For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും...'; രണ്ട് വർഷം തികച്ച് രഞ്ജിനി ഹരിദാസിന്റെ പ്രണയം

  |

  ആങ്കറിങ് മേഖലയില്‍ പുതിയ ഒരു രീതി കൊണ്ടുവന്ന അവതാരികയാണ് രഞ്ജിനി ഹരിദാസ്. 2007 മുതല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ അവതാരകയായി എത്തിയ രഞ്ജിനി എല്ലാ അര്‍ത്ഥത്തിലും ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു. മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച് അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്ക് ഒരു അത്ഭുമായിരുന്നു. നീണ്ട ഏഴ് വര്‍ഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടര്‍ന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടുത്തതുകൊണ്ടായിരുന്നു.

  'നിങ്ങളോടൊപ്പം ചിലവഴിച്ച് മതിയായില്ല'; മേ​ഘ്നയേയും കുഞ്ഞിനേയും സന്ദർശിച്ച് അഹാനയും കുടുംബവും

  എന്നാല്‍ ഇതേസമയം തന്നെ വലിയ വിമര്‍ശനങ്ങളും രഞ്ജിനി ഹരിദാസ് നേരിടേണ്ടി വന്നിരുന്നു. ആങ്കറിങ് രംഗത്ത് ഇന്നും ചുവടുറപ്പിച്ചു തന്നെയാണ് രഞ്ജിനി മുന്നോട്ട് പോകുന്നത്. ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ രഞ്ജിനി ഹരിദാസ് തന്നെയാണ്. വിവിധ ചാനലുകളിലെ പരിപാടികൾക്ക് പുറമെ കോര്‍പ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും എല്ലാം രഞ്ജിനി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ലോക്ക് ഡൗൺ കാലത്ത് ഒരു യുട്യൂബ് ചാനലും രഞ്ജിനി ഹരിദാസ് ആരംഭിച്ചരുന്നു. സുഹൃത്തുക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള വിശേഷങ്ങളും രഞ്ജിനി ഈ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈ വർഷം തുടക്കത്തിലാണ് താൻ പ്രണയത്തിലാണെന്ന് രഞ്ജിനി ആരാധകരോട് തുറന്ന് പറഞ്ഞത്.

  ധ്രുവ് വിക്രം പ്രണയത്തിൽ, ദുബായിൽ ന്യൂഇയർ ആഘോഷം, താരപുത്രന്റെ കാമുകി സിനിമാ നടി!

  ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ് തുറന്നത്. ഇടയ്ക്കിടെ കാമുകനൊപ്പമുള്ള ചിത്രങ്ങളും മുപ്പത്തൊമ്പതുകാരിയായ രഞ്ജനി ഹരിദാസ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്രണയ ദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്‍ജിനി പങ്കുവെച്ചിരുന്നു.

  ഇപ്പോൾ രഞ്ജിനിയുടെ പ്രണയം രണ്ട് വർഷം തികച്ചിരിക്കുകയാണ്. പ്രണയം രണ്ട് വർഷം പിന്നിട്ടതിന്റെ സന്തോഷം രഞ്ജിനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഒപ്പം കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രവും രഞ്ജിനി പങ്കുവെച്ചു. ഇപ്പോഴുള്ള പ്രണയം എത്രനാൾ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കൽ പറഞ്ഞിരുന്നു. ശരത്തിനൊപ്പമുള്ള ചിത്രവും രഞ്ജനി ഹ​രിദാസ് പ്രണയം രണ്ട് വർഷം തികച്ചതിന്റെ സന്തോഷം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രഞ്ജിനിക്കും ശരത്തിനും ആശംസകൾ നേർന്ന് എലീന പടിക്കൽ, അർച്ചന സുശീലൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ രം​ഗത്തെത്തി. രഞ്ജിനി ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരാർഥിയായിരുന്നു. മൃ​ഗസ്നേഹി കൂടിയാണ് രഞ്ജിനി.

  Recommended Video

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി ഹരിദാസ്. മിസ് കേരളയിൽ പങ്കെടുത്ത ശേഷമാണ് തന്റെ സ്വഭാവത്തിലും സംസാരത്തിലുമെല്ലാം മാറ്റങ്ങൾ വന്നതെന്ന് രഞ്ജിനി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചൈനാടൗൺ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമയിലും കാലെടുത്ത് വെച്ചിട്ടുണ്ട് രഞ്ജിനി ഹരിദാസ്. 2013ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും രഞ്ജിനി മലയാള സിനിമയിൽ തിളങ്ങി. അടുത്തിടെ ​ഗായിക രഞ്ജിനിക്കൊപ്പമുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ രഞ്ജിനി പങ്കുവെച്ചപ്പോഴും വൈറലായിരുന്നു. ഇന്‍സ്റ്റയില്‍ വൈറലായ പാട്ടിന് രണ്ട് രഞ്ജിനിമാരും ചുവടുവെക്കുന്ന വീഡിയോ രഞ്ജിനി ഹരിദാസാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകൻ ശരത്ത് പുളിമൂട്.

  Read more about: ranjini haridas
  English summary
  Ranjini Haridas and her boyfriend Sharath Pulimood celebrated their 2nd love anniversary , goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X