സീത ഇന്ദ്രന്‍റേതായി! കൂട്ടില്ലാത്ത രാമനൊപ്പം ദേവിക! സീതയില്‍ മറ്റൊരു വിവാഹം കൂടി! വീഡിയോ കാണാം!

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് സീത. സിനിമയിലും സീരിയലിലും മറ്റ് നൃത്ത പരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ സ്വാസികയാണ് സീതയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. അടുത്തിടെ മോഹന്‍ലാലിനൊപ്പം താരം ചുവട് വെച്ചിരുന്നു. കുങ്കുമപ്പൂവ് എന്ന സീരിയലിലെ നന്മ നിറഞ്ഞ വില്ലനായ രുദ്രനെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറന്നുകാണാനിടയില്ല. രുദ്രനായി പകര്‍ന്നാടിയ ഷാനവാസാണ് ഇന്ദ്രനെന്ന നായകനായി എത്തുന്നത്.

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ബിബിനും രാമനെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സീതയിലുണ്ട്. നേരത്തെ ചിന്താവിഷ്ടയായ സീതയെന്നായിരുന്നു പരമ്പരയുടെ പേര്. കെട്ടിലും മട്ടിലും പുതുമയുമായെത്തുന്നതിനിടയിലാണ് പരമ്പരയുടെ പേരിലും പരിഷ്‌കാരം വരുത്തിയത്. നിരവധി പരമ്പരകള്‍ ഒരുക്കിയ ഗിരീഷ് കോന്നിയാണ് ഈ പരമ്പര ഒരുക്കുന്നത്. ആകാംക്ഷയേറിയ മുഹൂര്‍ത്തങ്ങളുമായി വിജയകരമായി മുന്നേറുകയാണ് ഈ പരമ്പര. അടുത്തിടെയായിരുന്നു ഇന്ദ്രനും സീതയും തമ്മിലുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെയായി മറ്റൊരു വിവാഹം കൂടി നടക്കാനിരിക്കുകയാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സീതയ്ക്ക് പിന്നാലെ രാമനും

സീതയ്ക്ക് പിന്നാലെ രാമനും

സീത ഇന്ദ്രനെ വിവാഹം ചെയ്തതോടെ ആകെ തകര്‍ന്നുപോയത് രാമനായിരുന്നു. തന്റെ ജീവിതത്തെ പഴയ രീതിയിലേക്ക് കൊണ്ടുവരാനായി ആഞ്ഞു ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം വിഫലമാവുകയായിരുന്നു. തിരികെ സീത വരുമെന്ന പ്രതീക്ഷയിലായിരുന്നു രാമന്‍ തിരിച്ചെത്തിയത്. എന്നാല്‍ കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം ചോദ്യചിഹ്നമായി മാറിയപ്പോള്‍ തുണയായെത്തിയ ഇന്ദ്രനൊപ്പം നില്‍ക്കാനായിരുന്നു സീതയുടെ തീരുമാനം. സീതയുമായി ഇനിയൊരു ജീവിതം സാധ്യമല്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് രാമന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്.

മരണത്തില്‍ നിന്നും തിരികെ ജീവിതത്തിലേക്ക്

മരണത്തില്‍ നിന്നും തിരികെ ജീവിതത്തിലേക്ക്

മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന രോഗിയാണ് താനെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതിന് പിന്നാലെയായാണ് രാമന്‍ തന്നില്‍ നിന്നും സീതയെ അകറ്റിയത്. കൃത്യമായ കാരണം പറയാതെ സംശയിക്കുകയും വിവാഹമോചനം നേടുകയും ചെയ്തതോടെയാണ് രാമനെ എല്ലാവരും വെറുത്ത് പോയത്. കളിക്കൂട്ടുകാരിയായ ജാനകിക്കൊപ്പം ചികിത്സയ്ക്കായി പോയ രാമന്‍ പൂര്‍വ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരികയെത്തുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവവികാസമായിരുന്നു ഇത്.

ദേവികയുടെ വരവ്

ദേവികയുടെ വരവ്

മരണത്തില്‍ നിന്നും തിരികെ ജീവിതത്തിലേക്ക് എത്തിയതോടെയാണ് രാമന്‍ സീതയെ അന്വേഷിച്ച് ചെന്നത്. സീതയാവട്ടെ ഇന്ദ്രനുമായി പ്രണയത്തിലായിരുന്നു. അദ്ദേഹവുമായി ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി രാമനെത്തിയപ്പോള്‍ ആദ്യം പകച്ചുപോയെങ്കിലും പിന്നീട് തന്റെ തീരുമാനം വ്യക്തമാക്കുകയായിരുന്നു. തെമ്മാടിത്തരവും മദ്യപാനവുമൊക്കെ ഉപേക്ഷിച്ച് നല്ലപിള്ളയായ ഇന്ദ്രനോടാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് മനസ്സിലാക്കിയ രാമനാവട്ടെ പിന്‍മാറുകയേ രക്ഷയുണ്ടായിരുന്നുള്ളൂ.

സീത സന്തോഷവതിയാണ്

സീത സന്തോഷവതിയാണ്

വിവാഹത്തിന് മുന്‍പ് വരെ പ്രതിസന്ധികളുണ്ടായിരുന്നുവെങ്കിലും എല്ലാത്തിനെയും അവഗണിച്ച് വിവാഹം നടത്തിയതിന്‍രെ ത്രില്ലിലാണ് സീത. രാമന്‍രെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ക്ഷണിച്ചില്ലെങ്കിലും പോവണമെന്നായിരുന്നു ഇവര്‍ തീരുമാനിച്ചത്. സീതയുടെ സുഹൃത്തും എതിരാളിയുമായിരുന്നു ദേവികയെയാണ് രാമന്‍ വിവാഹം ചെയ്യുന്നത്. ദേവികയാവട്ടെ രാമനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ദ്രന്റെ ഭാര്യയായതിന്‍രെ സന്തോഷത്തിലാണ് സീത.

വിവാഹ ശേഷം രാമനെ കണ്ടപ്പോള്‍

വിവാഹ ശേഷം രാമനെ കണ്ടപ്പോള്‍

വിവാഹ ശേഷമുള്ള ജീവിതം വിജയകരമായി തുടരുകയാണ്. അമ്പലത്തില്‍ പോയപ്പോഴാണ് സീത രാമനെ കണ്ടത്. മുന്നിലെത്തിയ രാമനോട് താനിപ്പോള്‍ സന്തോഷവതിയാണെന്നും ഇന്ദ്രേട്ടന്‍ ഇപ്പോള്‍ തന്‍രെ ഹൃദയത്തിന്‍രെ ഭാഗമായി മാറിയെന്നും പറയുന്നു. വരാനിരിക്കുന്ന എപ്പിസോഡിന്‍രെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 സ്വൈരജീവിതത്തിനിടയില്‍ എത്തുന്ന അതിഥി

സ്വൈരജീവിതത്തിനിടയില്‍ എത്തുന്ന അതിഥി

സീതയും ഇന്ദ്രനും എല്ലാം മറന്ന് ജീവിതം ആസ്വദിച്ച് തുടങ്ങുകയാണ്. അതിനിടയിലേക്കാണ് അപ്രതീക്ഷിതമായി ആ അതിഥിയെത്തിയത്. ഫാക്ടറിയില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ഇന്ദ്രനെ കാണാതോടെയാണ് അവള്‍ ഇന്ദ്രന്റെ വീട്ടിലേക്കെത്തിയത്. ആരാണ് ഈ കഥാപാത്രമെന്ന് സീത ചോദിച്ചുവെങ്കിലും അറിയില്ലെന്ന മറുപടിയാണ് ഇന്ദ്രന്‍ നല്‍കിയത്. വീട്ടിലെത്തിയ അതിഥിയെ സ്വീകരിച്ചുവെങ്കിലും ആരാണ് ഈ അവതാരമെന്ന് മനസ്സിലാകാത്തതിന്റെ അമ്പരപ്പിലാണ് കുടുംബാംഗങ്ങള്‍. ശാലു മേനോനാണ് പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വീഡിയോ കാണാം

സീതയുടെ ലേറ്റസ്റ്റ് പ്രമോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X