പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് രമേഷ് പിഷാരടിയും ഭാര്യയും, ആശംസകളുമായി ആരാധകര്‍
ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ നിന്നുമെത്തിയ താരം പിന്നീട് ടിവി ചാനലുകളിലും തിളങ്ങി. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള ജനപ്രിയ പരിപാടികളാണ് രമേഷ് പിഷാരടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. പിന്നാലെ സിനിമകളിലും സജീവമാവുകയായിരുന്നു താരം. അഭിനേതാവ് എന്നതിലുപരി ഇപ്പോള്‍ സംവിധായകനായും മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പിഷാരടി.
പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ രണ്ട് സിനിമകളാണ് പിഷു സംവിധാനം ചെയ്തത്. രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തു. മിനിസ്‌ക്രീന്‍ രംഗത്ത് ഇപ്പോഴും സജീവമായ താരം വിവിധ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക പോസ്റ്റുകളും നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്.

സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ കിംഗായാണ് രമേഷ് പിഷാരടി അറിയപ്പെടുന്നത്. മിക്കപ്പോഴും എല്ലാ പോസ്റ്റുകള്‍ക്കും രസകരമായ ക്യാപ്ഷന്‍ നല്‍കിയാണ് പിഷു എത്താറുളളത്. സിനിമാ ഡയലോഗുകള്‍ വരെ തന്റെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ഇടാറുളള താരമാണ് നടന്‍. അതേസമയം തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും രമേഷ് പിഷാരടി പങ്കുവെക്കാറുണ്ട്.

പിഷാരടിയുടെ ഭാര്യ സൗമ്യയും മൂന്ന് മക്കളുമെല്ലാം ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു പരിപാടിയില്‍ കുടുംബത്തോടൊപ്പം പിഷാരടി എത്തിയിരുന്നു. പുതുവല്‍സര ദിനത്തില്‍ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലായിരുന്നു ഭാര്യക്കും മകള്‍ക്കുമൊപ്പം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കി പിഷാരടി എത്തിയത്.

മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പമുളള ഒരു ചിത്രത്തിന് നടന്‍ നല്‍കിയ ക്യാപ്ഷന്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് അന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രത്തിന് രമേഷ് പിഷാരടി ക്യാപ്ഷനായി കുറിച്ചത്. ലോക്ഡൗണ്‍ കാലവും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു.

അതേസമയം പത്താം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ സൗമ്യക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചും നടന്‍ എത്തി. പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു എന്ന ക്യാപ്ഷനിലാണ് ഇത്തവണ ചിത്രം പങ്കുവെച്ച് പിഷാരടി എത്തിയത്. പിന്നാലെ ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം നടന്റെ പോസ്റ്റിന് താഴെ എത്തി.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

വികെ പ്രകാശ് സംവിധാനം ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലെ വേഷമാണ് നടന്റെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിലാണ് രമേഷ് പിഷാരടി അഭിനയിച്ചത്. ഉള്‍ട്ട എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗോകുല്‍ സുരേഷായിരുന്നു ചിത്രത്തിലെ നായകന്‍. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയവയാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിലൂടെയാണ് രമേഷ് പിഷാരടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.
Recommended Video
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications