For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പച്ചത്തെറി വിളിച്ച സാബുവും രഞ്ജിനിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ സാക്ഷിയായി പേളി, കാണൂ!

  |

  സിനിമയിലും സീരിയലിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് റിയാലിറ്റി ഷോ അടുത്തിടെയാണ് ആരംഭിച്ചത്. തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളും പരിപാടിക്കൊപ്പമുണ്ടായിരുന്നു. നാല് എപ്പിസോഡ് പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരിപാടിയില്‍ നിന്നും ഈയാഴ്ച പുറത്തുപോവുന്നത് ആരാണെന്നറിയാനായുള്ള ആകാംക്ഷയിലാണ് എല്ലാവരും. നാലാമത്തെ എപ്പിസോഡിനിടയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വിശദമായറിയണമെങ്കില്‍ തുടര്‍ന്നുവായിക്കൂ.

   ശ്രിനിഷും അര്‍ച്ചനയും തമ്മില്‍ തര്‍ക്കം

  ശ്രിനിഷും അര്‍ച്ചനയും തമ്മില്‍ തര്‍ക്കം

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ ശ്രിനിഷ് അരവിന്ദും അര്‍ച്ചനയും തമ്മിലുള്ള തര്‍ക്കത്തോടെയാണ് ബിഗ് ബോസിലെ നാലാംദിനം സജീവമായത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന ശ്രിനിഷും തപ്പിത്തടയുന്ന പോലെ വാക്കുകള്‍ ഉച്ചരിക്കുന്ന അര്‍ച്ചനയും തമ്മിലുള്ള വാഗ്വാദം പെട്ടെന്ന് അവസാനിച്ചിരുന്നു. ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം വിളമ്പാനാവില്ലെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.

  ക്യാമറയായി അനൂപ് ചന്ദ്രന്‍

  ക്യാമറയായി അനൂപ് ചന്ദ്രന്‍

  ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ പഴന്തുണിയെ മറന്നിട്ടുണ്ടാവില്ല. നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മാറിയ താരവും ബിഗ് ബോസിലുണ്ട്. ക്യാമറയായി അനൂപ് ചന്ദ്രന്‍ വേഷമിട്ടപ്പോഴുള്ള താരത്തിന്റെ പ്രകടനം കാണാന്‍ മറ്റ് മത്സരാര്‍ത്ഥികളും എത്തിയിരുന്നു. ഈയാഴ്ചത്തെ ക്യാപ്റ്റനായ ശ്വേതയും ഇവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു.

  മനോജ് വര്‍മ്മയുടെ വിടവാങ്ങല്‍

  മനോജ് വര്‍മ്മയുടെ വിടവാങ്ങല്‍

  കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ മനോജ് വര്‍മ്മ ബിഗ് ബോസില്‍ നിന്നും വിടവാങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലുള്ള നീക്കമാണ് ബിഗ് ബോസും നടത്തിയത്. ആരോഗ്യനിലയ്ക്ക് പ്രാധാന്യം നല്‍കിയാണ് അദ്ദേഹത്തെ മാറ്റുനിര്‍ത്തുന്നത്. അപ്രതീക്ഷിതമായി അരങ്ങേറിയ ഈ സംഭവം മറ്റ് മത്സരാര്‍ത്ഥികളെ വേദനിപ്പിച്ചിരുന്നു. വിങ്ങിപ്പൊട്ടിയാണ് പലരും അദ്ദേഹത്തിനെ യാത്രയാക്കിയത്.

  സാബുവിനെക്കുറിച്ച് രഞ്ജിനി

  സാബുവിനെക്കുറിച്ച് രഞ്ജിനി

  തരികിടയെന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സാബുവും പരിപാടിയിലെ മത്സരാര്‍ത്ഥികളിലൊരാളാണ്. അപ്രതീക്ഷിതമായാണ് അദ്ദേഹം ഈ പരിപാടിയിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ തന്നോട് മോശമായി പെരുമാറിയ ആളാണ് സാബു. വളരെ മോശമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ പോസ്റ്റിന് കമന്റിട്ടത്. രാഷ്ട്രീയനേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുന്നതിനിടയിലാണ് അദ്ദേഹം ബിഗ് ബോസിലേക്കെത്തിയത്.

  പേളിയാണ് ചൂണ്ടിക്കാണിച്ചത്

  പേളിയാണ് ചൂണ്ടിക്കാണിച്ചത്

  തന്റെ പോസ്റ്റിന് കീഴില്‍ മോശം കമന്റിട്ട സാബുവിനെക്കുറിച്ച് സൂചിപ്പിച്ചത് പേളി മാണിയായിരുന്നുവെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെത്തിയപ്പോള്‍ ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് രഞ്ജിനി സാക്ഷ്യപ്പെടുത്തിയിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

  ചോദിച്ചപ്പോള്‍

  ചോദിച്ചപ്പോള്‍

  ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ രഞ്ജിനി സാബുവിനോട് മോശം പെരുമാറ്റത്തെക്കുറിച്ചും കമന്റിനെക്കുറിച്ചും ചോദിച്ചിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് വ്യക്തമായപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇരുവരും തമ്മിലുള്ള വാഗ്വാദവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ചോദ്യത്തെ അവഗണിക്കുകയായിരുന്നു സാബു. പെരുമാറ്റവും പ്രവര്‍ത്തിയുമൊക്കെ ബിഗ് ബോസും പ്രേക്ഷകരുെ ലൈവായി വീക്ഷിക്കുകയാണല്ലോ!


  English summary
  ranjini haridas and pearle maaney about tharikida sabu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X