ആര്യയ്ക്ക് എട്ടിന്റെ പണിയുമായി പിഷാരടിയും ധര്‍മ്മജനും! വൈറലാവുന്ന വീഡിയോ കാണൂ!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. അമരക്കാരനായ മുകേഷിനും രമേഷ് പിഷാരടിക്കുമൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്നാണ് ആര്യയും മുന്നേറിയത്. വിജയകരമായി മുന്നേറുന്നതിനിടയിലാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ പരിപാടി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പിഷാരടി അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഇക്കാര്യം വൈറലായത്. പ്രിയപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് അവസാനിപ്പിക്കുന്നതില്‍ വിയോജിപ്പറിയിച്ച് പ്രേക്ഷകരും രംഗത്തെത്തിയിരുന്നു. കെട്ടിലും മട്ടിലും പുതുമയുമായി പരിപാടി എത്തുമെന്നായിരുന്നു ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയത്.
കോമഡി ചെയ്താല്‍ ശരിയാവുമോയെന്ന ഭയത്തോടെയായിരുന്നു താന്‍ ഈ പരിപാടിയെ സമീപിച്ചിരുന്നതെന്ന് ആര്യ പറയുന്നു. മുകേഷും പിഷാരടിയും ധര്‍മ്മജനും ശക്തമായ പിന്തുണയാണ് തനിക്ക് നല്‍കിയത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മിനിസ്‌ക്രീനിലെ മിന്നും അവതാരകമാരിലൊരാളായി തുടരുകയാണ് ആര്യ. സിനിമകളും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ തിരക്കിലാണ് ധര്‍മ്മജനും പിഷാരടിയും. എംഎല്‍എ ജീവിതവും സിനിമയുമായി മുന്നേറുകയാണ് മുകേഷ്. തിരക്കുകള്‍ക്കിടയിലും ആര്യയുടെ പിറന്നാള്‍ ദിനത്തില്‍ ധര്‍മ്മജനും പിഷാരടിയും ഒരുമിച്ചെത്തി ഞെട്ടിച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ആശംസകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണിത് ഇതെന്നും ഇത്തരമൊരു ആശംസ ലഭിച്ചതിന്റെ സന്തോഷവും ആര്യയുെ പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ ഗാനം ആലപിച്ചാണ് ഇരുവരും തുടങ്ങിയത്. ആര്യയ്ക്ക് 46 വയസ്സായത് ഞങ്ങളെല്ലാം അറിഞ്ഞെന്നും പറഞ്ഞ് ധര്‍മ്മജനാണ് സംസാരത്തിന് തുടക്കമിട്ടത്. 60 പിറന്നാളിന് ആശംസ നേരുന്നുവെന്നായിരുന്നു പിഷാരടി പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇവരുടെ ആശംസ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ കാണാം.


Click it and Unblock the Notifications