നടി രമ്യ നമ്പീശനും ബിഗ് ബോസിലേക്ക് അവസരം ലഭിച്ചിരുന്നു! 2 ഭാഷകളില്‍ നിന്നും വിളിച്ചിരുന്നെന്ന് നടി

ഒരുപാട് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമായിരുന്നു നടി രമ്യ നമ്പീശന്‍ ആനചന്തം എന്ന ചിത്രത്തിലൂടെ നായികായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഒത്തിരി സിനിമകളില്‍ നായികയായതിനൊപ്പം തമിഴിലും ചുവടുറപ്പിച്ചു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടെ തനിക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നെന്ന് പറയുകയാണ് നടി.

എനിക്ക് ആ റിയാലിറ്റി ഷോ യുടെ ആശയത്തോട് യോജിപ്പില്ല. എന്റെ ഉള്ളിലെ യഥാര്‍ഥ ഞാന്‍ പുറത്ത് വരുമെന്ന പേടിയൊന്നുമില്ല. ഞാന്‍ ആ പരിപാടി കാണാറില്ല. എന്നെ അതില്‍ പങ്കെടുക്കാന്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും വിളിച്ചിട്ടുണ്ട്. ഞാന്‍ അവരോട് ഇല്ലെന്നാണ് പറഞ്ഞത്. റെഡ് എഫ് എമ്മിന്റെ റെഡ് കാര്‍പറ്റില്‍ സംസാരിക്കവേയാണ് രമ്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ramya-nambeesan

ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള റിയാലിറ്റി ഷോ ആയിട്ടാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയുന്നത്. കമല്‍ ഹാസന്‍ ആണ് തമിഴില്‍ അവതാരകനായിട്ടെത്തുന്നത്. ഇവിടെ മൂന്ന് സീസണ്‍ കഴിഞ്ഞു. മലയാളത്തില്‍ രണ്ടാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ 60 ദിവസങ്ങള്‍ക്ക് മുകളില്‍ കഴിഞ്ഞിരിക്കുകയാണ്. ഒന്നര മാസത്തിനുള്ളില്‍ ഗ്രാന്‍ഡ് ഫിനാലെ വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെയാണ് ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ച കാര്യം ഓരോരുത്തരായി വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ഷമ്മി തിലകനും ഇക്കാര്യം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് തന്നെയും വിളിച്ചിരുന്നു. എന്നാല്‍ വേറെ കരാറില്‍ ഏര്‍പ്പെട്ടതിനാല്‍ തനിക്ക് ആ അവസരം നഷ്ടപ്പെടുത്തേണ്ടി വന്നെന്നായിരുന്നു ഷമ്മി തിലകന്‍ പറഞ്ഞത്. നിലവില്‍ മലയാളത്തില്‍ രജിത് കുമാര്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്.

ramya-nambeesan

പുറത്തും അദ്ദേഹത്തിന് വലിയൊരു വിഭാഗം ആരാധകരുണ്ട്. രജിത് തന്നെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഒപ്പം ഫുക്രു, ആര്യ അടക്കമുള്ള താരങ്ങള്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും ബിഗ് ബോസ് ജനപ്രീതി നേടി കഴിഞ്ഞിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X