For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടി മുകേഷ് ആരാധകനായി അഭിനയിക്കുന്നു! സിനിമയുടെ പേര് 'മുകേഷ്', വെളിപ്പെടുത്തലുമായി പിഷാരടി!!

  |

  താരങ്ങളോട് ആരാധകര്‍ക്കുള്ള സ്‌നേഹം പലരും തെളിയിച്ചിരുന്നു. അടുത്ത കാലത്തായി അത്തരത്തില്‍ നിരവധി സിനിമകളാണ് വന്നിരുന്നത്. മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായി സുവര്‍ണ പുരുഷന്‍, മോഹന്‍ലാല്‍ എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു ഈ മാസം റിലീസിനെത്തിയത്.

  ഇക്ക കൊലകൊല്ലിയും ഏട്ടൻ ഡ്യൂപ്ലിക്കേറ്റും! മരക്കാരുടെ പേരിലുള്ള യുദ്ധത്തില്‍ ട്രോളന്മാര്‍ ജയിക്കും!

  മലയാളത്തില്‍ ശ്രദ്ധേയമായി നില്‍ക്കുന്ന ടെലിവിഷന്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. നടന്‍ മുകേഷ്, പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ അവതരിപ്പിക്കുന്ന പരിപാടി സൂപ്പര്‍ ഹിറ്റാണ്. സിനിമാ താരങ്ങളും മറ്റും അതിഥികളായി എത്തുന്ന പരിപാടിയിലൂടെ നടന്‍ മുകേഷിനോടുള്ള ആരാധനമൂത്ത് പിഷാരടിയും ഒരു സിനിമ ചെയ്യാന്‍ പോവുകയാണ്. ഇതിലൊരു ട്വിസ്റ്റുണ്ട്.. അതറിയാന്‍ തുടര്‍ന്ന് വായിക്കുക..

   ബഡായി ബംഗ്ലാവ്...

  ബഡായി ബംഗ്ലാവ്...

  മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട വിനോദങ്ങൡ ഒന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി 2013 ലായിരുന്നു ആരംഭിച്ചത്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 8.30 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഓരോ എപ്പിസോഡിലും സിനിമയിലെ താരങ്ങളെ പങ്കെടുപ്പിച്ച് കോമഡി നിറഞ്ഞ സംസാരമാണ് ബഡായി ബംഗ്ലാവില്‍ കാണിക്കുന്നത്. ഈ കഴിഞ്ഞ ദിവസം മഞ്ജു വാര്യരായിരുന്നു ബഡായി ബംഗ്ലാവിലെ അതിഥിയായി എത്തിയിരുന്നത്.

   മുകേഷ് സിനിമയാക്കുന്നു..

  മുകേഷ് സിനിമയാക്കുന്നു..

  മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ ആരാധികയായി അഭിനയിച്ച മോഹന്‍ലാല്‍ എന്ന സിനിമയുടെ വിശേഷവുമായിട്ടായിരുന്നു മഞ്ജു പരിപാടിയില്‍ എത്തിയത്. അതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു പിഷാരടി മുകേഷ് ആരാധകനായി അഭിനയിക്കുന്ന സിനിമയെ കുറിച്ച് പറഞ്ഞത്. 'മുകേഷ്' എന്ന് പേരിട്ട ചിത്രത്തില്‍ പിഷാരടി തന്നെയായിരുന്നു നായകനാവുന്നത്. അതിനെ കുറിച്ച് മുകേഷേട്ടന്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോള്‍ പഴയൊരു അനുഭവം പറഞ്ഞ് മുകേഷും തമാശയാക്കിയിരുന്നു.

   സിനിമയില്‍ വന്നപ്പോള്‍...

  സിനിമയില്‍ വന്നപ്പോള്‍...

  ഞാന്‍ സിനിമയില്‍ വന്ന സമയത്ത് അധികം വിജയ സിനിമകളൊന്നും വന്നിരുന്നില്ലായിരുന്നു. പ്രത്യേകതരം കോമഡിയുല്ല സ്ഥലമാണ് കൊല്ലം. അവിടെയുള്ള എന്റെ ഒരു സുഹൃത്ത് നീ വിഷമിക്കണ്ട.. നീ പ്രതീക്ഷിച്ച പോലെ സിനിമ ഒന്നും വരുന്നില്ല. ഞങ്ങളെല്ലാവരും കൂടി ഒരു സിനിമ എടുക്കാന്‍ പോവുകയാണ്. സിനിമയുടെ പേര് മുകേഷ്. അവരുടെ ആ സ്‌നേഹം കണ്ടപ്പോള്‍ അത്രയ്ക്ക് വികാരം കൊള്ളെണ്ടന്ന് അവനോട് പറഞ്ഞിരുന്നു. അങ്ങനെയല്ല ഞങ്ങള്‍ സിനിമ എടുക്കാന്‍ തീരുമാനിച്ചെന്നും പക്ഷെ മുകേഷ് ആയി അഭിനയിക്കുന്നത് പ്രേം നസീര്‍ ആണെന്നും അദ്ദേഹം പറയുകയായിരുന്നു. ടിപ്പിക്കല്‍ കൊല്ലംകാരുടെ തമാശ അങ്ങനെയാണെന്നാണ് മുകേഷ് പറയുന്നത്.

  മോഹന്‍ലാല്‍

  മോഹന്‍ലാല്‍

  നടനവിസ്മയം മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായി എത്തിയ മോഹന്‍ലാല്‍ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമ നവാഗതനായ സാജിദ് യാഹിയയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യരായിരുന്നു അഭിനയിച്ചത്. ഒപ്പം ഇന്ദ്രജിത്ത്, സലീം കുമാര്‍, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സന്‍, വിശാല്‍ കൃഷ്ണ, ബേബി മീനാക്ഷി, ഹരീഷ് കണാരന്‍, കെപിഎസ്‌സി ലളിത, ശ്രീജിത്ത് രവി, സിദ്ദിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

  ദുല്‍ഖറിനെ തേച്ചിട്ട് പോയതിന് ആരാധകര്‍ മാപ്പ് പറയിപ്പിച്ചു! തേപ്പിന്റെ കാരണം വ്യക്തമാക്കി കാര്‍ത്തിക

  English summary
  Ramesh Pisharody saying about Mukesh's fan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X