മോഹന്‍ലാലിനും ശോഭനയ്ക്കും ഓരോ ഷോട്ട് കഴിയുമ്പോൾ പാലും പഴവും; വേണ്ടെങ്കില്‍ തട്ടിക്കളയും
ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീനിൽ എത്തിയ താരം പിന്നീട് അവതാരകനായും നടനായും സംവിധായകനായും തിളങ്ങിയിരുന്നു. ഇപ്പോഴിത കുട്ടിക്കാലത്ത് സിനിമയുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ അനുഭവക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ചിത്രം പവിത്രത്തെ കുറിച്ചായിരുന്നു പിഷാരടി പറഞ്ഞത്.

ഞങ്ങളുടെ വീടിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് 'പവിത്രം' എന്ന ലാലേട്ടന്‍ സിനിമയുടേതാണ്. പിറവം പാഴൂരില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിന് തൊട്ടടുത്തല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി.
അതിലൊരാള്‍ പറഞ്ഞു. " മോഹന്‍ലാലിനേയും ശോഭനയയേയും ഒക്കെ ഒന്നു കാണണം ...സിനിമാക്കാരൊന്നും നമ്മള്‍ കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും. അവര്‍ക്ക് വേണമെങ്കില്‍ അവരത് എടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും.'വേണ്ട' എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്ക് തോന്നി". ലൊക്കേഷന്റെ ഗേറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കും ഇല്ലായിരുന്നു. തള്ള് എന്ന വാക്ക് ആ കാലത്ത് നിലവിലില്ലായിരുന്നുവെന്നും. പിഷാരടി പറഞ്ഞു.
Recommended Video
2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് പിഷാരടി സിനിമയിൽ എത്തിയത്. നടൻ സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസിലൂടെയായിരുന്നു നടന്റെ എൻട്രി. ഏഷ്യാനെറ്റ് പ്ലസ് സംപ്രേക്ഷണം ചെയ്ത ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയായിലൂടെയായിരുന്നു പിഷാരടി അവതാരകനായി അരങ്ങേറ്റം കുറിച്ചത്. ധർമ്മജൻ ബോൾഗാട്ടിയോടൊപ്പമായിരുന്നു ബ്ലഫ് മാസ്റ്റേഴ്സ് അവതരിപ്പിച്ചത്. ടോക്ക് ഷോ ബഡായി ബംഗ്ലാവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെയൊരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ അവതരിപ്പിക്കുകയാണ്. പിഷാരടിക്കൊപ്പം രഞ്ജിനിയും പരിപാടി അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications