For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മുകേഷിന്‍റെ ബംഗ്ലാവിന് താഴിട്ട് ആര്യയും പിഷാരടിയും മടങ്ങുന്നു, ബഡായി ബംഗ്ലാവ് അവസാനിക്കുന്നു, കാണൂ!

  |
  ബഡായ് ബംഗ്‌ളാവ്‌ അവസാനിക്കുന്നു | filmibeat Malayalam

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ഈ പരിപാടി റേറ്റിങ്ങിലും ഏറെ മുന്നിലാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ ആശയവുമായി 5 വര്‍ഷം മുന്‍പായിരുന്നു രമേഷ് പിഷാരടിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ചുരുങ്ങിയ എപ്പിസോഡുകള്‍ കൊണ്ട് തന്നെ ഇവര്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഡയാന സില്‍വസ്റ്ററായിരുന്നു ഈ പരിപാടി അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഷാരടിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മുകേഷ് ഈ പരിപാടിയിലേക്കെത്തിയത്.

  സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലുമായി നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥികളായി എത്തിയത്. മുകേഷിനും പിഷാരടിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കാനും പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഓരോ അതിഥിയും ബംഗ്ലാവില്‍ നിന്നും യാത്ര പറയാറുള്ളത്. ബംഗ്ലാവിന്റെ ഉടമസ്ഥനായി മുകേഷും താമസക്കാരായി രമേഷ് പിഷാരടിയും ആര്യയുമാണ് എത്തുന്നത്. അമ്മായി എന്ന കഥാപാത്രമായി പ്രസീതയും ധര്‍മ്മജനും മനോജ് ഗിന്നസുമൊക്കെ ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത വരുന്നത്.

  ബഡായി ബംഗ്ലാവ് തുടങ്ങിയപ്പോള്‍

  പതിവ് ശൈലിയില്‍ നിന്നും വേറിട്ടൊരു സമീപനവുമായാണ് ബഡായി ബംഗ്ലാവ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഹാസ്യപ്രധാനമായ പരിപാടിയാണെങ്കില്‍ക്കൂടിയും അവതരണത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത തന്നെയാണ് ഈ പരിപാടിയെ നയിക്കുന്നത്. പ്രേക്ഷകര്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് ഇതിലുള്ളതെന്ന് മറ്റൊരു കാര്യം. അവര്‍ പങ്കുവെക്കുന്ന രസകരമായ വിശേഷങ്ങളും പരാതിയും പരിഭവവും മണ്ടത്തരവുമൊക്കെയായി മറ്റുള്ളവരും എത്തുമ്പോളാണ് പരിപാടിക്ക് മാറ്റുകൂടുന്നത്.

  അവതരണത്തിലെ വ്യത്യസ്തത

  മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ രമേഷ് പിഷാരടിയാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്റ്റേജ് ഷോകളും സിനിമയുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും കൃത്യമായി താരം ഈ പരിപാടിയിലേക്ക് എത്താറുണ്ട്. ഇടയ്‌ക്കൊരു സുപ്രഭാതത്തില്‍ പരിപാടിയിലേക്ക് മറ്റൊരു അവതാരകനെത്തിയപ്പോള്‍ ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. പ്രേക്ഷകരുടെ മനസ്സറിഞ്ഞാണ് ഈ പരിപാടി സഞ്ചരിക്കാറുള്ളത്. തന്മയത്തത്തോടെയുള്ള അവതരണമാണ് ഈ പരിപാടിയെ പോപ്പുലറാക്കിയത്.

  മുകേഷിന്റെ സ്ഥാനം

  മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് മുകേഷ്. ഒരുകാലത്ത് സിനിമയില്‍ നായകനായി നിറഞ്ഞുനിന്നിരുന്ന താരം ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലേക്കും ചുവടുവെച്ച അദ്ദേഹം പരിപാടിയില്‍ പങ്കുവെക്കുന്ന രസകരമായ തമാശകള്‍ കേള്‍ക്കാനാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം. ഇതേക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളും സൂപ്പര്‍താരങ്ങളുമൊക്കെയായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന സഹപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്.

  പിഷാരടിയുടെ പ്രിയപത്‌നിയായ ആര്യ

  പിഷാരടിയുടെ ഭാര്യയായാണ് ആര്യ പരിപാടിയിലേക്ക് എത്തിയത്. വലിയ കാര്യം പറയാന്‍ വേണ്ടിയാണ് ആര്യ വാ തുറക്കാറുള്ളത്. എന്നാല്‍ അതെത്തിനില്‍ക്കുന്നതോ വലിയ മണ്ടത്തരത്തിലുമാവും. മണ്ടത്തരത്തിന്റെയും അമളിയുടെയും ഹോള്‍സെയില്‍ ഡീലറായ ആര്യയെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. വ്യത്യസ്തമായ സ്റ്റൈല്‍ സ്റ്റേറ്റുമെന്റുമായെത്തുന്ന ആര്യ ധരിക്കുന്ന വസ്ത്രങ്ങളും വ്യത്യസ്തമാണ്. അവതാരകയെന്ന രീതിയില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച കലാകാരി കൂടിയാണ് ആര്യ. മിനിസ്‌ക്രീനില്‍ മാത്രമല്ല സിനിമയിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.

  ധര്‍മ്മജന്റെ എന്‍ട്രി

  രമേഷ് പിഷാരടി എന്ന പേരിന് പൂര്‍ണ്ണത വരണമെങ്കില്‍ ധര്‍മ്മജന്‍ ഒപ്പമുണ്ടാവണം. മിനിസ്‌ക്രീനിലായാലും സ്റ്റേജ് പരിപാടികളിലായാലും ഇരുവരും ഒരുമിച്ചെത്തിയാല്‍പ്പിന്നെ സദസ്സ് ഇവര്‍ക്കൊപ്പമായിരിക്കും. പിഷാരടിയുടെ ജോലിക്കാരനായാണ് ബംഗ്ലാവിലേക്ക് ധര്‍മ്മന്‍ എത്തിയത്. ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷനാകാറുണ്ടെങ്കിലും വരുമ്പോഴെല്ലാം ചിരിക്കാനുള്ള ഐറ്റവും കൊണ്ടാണ് വരുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്ന് കൂടിയാണ് ഇവരുടേത്.

  അമ്മായിയുടെ സ്ഥാനം

  ബഡായി ബംഗ്ലാവ് എന്ന പരിപാടിയെ ഓര്‍ക്കുമ്പോള്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്തൊരു കഥാപാത്രമുണ്ട് ചളുവടിയുടെ ആസ്ഥാന നേതാവായ അമ്മായി. പ്രസീത മേനോന്‍ എന്നാണ് താരത്തിന്‍രെ പേരെങ്കിലും അമ്മായി എന്നാണ് എല്ലാവരും വിളിക്കാറുള്ളത്. ആര്യയെക്കുറിച്ച് പറഞ്ഞത് പോലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയിക്കാനായാണ് ഓരോ തവണയും അമ്മായി എത്തുന്നത്. എന്നാല്‍ ഒടുക്കം അതെത്തി നില്‍ക്കുന്നത് അമളിയിലോ മണ്ടത്തരത്തിലോ ആയിരിക്കും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അഭിനയശൈലിയാണ് അമ്മായിയുടേത്.

  5 വര്‍ഷത്തിന് ശേഷം അവസാനിപ്പിക്കുന്നു

  2013ലായിരുന്നു ബഡായി ബംഗ്ലാവ് പ്രക്ഷേപണം ചെയ്ത് തുടങ്ങിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഞായറാഴ്ച അവസാിക്കുന്നത് ഈ പരിപാടിയിലൂടെയായിരുന്നു. വരാനിരിക്കുന്ന രണ്ട് മൂന്ന് എപ്പിസോഡുകളോട് കൂടി പരിപാടി അവസാനിപ്പിക്കുകയാണെന്ന് പിഷാരടിയാണ് അറിയിച്ചിട്ടുള്ളത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്. ആരാധകരെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്ന കാര്യമാണല്ലോ ഇത്!

  ആര്യയുടെ അച്ഛനെക്കൂടി

  ഭാര്യപിതാവായ ആര്യയുടെ അച്ഛനെ പരാമര്‍ശിക്കാത്ത ഒരൊറ്റ എപ്പിസോഡ് പോലും ഉണ്ടാവാറില്ല. എന്നാല്‍ ആരാണ് അദ്ദേഹമെന്ന് ഇതുവരെയും കാണിച്ചിരുന്നില്ല. അല്ലറ ചില്ലറ മോഷണവും അബദ്ധവുമായി നടക്കുന്ന അദ്ദേഹത്തിന്റെ ലീലാവിലാസങ്ങളെക്കുറിച്ച് പിഷാരടി തന്നെയാണ് പറയാറുള്ളത്. അച്ഛനെക്കുറിച്ച് അഭിമാനപൂര്‍വ്വം വാചാലയാകുന്ന ആര്യയെ കണക്കറ്റ് പരിഹസിക്കാന്‍ പിഷാരടി മറക്കാറില്ല. അവസാനിപ്പിക്കുന്നതിന് മുന്‍പെങ്കിലും ആര്യയുടെ അച്ഛനെ കാണിക്കാമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  ചാനലിന്റെ റേറ്റിങ്ങിനെ കാര്യമായി ബാധിക്കും

  ഈ പരിപാടി കൂടി അവസാനിക്കുകയാണെങ്കില്‍ ഇനി ഈ ചാനല്‍ കട്ട് ചെയ്യാമെന്നല്ലോയെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ചാനലിന്റെ റേറ്റിങ്ങ് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പരിപാടി കൂടിയാണല്ലോ ഇത്. മമ്മൂട്ടിയെക്കൂടി ഉള്‍പ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യാന്‍ പറ്റുമോയെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്. ഈ പരിപാടിക്ക് പകരമായി മറ്റൊരു അഡാര്‍ ഐറ്റം വരുമെന്നാണ് മറ്റ് ചിലരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ ഒന്നടങ്കം പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.

  പിഷാരടി പറയുന്നത് ഇങ്ങനെ

  സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്' പര്യവസാനിപ്പിക്കുകയാണ് ....കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
  അഭിമാനവും സന്തോഷവും തരുന്നു 😎😎....
  ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു ..

  ഏഷ്യാനെറ്റിന് നന്ദി

  സിനിമാല,കോമഡി ഷോ, കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട,കോമഡി കസിൻസ്, മിന്നും താരം, ബ്ലഫ് മാസ്റ്റേഴ്സ്, ബഡായി ബംഗ്ളാവ്, മുപ്പതോളം താര നിശകൾ .ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..........
  ചാനലും ...പരിപാടിയും ......കലാകാരനുമെല്ലാം ...പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് ...ആ സത്യം ആ ശക്തി 💪💪നിങ്ങളാണ് ....എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി...

  പോസ്റ്റ് കാണൂ

  രമേഷ് പിഷാരടിയുടെ പോസ്റ്റ് കാണാം.

  ആര്യയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍

  പരിപാടി അവസാനിപ്പിക്കുന്നതിന് മുന്‍പെങ്കിലും അച്ഛനെ കാണാന്‍ പറ്റുമോയെന്നുള്ള ചോദ്യമാണ് ആരാധകര്‍ ആര്യയോട് ചോദിക്കുന്നത്. അവതാരകയായി മാത്രമല്ല പിഷുവിന്റെ ഭാര്യയായും മികച്ച പ്രകടനമാണ് ഈ താരം പുറത്തെടുക്കുന്നത്. രമേഷ് പിഷാരടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

  നിങ്ങളുടെ ധാരണ ശരിയായിരുന്നു

  കഴിഞ്ഞ ദിവസം താന്‍ പോസ്റ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ട് നിങ്ങളുദ്ദേശിച്ച കാര്യങ്ങള്‍ ശരിയായിരുന്നു. പിഷാരടി തന്നെ ഇപ്പോള്‍ അതേക്കുറിച്ച് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി തനിക്ക് അതേക്കുറിച്ച് തുറന്നുപറയാമെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യ കാര്യങ്ങള്‍ വിശദീകരിച്ചത്.

  ആര്യയുടെ പോസ്റ്റ് കാണൂ

  ആര്യയുടെ പോസ്റ്റ് കാണൂ

  പിഷാരടിക്കൊപ്പമുള്ള ഫോട്ടോ

  നേരത്തെ ആര്യ പോസ്റ്റ് ചെയ്ത ഫോട്ടോ

  English summary
  Badayi Bungalow going to end soon

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more