»   » 4എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാല്‍ ഇന്ദുചൂടന്‍ വരും, പുതിയ ചളികള്‍ അടിക്കാനും ചിലത് വാങ്ങിച്ചുകൂട്ടാനും

4എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാല്‍ ഇന്ദുചൂടന്‍ വരും, പുതിയ ചളികള്‍ അടിക്കാനും ചിലത് വാങ്ങിച്ചുകൂട്ടാനും

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവിന്റെ ഒരു എപ്പിസോഡില്‍ അവതാരകന്‍ രമേശ് പിഷാരടി എത്താത്തിന്റെ വിഷമത്തിലാണ് ആരാധകര്‍. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ പിഷാരടി ഇല്ലാത്തതിന്റെ കുറവ് വളരെ വലുതായിരുന്നു.

പിഷാരടി എവിടെ പോയി, അമേരിക്കയില്‍ ജോലി കിട്ടിയോ? സത്യം ഇതാണ്

പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് രമണനില്ലാത്ത പഞ്ചാബി ഹൗസ് പോലെയാണെന്നായിരുന്നു ട്രോളന്മാരുടെ സംസാരം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ഉത്തരം നല്‍കി രമേശ് പിഷാരടി തന്നെ ഇപ്പോള്‍ ഫേസ്ബുക്കില്‍ എത്തിയിരിയ്ക്കുകയാണ്. നാല് എപ്പിസോഡ് കഴിഞ്ഞാല്‍ താന്‍ വരും എന്ന് പിഷു പറഞ്ഞു.

ഇന്ദുചൂടന്‍ വരും

നാല് എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാല്‍ ഇന്ദുചൂടന്‍ വരും, പുതിയ ചളികള്‍ അടിക്കാനും ചിലത് വാങ്ങിച്ചുകൂട്ടാനും എന്ന കുറിപ്പോടെയാണ് പിഷാരടി ഫേസ്ബുക്കില്‍ എത്തിയത്.

അമേരിക്കയിലായിരുന്നു

ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആയതിനാലാണ് ബഡായി ബംഗ്ലാവില്‍ പങ്കെടുക്കാനാകാതിരുന്നത് എന്ന് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കത്തില്‍ പിഷാരടി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പിസോഡുകള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്ത് വയ്ക്കാറാണ് പതവി. എന്നാല്‍ ഇത്തവണ അത് സാധിച്ചില്ല.

ട്രോളന്മാര്‍ മുത്താണ്

ഒരൊറ്റ എപ്പിസോഡില്‍ കാണാതിരുന്നപ്പോള്‍ നിങ്ങള്‍ കാണിച്ച സ്‌നേഹം എന്നെ കൂടുതല്‍ കടപ്പാടുള്ളവനാക്കി മാറ്റുന്നു. ട്രോളന്മാര്‍ മുത്താണ് എന്നും പിഷു പറയുന്നു.

രാജേഷിന് നന്ദി

വലിയ താരനിശകളുടെ വരെ അവതാരകനായ രാജേഷ് കലാകാരന്റെ ഈഗോ തെല്ലുമില്ലാതെ, റിസ്‌കാണെന്നറിഞ്ഞിട്ടും.. ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ പോലും വയ്ക്കാന്‍ ആവശ്യപ്പെടാതെ വന്ന് എപ്പിസോഡ് ചെയ്തു തന്നതിന് നന്ദി- രമേശ് പിഷാരടി എഴുതി

ഫേസ്ബുക്കില്‍ പിഷു

ഇതാണ് ഫേസ്ബുക്കില്‍ പിഷാരടി പോസ്റ്റ് ചെയ്ത കത്തും, ട്രോളും.

English summary
Ramesh Pisharody on his absence on Badai Bungalow Mohanlal special episod

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam