രഞ്ജിനി ഹരിദാസ് കൊലപാതകിയോ? സംശയമുന പേളി മാണിയിലേക്കും, ബിഗ് ബോസില്‍ സംഭവിക്കുന്നത്?

Recommended Video

രഞ്ജിനി ഹരിദാസ് കൊലപാതകിയോ? ബിഗ് ബോസില്‍ സംഭവിക്കുന്നത്? | filmibeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. വിമര്‍ശനവും വിവാദവും വിട്ടൊഴിയാതെ മുന്നേറുന്ന പരിപാടിയിലേക്ക് കഴിഞ്ഞ ദിവസമാണ് പുതിയ അതിഥിയെത്തിയത്. ഇതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം 15 ആയി ഉയര്‍ന്നിട്ടുണ്ട്. റേറ്റിങ്ങില്‍ കുതിപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ട്രോള്‍ ഗ്രൂപ്പുകളിലും മറ്റുമായി പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിത്തുടരുകയാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും നിരസിച്ചതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഈ പരിപാടിയുടെ അവതാരക പദവി ഏറ്റെടുത്തത്. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിലാണ് അദ്ദേഹം കൃത്യമായി എത്തുന്നത്.

വ്യത്യസ്തമായ ടാസ്‌ക്കുകളുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് മുന്നേറുന്നത്.ജയില്‍ ചാടിയ കൊലയാളിയുമായാണ് കഴിഞ്ഞ ദിവസത്തെ ടാസ്‌ക്ക് ആരംഭിച്ചത്. ബിഗ് ബോസായിരുന്നു പുതിയ ടാസ്‌ക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. കൊലയാളി വന്നുകഴിഞ്ഞാല്‍ എങ്ങനെയാണ് നേരിടുന്ന ചോദ്യവും ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനെക്കുറിച്ചും എപ്പിസോഡിനിടയിലെ സംഭവങ്ങളെക്കുറിച്ചുമറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൊലയാളിയെ എങ്ങനെ നേരിടും?

കൊലയാളിയെ എങ്ങനെ നേരിടും?

ബിഗ് ബോസില്‍ ഒരു കൊലയാളിയെത്തി എന്ന അറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ മറ്റൊരു ചോദ്യമെറിഞ്ഞത്. കൊലയാളിയെ നേരില്‍ കണ്ടാല്‍ എങ്ങനെ പെരുമാറുമെന്നായിരുന്നു ബിഗ് ബോസ് ചോദിച്ചത്. ഓരോരുത്തരെയായി വിളിച്ച് വരുത്തിയതിന് ശേഷമായിരുന്നു ഇത്തരമൊരു ചോദ്യം ചോദിച്ചത്. ആയോധനമുറകള്‍ പുറത്തെടുത്തും മനസ്സിലെ പ്ലാനിങ്ങിനെക്കുറിച്ചുമായിരുന്നു ഓരോരുത്തരും പറഞ്ഞത്.

അരിസ്‌റ്റോ സുരേഷിന്റെ നിലപാട്

അരിസ്‌റ്റോ സുരേഷിന്റെ നിലപാട്

തനിക്ക് മുന്നില്‍ ഒരു കൊലയാളിയെത്തിയാല്‍ എങ്ങനെ പരുമാറുമെന്ന ചോദ്യം ആദ്യം ചോദിച്ചത് അരിസ്‌റ്റോ സുരേഷിനോടായിരുന്നു. എന്ത് ചെയ്യുമെന്ന് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്റെ ആയോധന മികവ് പുറത്തെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭ്യാസം വീക്ഷിച്ചതിന് ശേഷം തികഞ്ഞ അഭ്യാസിയാണ് സുരേഷെന്നും ബിഗ് ബോസ് അഭിപ്രായപ്പെട്ടിരുന്നു.

ശ്വേതയും അനൂപും ഹിമയും

ശ്വേതയും അനൂപും ഹിമയും

പിന്നീട് ഹിമ ശങ്കറിന്റെ ഊഴമായിരുന്നു. സുരേഷിനോട് ആവശ്യപ്പെട്ട അതേ കാര്യങ്ങളായിരുന്നു ഹിമയ്ക്ക് വേണ്ടിയും നല്‍കിയത്. പിന്നീട് ബഷീറിനെയും സാബുവിനോടും അനൂപിനോടും ശ്വേതയോടും സമാനമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഈ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് ഷിയാസ് എത്തിയത്. കൊലയാളിയെ സഹായിക്കുകയെന്ന ദൗത്യമാണ് അദ്ദേഹത്തിന് നല്‍കിയത്.

സഹായത്തിനായി ഷിയാസ്

സഹായത്തിനായി ഷിയാസ്

രഞ്ജിനി ഹരിദാസിനെയായിരുന്നു കൊലയാളിയായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ രഞ്ജിനി ഹരിദാസാണ് കൊലയാളിയായി എത്തുന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. പിന്നീട് രഞ്ജിനിക്ക് ഒരു മൊബൈലും നല്‍കിയിരുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാണ് ആരെയാണ് കൊല്ലേണ്ടതെന്നും എങ്ങനെയാണ് കൊല്ലേണ്ടതെന്നുമുള്ള കാര്യം അറിയിക്കുന്നത്. ഫോണ്‍ സന്ദേശം മറ്റുള്ളവരെ അറിയിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ടാസ്‌ക്ക് പൂര്‍ത്തിയാവുന്നതോടെ മരണം

ടാസ്‌ക്ക് പൂര്‍ത്തിയാവുന്നതോടെ മരണം

ടാസ്‌ക്ക് പൂര്‍ത്തിയാവുന്നതോടെ അതാത് മത്സരാര്‍ത്ഥികള്‍ കൊല്ലപ്പെടുന്ന രീതിയായിരുന്നു. ആദ്യം കൊല്ലാനായി ആവശ്യപ്പെട്ടത് ദിയയെ ആയിരുന്നു.ദിയയെക്കൊണ്ട് ഷിയാസിന്റെ കൈയ്യില്‍ ചുംബിപ്പിക്കുകയെന്നതായിരുന്നു കൊലപാതക രീതി. ദിയയോട് ഷിയാസ് ചുംബനം ചോദിക്കുകയും താരം അത് നല്‍കുകയും ചെയ്തതോടെ ദിയ കൊല്ലപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു. അടുത്ത ഊഴം അരിസ്‌റ്റോ സുരേഷിന്റെയായിരുന്നു. പുഴുങ്ങിയ മുട്ട കഴിപ്പിച്ചാണ് അദ്ദേഹത്തെ കൊല്ലുന്നത്. ഈ നീക്കവും രഞ്ജിനി വിജയകരമായി നടത്തിയതോടെ അദ്ദേഹം കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

ശ്മശാനത്തില്‍ കൊണ്ടാക്കണം

ശ്മശാനത്തില്‍ കൊണ്ടാക്കണം

കൊല്ലപ്പെട്ടു എന്ന് പറയുന്നവരെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ശ്മശാനത്ചതില്‍ കൊണ്ടാക്കുന്നതോടെയാണ് ടാസ്‌ക്ക് പൂര്‍ത്തിയാവുന്നത്. മൂടിപ്പുതപ്പിച്ച് കൊണ്ടുപോവുന്നതിനിടയില്‍ വെള്ളത്തുണിയുടെ പുറത്ത് അതാത് താരങ്ങളുടെ പേരും എഴുതിയിരുന്നു. ഇവരെ രണ്ടുപേരെയും കൊണ്ടാക്കിയതോടെയാണ് ആരാണ് കൊന്നതെന്ന തരത്തില്‍ സംശയം ഉയര്‍ന്നുവന്നത്. പേളിയെ ആയിരുന്നു പലര്‍ക്കും സംശയം.

സംശയമുനകള്‍ പേളിയിലേക്കും

സംശയമുനകള്‍ പേളിയിലേക്കും

ഇടയ്ക്ക് ബിഗ് ബോസ് പേളിയെ വിളിപ്പിച്ചിരുന്നു. താരത്തിന് എന്ത് നിര്‍ദേശമാണ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല. ഇതോടെയാണ് പലരും താരത്തിനെതിരെ സംശയമുനകള്‍ എറിഞ്ഞത്. സാബുവാകട്ടെ പേളിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ കൊലപാതകങ്ങളില്‍ താരത്തിന് പങ്കുണ്ടോയെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. ഈ ടാസ്‌ക്കിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ചയും അരങ്ങേറുന്നത്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X