twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കായി കൈനീട്ടേണ്ടിയിരുന്നില്ല! മോഹന്‍ലാലല്ലേ മുന്നിലുള്ളത്! സെല്‍ഫ് ട്രോളുമായി പിഷാരടി!

    |

    നാളുകള്‍ക്ക് ശേഷം വീണ്ടും അവതാരകന്റെ വേഷത്തിലെത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. ജനപ്രിയ പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിന് രണ്ടാം സീസണൊരുങ്ങിയപ്പോള്‍ പിഷുവിന്റേയും ആര്യയുടേയും അഭാവത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. ഇവരില്ലാതെ പരിപാടി ശരിയാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു തുടക്കത്തിലേത്. മഴവില്‍ മനോരമയുടെ പ്രഥമ പുരസ്‌കാര നിശയില്‍ അവതാരകരായി തിളങ്ങിയത് പിഷുവും ചാക്കോച്ചനുമായിരുന്നു. വേദിയിലേക്കെത്തുന്ന അതിഥികളോടുള്ള ചോദ്യവും കൗണ്ടറുകളുമൊക്കെ കിടുവായിരുന്നുവെന്ന് പ്രേക്ഷകരും പറഞ്ഞിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു.

    റിമി ടോമിക്കൊപ്പം കിയാര! സെല്‍ഫി ടൈം വിത്ത് മൈ കൊച്ചമ്മ! വൈറലാവുന്ന ചിത്രം കാണാം!റിമി ടോമിക്കൊപ്പം കിയാര! സെല്‍ഫി ടൈം വിത്ത് മൈ കൊച്ചമ്മ! വൈറലാവുന്ന ചിത്രം കാണാം!

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദി കൂടിയായിരുന്നു ഇത്. തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും പ്രഗത്ഭരൊക്കെ ഈ പരിപാടിക്കായി അമിനിരന്നിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയങ്ങളും മനം മയക്കുന്ന പാട്ടുകളും പൊട്ടിച്ചിരിയുണര്‍ത്തുന്ന സ്‌കിറ്റുമൊക്കെയായി പരിപാടി രസകരമായിരുന്നു. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് വേദിയിലെത്തുന്നതിനും ഈ പുരസ്‌കാരനിശ സാക്ഷ്യം വഹിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് രമേഷ് പിഷാരടി എത്തിയിട്ടുള്ളത്.

    Ramesh Pisharadi

    ട്രോളര്‍മാരെ വെല്ലുന്ന തരത്തിലുള്ള സെല്‍ഫ് ട്രോളുമായാണ് പിഷാരടി എത്തിയത്. കുശലം പറയുന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചിരിച്ച് നില്‍ക്കുന്ന പിഷുവിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിക്കായി കൈനീട്ടേണ്ടിയിരുന്നില്ലെന്നും തന്‌റെ ഭാഗത്തും തെറ്റുണ്ടെന്നും പറഞ്ഞായിരുന്നു പിഷാരടി എത്തിയത്. സെല്‍ഫ് ട്രോളാണെങ്കില്‍ക്കൂടിയും താരത്തെ വെറുതെ വിടാന്‍ ട്രോളര്‍മാരും തയ്യാറായിരുന്നില്ല. രസകരമായ ട്രോള്‍ പങ്കുവെച്ചായിരുന്നു പിന്നീട് താരമെത്തിയത്. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

    English summary
    Ramesh Pisharadi's facebook post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X