ഇന്ദ്രനൊപ്പമുള്ള സീത രാമന്റെ വിവാഹത്തിനായി പ്രാര്‍ത്ഥിക്കുന്നു! ദേവിയെ അപകടത്തിലാക്കാന്‍ സുഗുണന്‍?
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സീതയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. ചിന്താവിഷ്ടയായ സീതയെന്ന പേരില്‍ ഏഷ്യാനെറ്റിലായിരുന്നു ആദ്യം ഈ സീരിയല്‍ സംപ്രേഷണം ചെയ്ത്. പിന്നീടാണ് ഫ്‌ളവേഴ്‌സ് ചാനല്‍ ഈ പരമ്പരയെ ഏറ്റെടുത്തത്. സ്വാസിക, ഷാനവാസ് ബഷീര്‍, ബിബിന്‍ ജോസ് തുടങ്ങിയവരാണ് പരമ്പരയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇവര്‍ ടമാര്‍ പഠാറിലും അതിഥികളായെത്താറുണ്ട്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് സ്വാസിക ഇതിനോടകം തന്നെ തെളിയിച്ചതാണ്. ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് പരമ്പര മുന്നേറിയത്. ഇന്ദ്രന്‍ സീത വിവാഹം ലൈവായി നടത്തിയതോടെയാണ് സീത റെക്കോര്‍ഡ് സൃഷ്ടിച്ചത്.
ഇന്ദ്രനും സീതയും ഒന്നായതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. നിരവധി തവണ ഇവരുടെ വിവാഹം മുടങ്ങിയിരുന്നു. അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായി രാമനെത്തിയപ്പോള്‍ സീതയുടെ മനസ്സ് മാറുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു പലരെയും അലട്ടിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചും മികച്ച സക്രീന്‍ കെമിസ്ട്രിയുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് സീതയും ഇന്ദ്രനും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരമ്പരയില്‍ ഇവരെക്കാണാനാണ് പലര്‍ക്കും താല്‍പര്യം. ഇവര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിന് മുന്നോടിയായി ഗ്രൂപ്പുകളില്‍ ചര്‍ച്ചകളും സജീവമാവാറുണ്ട്.

തന്റെ എതിരാളിയായ ദേവിയെയാണ് രാമന്‍ വിവാഹം ചെയ്യുന്നതെന്ന കാര്യത്തില്‍ തുടക്കത്തില്‍ സീതയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇന്ദ്രനും രാമനും അടുത്ത സുഹൃത്തുക്കളായി തുടരുന്നതിനാല്‍ ഇന്ദ്രനെ അനുസരിക്കുകയായിരുന്നു സീത. ഇടയ്ക്ക് അമ്പലത്തില്‍ വെച്ച് കണ്ടപ്പോള്‍ സൗഹൃദപരമായാണ് സംസാരിച്ചത്. രാമന്റെയും ദേവിയുടെയും വിവാഹം സന്തോഷപൂര്‍വ്വം നടക്കട്ടെയെന്നാണ് ഇപ്പോള്‍ സീതയുടെ പ്രാര്‍ത്ഥന. രാമനെ എങ്ങനെയൊക്കെ ദ്രോഹിക്കാമെന്നൊര്‍ത്ത് നടക്കുന്ന പ്രതാപനും സുഗുണനും ഈ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ മറുവശത്ത് നടത്തുന്നുണ്ട്. ദേവിയെ അപായപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരുവരും. പുതിയ പ്രമോ കാണൂ.


Click it and Unblock the Notifications











