twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശക്തിമാനും ശ്രീരാമനും ശ്രീകൃഷ്ണനും വന്നതോടെ ദൂരദർശന്റെ മുഖം മാറി, റേറ്റിങ്ങിൽ നമ്പർ വൺ

    |

    ഒരു കാലത്ത് ഇന്ത്യൻ മിനിസ്ക്രീൻ അടക്കി വാണിരുന്ന പരമ്പരകളായിരുന്നു രാമായണവും മഹാഭാരതവും ശക്തിമാനുമെല്ലാം. വർഷങ്ങൾക്ക് ശേഷം ഈ പരമ്പരകൾ വീണ്ടും പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിയിട്ടുണ്ട്. കൊവിഡ് ഭീതിയെ തുടർന്ന് രാജ്യത്ത് സിനിമ - സീരിയൽ ചിത്രീകരണം നിർത്തി വെച്ച പശ്ചാത്തലത്തിലായിരുന്നു പഴയ ക്ലാസിക് പരമ്പരകൾ ദൂരദർശൻ വീണ്ടും പ്രേക്ഷകരുടെ മുന്നിൽലേയ്ക്ക് കൊണ്ടുവരുന്നത്. ഇത് ചാനലിന് അനുഗ്രഹമായിരിക്കുകയാണ്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച് ലോക്ക് ഡൗൺ മുതൽ ഏപ്രിൽ 3 വരെയുളള കാലയളവിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയിരിക്കുന്നത് ദൂരദർശനാണ്.

    sakthiman

    ബി.എ.ആർ.സി.യുടെ റിപ്പോർട്ടനുസരിച്ച് ദൂരദർശൻ ചാനലിനുമാത്രം 40,000 ശതമാനം പ്രേക്ഷകരാണ് ഇക്കാലയളവിൽ നേടിയിരിക്കുന്നത്. ദൂരദർശനെ കൂടാതെ മറ്റ് ചാനലുകാരുടെ വ്യൂവർഷിപ്പിലും വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം കൂടുതൽ വ്യൂവേഴ്സിനെയാണ് ദൂരദർശൻ ഈ കലായളവിൽ നേടിയിരിക്കുന്നത്.

    തൃഷയുടെ തീരുമാനം ഞെട്ടിച്ചു, ആചാര്യ ഉപേക്ഷിച്ചത് ആ സംവിധായകന് വേണ്ടി; ചിരഞ്ജീവിതൃഷയുടെ തീരുമാനം ഞെട്ടിച്ചു, ആചാര്യ ഉപേക്ഷിച്ചത് ആ സംവിധായകന് വേണ്ടി; ചിരഞ്ജീവി

    പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യർഥന പ്രമാണിച്ചായിരുന്നു മഹാഭാരതവും രാമായണവും ശക്തിമാനും വർഷങ്ങൾക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ഇവ കൂടാതെ , ബുനിയാദ് എന്ന പരമ്പരയു ദൂരദർശൻ ലോക്ക് ഡൗൺ കാലത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മാഹാഭാരതവും രാമായണവും സംപ്രേക്ഷണം ചെയ്യുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതെന്ന് ബാർക്ക് റേറ്റിങ്ങിൽ പറയുന്നുണ്ട്. കൂടാതെ ലേക്ക് ഡൗൺ കാലത്ത ടെലവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിലും വർധനവുണ്ട്. ന്യൂസ് ചാനലുകൾക്കും സിനിമ ചാനലുകൾക്കുമാണ് അധികം വ്യൂവേഴ്സിനെ ലഭിച്ചിരിക്കുന്നത്. അതു പോലെ സ്പോർട്സ് ചാനലുകളും ലോക്ക് ഡൗൺ കാലം പലപ്രദമായി ഉപോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പഴയ വിജയങ്ങൾ നേടി മാച്ചുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്. 21 ശതമാനത്തോളം കാഴചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ദൂരദർശന് പുറമേ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്കായ സൺ നെറ്റ് വർക്കും തങ്ങളുടെ പ്രതാപപകാലത്തെ പരിപാടികൾ വീണ്ടും പുനഃസംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഇവക്കും കാഴ്ചക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

    ഏപ്രിൽ ആദ്യ വാരത്തോടെ പരമ്പരകളുടെ സംപ്രേക്ഷണം ചാനലുകൾ അവസാനിപ്പിക്കുകയായിരുന്നു.. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സീരിയലുകളുടെ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവെയ്ക്കാനായിരുന്നു മലയാളം ടെലിവിഷൻ ഫ്രറ്റേണിറ്റിയുടെ ആദ്യ തീരുമാനം. എന്നാൽ മാർച്ച് 17 ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ മുൻകരുതലുകളോടെ മാർച്ച് 19 ഓടെ എല്ലാ ടെലിവിഷൻ പരിപാടികളുടെയും ഷെഡ്യൂളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നുള്ള തീരുമാനത്തിലാണ് എത്തിയത്.

    Read more about: serial
    English summary
    |Ramayan, Mahabharat make Doordarshan highest watched channel in India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X