Don't Miss!
- Lifestyle
പേശീ കാഠിന്യം, മൂത്രത്തില്‍ രക്തം; യൂറിക് ആസിഡ് ഉയര്‍ന്നാല്‍ ശരീരത്തിന് പ്രശ്നം; ആയുര്‍വേദ പ്രതിവിധി
- News
' മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല', ജോസ് കെ മാണിക്ക് തുറന്ന കത്തുമായി ബിനു പുളിക്കക്കണ്ടം
- Sports
IND vs NZ: ഇത് മാന്യതയല്ല, ഇന്ത്യന്‍ താരങ്ങള്‍ ചെയ്യരുത്! ഇഷാനെതിരേ ഗവാസ്കര്‍
- Automobiles
വാലന്റൈൻസ് ദിനം ആൻഡമാൻ അടിച്ചുപൊളിക്കാം, ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
- Technology
നേട്ടം സമ്മാനിക്കുന്ന സുഹൃത്ത്! ജിയോയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ
- Travel
വിശ്വാസികൾ നടതുറപ്പിച്ച് പ്രാർത്ഥിക്കുന്ന ക്ഷേത്രം, ഒരൊറ്റ ദേവിക്കായി മൂന്ന് ശ്രീകോവിൽ!
- Finance
'നല്ല പ്രായം' കഴിഞ്ഞിട്ടും സമ്പാദ്യമൊന്നും കയ്യിലില്ലെ; വയസ് 40 കഴിഞ്ഞാലും വൈകിയില്ല; നിക്ഷേപത്തിന് ഈ വഴികൾ
ഈ പാവാട കിലോയ്ക്കെന്താ വില? ഐശ്വര്യ ലക്ഷ്മിയെ ട്രോളി രമേഷ് പിഷാരടി! വീഡിയോ വൈറലാവുന്നു!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്നുവെന്ന് വിശേഷണത്തെ അന്വര്‍ത്ഥമാക്കിയാണ് താരം മുന്നേറുന്നത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ റേച്ചലായാണ് ഈ നായിക രംഗപ്രവേശം ചെയ്തത്. ശാന്തികൃഷ്ണയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ സംഭവിച്ചത്. വ്യത്യസ്തമാര്‍ന്ന പ്രമേയവുമായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മികച്ച അവസരങ്ങളായിരുന്നു ഐശ്വര്യ ലക്ഷ്മിയെത്തേടിയെത്തിയത്. മായാനദി, വരത്തന്, വിജയ് സൂപ്പറും പൗര്ണ്ണമിയുമടക്കം ചെയ്തതെല്ലാം ഗംഭീര സിനിമകളെന്ന ക്രഡിറ്റും ഈ താരത്തിന് സ്വന്തമാണ്. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായവരില്‍ പ്രധാനികളിലൊരാളായി ഐശുവിനെയും വിശേഷിപ്പിക്കാം.
ചിത്രത്തിന് കടപ്പാട്: ഐശ്വര്യ ലക്ഷ്മി ഫേസ്ബുക്ക് പേജ്
ആദ്യ സിനിമയില്‍ നിന്നുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് ഈ താരത്തിന്. മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് വേദിയിലും ഐശു തിളങ്ങിയിരുന്നു. ആസിഫ് അലിക്കൊപ്പം വേദിയിലേക്കെത്തിയ ഐശുവിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമായിരുന്നു അവതാരകര്‍. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് ഇരുവരും അതിഥികളെ സ്വാഗതം ചെയ്തത്. അതീവ സുന്ദരിയായെത്തിയ ഐശുവിനെ പിഷാരടി കളിയാക്കിയിരുന്നു. ഈ പാവാട കിലോയ്ക്കെന്താ വില എന്നായിരുന്നു പിഷുവിന്റെ ചോദ്യം. മെയ് 18, 19 തീയതികളിലായി സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും യേശുദാസുമുള്പ്പടെ മലയാള സിനിമയിലെ പ്രഗത്ഭരെല്ലാം പരിപാടിയില്‍ അണിനിരന്നിരുന്നു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ പിഷാരടിയാണ് പരിപാടി നയിച്ചത്. ഇതാദ്യമായാണ് കുഞ്ചോക്കോ ബോബന് ഒരു പരിപാടിയുടെ അവതാരകനായെത്തിയതെന്ന പ്രത്യേകതയും ഈ അവാര്‍ഡിനുണ്ട്. അപൂര്‍വ്വമായ കൂടിച്ചേരലുകളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും ആലാപനവുമൊക്കെയായി താരങ്ങളെല്ലാം സദസ്സിനെ കോരിത്തരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.
-
'ഇതുവരെ ഞാൻ ആരെയും തല്ലിയിട്ടില്ല, കുട്ടികളെ പോലും ഒരു വിരൽ കൊണ്ടേ അടിച്ചിട്ടുള്ളു': മമ്മൂട്ടി പറയുന്നു
-
ആലിയ ഭട്ട് വീണ്ടും ഗര്‍ഭിണിയായോ? സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാന്‍ പറഞ്ഞ് താരസുന്ദരി
-
'രണ്ട് ഭാര്യമാരുള്ള സ്വര്‍ഗം, ഇവിടുത്തെ അവസ്ഥ കണ്ടറിയേണ്ടതാണ്, അടിച്ച് വാരിയാൽ പെൺകോന്തനാവില്ല'; ബഷീർ ബഷി