മമ്മൂട്ടിയോട് റീടേക്കിനാവശ്യപ്പെട്ട രമേഷ് പിഷാരടിക്ക് കിട്ടിയ എട്ടിന്‍റെ പണി! വീഡിയോ വൈറലാവുന്നു!

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്‍ അടുത്തിടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. പഞ്ചവര്‍ണ്ണതത്തയിലൂടെയാണ് പിഷാരടി സംവിധാനത്തിലേക്ക് കടന്നത്. മിമിക്രി വേദിയില്‍ നിന്നുമെത്തിയ അദ്ദേഹത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരത്തിന്റെ രണ്ടാം വരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് അടുത്ത വരവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്.

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടിയില്‍ കലാസദന്‍ ഉല്ലാസും ഭദ്രമായിരുന്നു. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ താരമെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞ് പിഷാരടി എത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ബഡായി ബംഗ്ലാവിലേക്ക് എത്തിയപ്പോഴും അദ്ദേഹം ഗാനഗന്ധര്‍വന്‍ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പരിപാടിയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബഡായി ബംഗ്ലാവിലേക്ക് വീണ്ടുമെത്തി

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമായാണ് പിഷാരടി പഴയ തട്ടകത്തിലേക്ക് എത്തിയത്. ബഡായി ബംഗ്ലാവിന്റെ അവിഭാജ്യ ഘടകമായിരുന്നു ആര്യയും പിഷാരടിയും. ആദദ്യ ഭാഗം അവസാനിച്ചതിന് പിന്നാലെയായി രണ്ടാം ഭാഗം തുടങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്നത് ഇവരെയായിരുന്നു. എന്നാല്‍ ഇത്തവണ പുതിയ താമസക്കാരായിരുന്നു എത്തിയത്. പരിപാടി മുന്നേറുന്നതിനിടയിലാണ് ആര്യ എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അതിഥിയായാണ് രമേഷ് പിഷാരടി എത്തിയത്. പിഷാരടി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു.

ആര്യയുടെ സന്തോഷം

രമേഷ് പിഷാരടി-ആര്യ കോംപിനേഷന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം പിഷാരടി തിരികെ എത്തിയപ്പോള്‍ മുകേഷും സന്തോഷത്തിലായിരുന്നു. എന്നാല്‍ ഇത്തവണയും തന്നെ വേദനിപ്പിക്കുകയാണ് പിഷാരടി എന്നായിരുന്നു ആര്യയുടെ പരാതി. നൃത്തം ചെയ്യുന്നതിനിടയില്‍ കൈ മുറുകെപ്പിടിച്ചപ്പോള്‍ മോതിരം കുടുങ്ങി വേദനയെടുത്തുവെന്നായിരുന്നു ആര്യ പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് പരിപാടിയിലേക്ക് വന്നൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

റീടേക്ക് വേണ്ടി വന്നിരുന്നോ?

ഇതല്ല താനുദ്ദേശിച്ചത്, കുറച്ചൂടെയാവാം അത്തരത്തില്‍ എന്തെങ്കിലും സംഭവം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായിരുന്നോയെന്നായിരുന്നു മുകേഷ് ചോദിച്ചത്. പാട്ട് ഷൂട്ടിനിടയില്‍ അത്തരമൊരു സംഭവമുണ്ടായിരുന്നു. ഉത്സവപ്പറമ്പില്‍ മമ്മൂക്ക പാടുന്ന സീനാണ്, ഒന്ന് തെറ്റിയത് പോലെ തോന്നി താന്‍ കട്ട് ചെയ്തു, രണ്ടാമതും അത് പോലെ തന്നെ തോന്നിയതിനാല്‍ വീണ്ടും കട്ട് ചെയ്യുകയായിരുന്നു. സ്‌റ്റൈലിനായി മമ്മൂക്കയ്ക്ക് കൂളിങ് ഗ്ലാസ് വെച്ച് കൊടുത്തിരുന്നു. നല്ല ലൈറ്റൊക്കെ അടിക്കുന്നുണ്ട്.

അരികിലേക്ക് വിളിച്ചു

ഏറ്റവും പുറകിലായി ഇരിക്കുന്ന അദ്ദേഹം തന്നെ അരികിലേക്ക് വിളിച്ചു. എന്നിട്ട് കൂളിങ് ഗ്ലാസ് വെച്ച് തന്നു, ലൈറ്റ് ഓണാക്കാന്‍ പറഞ്ഞു, പാട്ട് ബുക്ക് കൈയ്യിലെടുത്തപ്പോള്‍ ഒന്നും കാണാനാവുന്നില്ല. നീയിത് പോലത്തെ ഗ്ലാസും തന്ന് ലൈറ്റും വെച്ച് പാട്ട് ബുക്കും തന്നാല്‍ താനെങ്ങനെ കാണും. വീണ്ടും എടുക്കാന്‍ പറഞ്ഞാല്‍ എങ്ങനെ നടക്കും, ആദ്യം ഇതിനൊരു പരിഹാരമുണ്ടാക്കെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ധര്‍മ്മജനെക്കുറിച്ചുള്ള പരാതി

രമേഷ് പിഷാരടിക്കൊപ്പം ധര്‍മ്മജനും ബംഗ്ലാവിലേക്ക് എത്തിയിരുന്നു. ധര്‍മ്മജനെ എടുത്തായിരുന്നു പിഷാരടി വന്നത്. എപ്പോക്കണ്ടാലും കെട്ടിപ്പിടിക്കുകയും എടുക്കുകയും ചെയ്യാറുണ്ടെന്നും അതിനി എത്ര നാള്‍ കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കുമെന്നും പിഷാരടി പറഞ്ഞിരുന്നു. കഥയുടെ പ്രധാനപ്പെട്ട സ്ഥലത്താണ് ധര്‍മ്മജന്‍ വരുന്നത്. തന്റെ രണ്ട് പടത്തിലും ഇവന് വേഷം നല്‍കിയിരുന്നുവെങ്കിലും അവന്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും പിഷാരടി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ചിലര്‍ ചോദിച്ചപ്പോള്‍ എന്നെ അവന് ആവശ്യമുണ്ടെന്നും എനിക്കവനെ ആവശ്യമില്ലെന്നുമായിരുന്നു ധര്‍മ്മജന്‍രെ മറുപടിയെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X