ഉണ്ണിയെ അയ്യപ്പനാക്കിയിരുന്നെങ്കിൽ സിനിമ ഇത്ര വിജയിക്കുമായിരുന്നില്ല, അയ്യപ്പന്റെ അനു​ഗ്രഹമുണ്ട്; രഞ്ജിൻ രാജ്

ജോജു ജോർജ് സിനിമ ജോസഫിൽ പൂമുത്തോളേ എന്ന ഗാനം സൃഷ്ടിച്ച് ആസ്വാദകരുടെ ഹൃദയം കവർന്ന സംഗീത സംവിധായകന്നാണ് രഞ്ജിൻ രാജ്. ഇതുവരെ രഞ്ജിൻ ചെയ്ത ​ഗാനങ്ങളിൽ ഭൂരിഭാ​​ഗവും ഇപ്പോഴും പ്രേക്ഷകരുടെ പ്ലെ ലിസ്റ്റിൽ റിപ്പീറ്റ് മോഡിൽ ഓടുന്നവയാണ്. അതിൽ ഏറ്റവും കൂടുതൽ വൈറലായത് മാളികപ്പുറത്തിലെ ​ഗാനങ്ങളായിരുന്നു. മാളികപ്പുറം 2022ൽ ഏറ്റവും കൂടുതൽ ​ബോക്സോഫീസ് വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു. സിനിമ ഇത്ര വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണിപ്പോൾ രഞ്ജിൻ രാജ്.

നായകൻ ഉണ്ണി മുകുന്ദനെ സിനിമയിൽ അയ്യപ്പനായി അവതരിപ്പിച്ചിരുന്നുവെങ്കിസൽ സിനിമ ഇത്ര വലിയ വിജയമാകുമായിരുന്നില്ലെന്നും രഞ്ജിൻ രാജ് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാർ‌ക്കോ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നും സിനിമയെ സിനിമയായി കാണുക എന്ന അഭിപ്രായക്കാരനാണ് താനെന്നും രഞ്ജിൻ രാജ് പറയുന്നു.

Ranjin Raj Malikappuram

കയ്യിലുള്ള ത്രെഡ് ആദ്യം അഭിലാഷ് പറയുന്ന ചിലരിൽ ഒരാളാണ് ഞാൻ. എന്റെ ​ആദ്യ തമിഴ് സിനിമയായ കടാവറൊക്കെ ചെയ്യുന്നതിനും മുമ്പ് അഭിലാഷ് മാളികപ്പുറത്തിന്റെ ത്രെഡ് എന്നോട് പറഞ്ഞിരുന്നു. ഈ സിനിമകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ള പിക്ചർ അപ്പോൾ തന്നെ എന്റെ മനസിലുണ്ടായിരുന്നു. മാളികപ്പുറം ഇത്ര മഹാസംഭവമായി മാറുമെന്ന് അന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. അയ്യപ്പന്റെ അനു​ഗ്രഹം ആ സിനിമയ്ക്കുണ്ട്. ദൈവീകതയുണ്ട്.

അല്ലെങ്കിൽ ആരുടെയൊക്കയോ ബ്ലെസ്സിങ്ങുണ്ട്. ഒരു കൂട്ടായ പ്രവർത്തനം മാളികപ്പുറം സിനിമയ്ക്ക് പിന്നിലുണ്ട്. വൻ ഹിറ്റാകുമെന്ന് കരുതിയാവില്ല ഉണ്ണിയൊന്നും അതിൽ പ്രവർത്തിച്ചിട്ടുണ്ടാവുക. പക്ഷെ മാക്സിമം എഫേർട്ട് ഇട്ടിട്ടുണ്ടാകും. ഉണ്ണിയൊക്കെ മാളികപ്പുറത്തിന് വേണ്ടി മരിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

മാളികപ്പുറത്തിന് മുമ്പും ഉണ്ണിയുടെ സിനിമകൾക്ക് വേണ്ടി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഉണ്ണിയുമായി നല്ലൊരു സൗഹൃദവുമുണ്ട്. കുട്ടിത്തവും ഇന്നസെൻസുമുള്ള വ്യക്തിയാണ് ഉണ്ണി. ഒരു സ്റ്റാറാണെങ്കിലും എന്റെ ഒപ്പം ഫ്ലാറ്റിന് താഴെയുള്ള കടയിൽ ചായ കുടിക്കാനും വഴിയിൽ നിന്ന് സംസാരിക്കാനുമെല്ലാം ഉണ്ണി തയ്യാറാകാറുണ്ട്. ഒന്നിനും മടി കാണിക്കാറില്ല.

സാധാരണക്കാരന്റെ മനസുള്ള വ്യക്തിത്വമാണ് ഉണ്ണിയുടേത്. അതൊക്കെയാണ് ഉണ്ണിക്ക് കിട്ടിയ വിജയം. കേരളത്തിന് പുറത്തും ചർച്ചയായ മലയാള സിനിമകളിൽ ഒന്നാണ് മാളികപ്പുറം. അയ്യപ്പനായി കാണിക്കാതെ റിയലസ്റ്റിക്കായി കാണിച്ചതുകൊണ്ടാണ് മാളികപ്പുറം ഇത്രയും നല്ല വിജയമായി മാറിയതെന്നാണ് എനിക്ക് കിട്ടിയ റെസ്പോൺസുകൾ. എനിക്കും അങ്ങനെ തന്നെയാണ് തോന്നിയിട്ടുള്ളത്. ലോജിക്കിനെ ബ്രേക്ക് ചെയ്തിട്ടില്ല.

Ranjin Raj Malikappuram

കുഞ്ഞുങ്ങളെ സഹായിക്കാനായി എത്തുന്ന പോലീസുകാരനാകുമ്പോൾ അതിനൊരു ക്യൂട്ട്നെസുണ്ട്. എന്നാൽ അതേസമയം അതിൽ ഒരു ഹീറോയിസവും നമുക്ക് അതേ അവസരത്തിൽ കിട്ടുന്നുണ്ടെന്നും രഞ്ജിൻ പറഞ്ഞു. മാർ‌ക്കോ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... മാർ‌ക്കോ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ല. സിനിമയെ സിനിമയായി കാണണം.

സത്യൻ അന്തിക്കാട് സിനിമ കണ്ട് എല്ലാവരും നന്മ നിറഞ്ഞ ജീവിതമാണോ നയിച്ചുകൊണ്ടിരിക്കുന്നത്?. മാർക്കോയ്ക്ക് ഉണ്ണി ഇത്രയും വലിയ വിജയം കൊണ്ടുവന്നപ്പോൾ അഭിനന്ദിച്ച് ഉണ്ണിക്ക് ‍ഞാൻ മെസേജ് അയച്ചിരുന്നു. മാർക്കോയുടെ വിജയത്തിലും കലക്ഷനിലുമെല്ലാം ഉണ്ണിയും ഹാപ്പിയായിരുന്നു. മാർക്കോയെ മാർക്കോയായും ഫാലിമിയെ ഫാലിമിയായും കാണുക എന്ന അപ്രോച്ചാണ് എനിക്ക്.

കുഞ്ഞുങ്ങളെ മാർക്കോ പോലുള്ള സിനിമകൾ കാണിക്കാതിരിക്കുക. മാർക്കോ ഞാൻ കണ്ടിട്ടില്ലെന്നും രഞ്ജിൻ പറയുന്നു. ഇതുവരെ മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ളതിൽ ഏറ്റവും കൂടുതൽ വയലൻസ് നിറഞ്ഞ സിനിമയായിരുന്നു മാർക്കോ. സിനിമ ടെലിവിഷനിൽ‌ ടെലികാസ്റ്റ് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X