For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമി പറഞ്ഞത് അപൂർവ ജീവിയെ കാണിച്ച് തരാമെന്ന്; ഒടുവില്‍ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി രമേഷ് പിഷാരടി

  |

  ലോക്ഡൗണ്‍ കാലത്താണ് റിമി ടോമി യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സജീവമായിട്ടെത്തിയത്. വീട്ടില്‍ നിന്നും പാചകവും വര്‍ക്കൗട്ടും യാത്രകളുമൊക്കെ താരം ചാനലിലൂടെ പുറത്ത് വിട്ടിരുന്നു. ഇടയ്ക്ക് രാജസ്ഥാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ യാത്ര ചെയ്ത വീഡിയോസും പങ്കുവെച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് റിമിയെ കളിയാക്കിയിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി.

  ബീച്ചിൽ നിന്നും ഹോട്ട് ലുക്കിൽ ദിലീപിൻ്റെ നായിക, വേദികയുടെ കിടിലൻ ഫോട്ടോസ് കാണാം

  സൂപ്പര്‍ ഫോര്‍ എന്ന സംഗീത റിയാലിറ്റി ഷോ യില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു പിഷാരടി. പരിപാടിയുടെ വിധി കര്‍ത്താവ് ആയിരുന്ന റിമി ടോമി അടക്കമുള്ളവരെ കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തല്‍ നടത്തിയാണ് പിഷാരടി പരിപാടിയില്‍ കൈയ്യടി വാങ്ങിയത്. അതിലൊന്ന് റിമിയുടെ യൂട്യൂബ് ചാനലായിരുന്നു.

  റിമി വടക്കേ ഇന്ത്യയിലൊക്കെ പോയി അവിടെയുള്ള കാഴ്ചകളൊക്കെ നമുക്ക് കാണിച്ച് തരുന്ന യൂട്യൂബ് ചാനലും വ്‌ളോഗുമൊക്കെ ഉണ്ട്. അടുത്ത എപ്പിസോഡില്‍ സിംഹവും ഞാനും. കരടിയെ നിങ്ങള്‍ക്ക് കാണിച്ച് തരാമെന്ന് പറഞ്ഞ് രാജസ്ഥാനിലൊക്കെ പോയി. അപ്പോള്‍ അപൂര്‍വ ജീവികളെയൊക്കെ കാണിച്ച് തരാനാണ് റിമി പ്ലാന്‍. പക്ഷേ അറിയാന്‍ കഴിഞ്ഞത് രാജസ്ഥാനില്‍ രണ്ട് കരടിയും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നാണ്.

  ഒരു അപൂര്‍വ്വ ജീവിയെ കാണിച്ച് തരാമെന്ന് പറഞ്ഞ് അവരുടെ വീഡിയോയില്‍ ഒരു കരടി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണമെന്നും പറയുന്നു. നോക്കുമ്പോള്‍ റിമി അവരെ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. റിമിയെ സിംഹം പിടിച്ച് മാന്താന്‍ പോയപ്പോള്‍ ലാസ്റ്റ് സബ്‌സ്‌ക്രൈബ് ചെയ്യണം, ബെല്‍ ഐക്കണ്‍ പ്രസ് ചെയ്യണം എന്നൊക്കെ പറഞ്ഞു. രസകരമായ രീതിയിലുള്ള പിഷാരടിയുടെ കഥ പറച്ചില്‍ മത്സരാര്‍ഥികളും വിധി കര്‍ത്താക്കളും ഒരുപോലെയാണ് സ്വീകരിച്ചത്.

  റിമിയെ മാത്രമല്ല ജ്യോത്സനെയും വിധുവിനെയും സിത്താരയെയുമൊക്കെ പിഷാരടി കളിയാക്കിയിരുന്നു. ഒരിക്കല്‍ ജ്യോത്സനയുടെ കുടുംബസമംഗത്തില്‍ മുഖ്യാതിഥിയായി എന്നെ വിളിച്ചു. ഞാന്‍ അവിടെ പോയി തിരിച്ച് വന്നു. ഒന്നരാഴ്ച കഴിഞ്ഞ് ജ്യോത്സന ഭര്‍ത്താവിനൊപ്പം കാറില്‍ യാത്ര ചെയ്ത് വരുന്നത് കണ്ട് എവിടെ പോയതാണെന്ന് ചോദിച്ചപ്പോള്‍ കുടുംബസമംഗം കഴിഞ്ഞ് വരികയാണെന്ന മറുപടിയാണ് ലഭിച്ചത്. ഒന്നര ആഴ്ച കുടുംബസംഗമം. ഇവര് 120 പേരുണ്ട്. ഒരാള്‍ അഞ്ച് പാട്ട് വെച്ച് പാടും.

  മമ്മൂക്കയെപ്പറ്റി രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | FilmiBeat Malayalam

  ചെമ്പൈ സംഗീതോത്സവമൊക്കെ നടക്കുന്നത് പോലെയാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് ഉണ്ണാന്‍ പോയാല്‍ രണ്ട് മണിക്ക് തിരിച്ച് വരണം. ചന്ദ്രമാമാന്‍ പാടാനുള്ളത്. എഴുമണിക്ക് ലതികമ്മായിയുടെ പാട്ട്. അങ്ങനെ കുടുംബത്തില്‍ ഭാഗം വെക്കണോ, മക്കളുടെ കല്യാണമോ ഇങ്ങനെ സംസാരിക്കാന്‍ ഒന്നുമില്ല. എല്ലാവരും പാട്ട് പാടി ഇരിക്കും. അതെന്തിനാണെന്ന് ഇനിയും മനസിലായിട്ടില്ലെന്ന് പിഷാരടി പറയുന്നു. അതുപോലെ ജ്യോത്സനയുടെ പിതാവ് വിമാനത്തില്‍ നിന്നും പായസം വേണമെന്ന് വാശി പിടിച്ചതിനെ കുറിച്ചും പിഷാരടി പറഞ്ഞിരുന്നു.

  English summary
  Ramesh Pisharody Opens Up About Rimi Tomy's Travel Blog
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X