തിട്ടുണ്ട് രക്ഷ.
മഞ്ഞയും ചുവപ്പും ഇടകലർന്ന നെക്‌ലേസും നെറ്റിച്ചുട്ടിയും ധരിച്ചുള്ള രക്ഷയുട വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ഹൽദി ആഘോഷത്തിനിടെ എടുത്ത ഒരു വിഡിയോയും താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. കെ ജി എഫ് ചാപ്റ്റർ ടുവിലെ മെഹ്ബൂബ എന്ന ഗാനത്തിനൊത്ത് താരം ചുവടുവെക്കുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. പെപ്പർ പ്ലെയിൻ വേഡിങ്ങാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസം മേക്കപ്പ് ആർട്ടിസ്റ്റ് രക്ഷയുടെ വീഡിയോ പങ്കുവച്ചിരുന്നു. ഹൽദിക്കായി മേക്കപ്പ് ഇടുന്ന രക്ഷയുടെ വീഡിയോ പുറത്തെത്തിയതോടെ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയത്.

രക്ഷ കഴിഞ്ഞ ദിവസം പങ്കുവച്ച സേവ് ദ് ഡേറ്റ് ചിത്രങ്ങളും വീഡിയോയും അതിവേഗമാണ് ആരാധകർക്കിടയിൽ വൈറലായത്.
ബീച്ചിന്റെ പശ്ചാത്തലത്തിലാണ് സേവ് ദ് ഡേറ്റ് വീഡിയോ ചെയ്തിരിക്കുന്നത്. പ്രണയാർദ്രമായ സേവ് ദ് ഡേറ്റ് ചിത്രങ്ങളോടൊപ്പം ഹൃദ്യമായ ഒരു കുറിപ്പും രക്ഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
'ഞാൻ നിന്നെ പ്രണയിച്ചിട്ടില്ല, നിന്നോടൊപ്പം പ്രണയത്തിലേക്ക് നടക്കുകയായിരുന്നു. ഞാൻ വിശ്വാസത്തിലും വിധിയിലും വിശ്വസിക്കുന്നു, എങ്കിലും ഞങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ ചെയ്യാൻ മാത്രമേ വിധിക്കപ്പെട്ടിട്ടുള്ളൂവെന്നും വിശ്വസിക്കുന്നു.
നൂറ് ജന്മത്തിലായാലും നൂറ് ലോകങ്ങളിലായാലും നിന്നെ ഞാൻ കണ്ടെത്തും, നിന്നെ തെരഞ്ഞെടുക്കും' എന്നാണ് രക്ഷ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
അർക്കജാണ് രക്ഷയുടെ വരൻ. കോഴിക്കോട് സ്വദേശിയായ അർക്കജ് ബാംഗ്ലൂരിൽ ഐടി പ്രൊഫനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രസകരമായ കമന്റുകളാണ് രക്ഷയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമടിയിൽ നിറയുന്നത്. ഞങ്ങളുടെ ഹരി ഏട്ടനെ തേച്ചോ എന്നാണ് പല ആരാധകരും തമാശയായി ചോദിക്കുന്നത്.
വിവാഹം കഴിഞ്ഞാലും നിങ്ങൾ സീരിയലിൽ അപർണ ആയി തുടരണം, അപ്പു കിളി സാന്ത്വനം വിട്ടു പോകല്ലേ എന്നിങ്ങനെ കമൻ്റുകൾ നിരവധിയാണ് ഇൻസ്റ്റാഗ്രാമിൽ നിറയുന്നത്.
അഭിനയത്തിനു പുറമേ മോഡലിങ്ങിലും വളരെ സജീവമാണ് താരം.ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. റീൽസുകളും വീഡിയോയുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് രക്ഷ.
നിരവധി ആരാധകരാണ് രക്ഷയുടെ റീൽസുകൾക്ക് ലൈക്കും കമന്റുമായെത്തുന്നത്. സാന്ത്വനം ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോകളും രക്ഷ പങ്കുവയ്ക്കാറുണ്ട്. സാന്ത്വനത്തിന് പുറമേ നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സീരിയലിലും രക്ഷ നായികയായെത്തിയിരുന്നു.
കമർകാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു രക്ഷ അഭിനയ രംഗത്ത് എത്തിയത്. അതിന് ശേഷം ഏതാനും ചില ചിത്രങ്ങളിലും രക്ഷ അഭിനയിച്ചു. പിന്നീട് ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
നവാഗതനായ മനോജ് വാസുദേവ് ഒരുക്കുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലൂടെ താരം സിനിമ രംഗത്തേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്.


Click it and Unblock the Notifications