രഞ്ജിനി ഹരിദാസും സംഘവും ഇതെന്തിനുള്ള പുറപ്പാടിലാണ്? 'അധോലോകം' ബഡായി ബംഗ്ലാവിലേക്ക്! കാണൂ!
സ്വന്തം നിലപാടുകള്‍ തുറന്നുപറയുന്നവര്‍ എന്നും വിമര്‍ശിക്കപ്പെട്ടുകൊണ്ടേയിരിക്കാം. സ്‌ക്രീനിലായാലും ജീവിതത്തിലായാലും ഇക്കാര്യത്തിന് മാറ്റമൊന്നുമില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് രഞ്ജിനി ഹരിദാസ്. സ്വതസിദ്ധമായ ശൈലിയുമായാണ് ഈ താരമെത്തിയത്. അഭിനയത്തിലും ആലാപനത്തിലുമൊക്കെ പയറ്റിത്തെളിഞ്ഞ രഞ്ജിനി ബിഗ് ബോസ് മലയാളം പതിപ്പിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു. ഗ്രാന്റ് ഫിനാലെ വരെ എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു തുടക്കത്തില്‍ നടന്നത്. എന്നാല്‍ പരിപാടി മുന്നേറുന്നതിനിടയില്‍ എലിമിനേഷനിലൂടെ രഞ്ജിനിയും പുറത്തേക്ക് പോവുകയായിരുന്നു. ബിഗ് ബോസിലെ പ്രധാനികളായ സാബു, അര്‍ച്ചന, അരിസ്റ്റോ സുരേഷ് തുടങ്ങിയവരുമായി അധോലോകം എന്ന ഗ്രൂപ്പും സജീവമായിരുന്നു.
സാബുവുമായുള്ള തെറ്റിദ്ധാരണകള്‍ മാറിയതും വഴക്കിന് പകരം അടുത്ത സുഹൃത്തുക്കളാവുന്നതിനും നിമിത്തമായത് ബിഗ് ബോസ് മലയാളമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് രഞ്ജിനി തുറന്നുപറഞ്ഞിരുന്നു. തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സാബുമോനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നില്ല നേരത്തെയുണ്ടായിരുന്നതെന്നും അദ്ദേഹത്തിനെതിരെ പരാതി കൊടുത്തതിനെക്കുറിച്ചുമൊക്കെ രഞ്ജിനി തുറന്നുപറഞ്ഞിരുന്നു. പരിപാടി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും കൂടുതലായി മനസ്സിലാക്കിയത്. ഇവര്‍ക്കൊപ്പം അരിസ്റ്റോ സുരേഷും അര്‍ച്ചന സുശീലനും ചേര്‍ന്നതോടെ പുതിയൊരു സൗഹൃദവലയം രൂപപ്പെടുകയായിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവരെല്ലാം സൗഹൃദം പങ്കുവെക്കാറുണ്ട്. അര്‍ച്ചനയുടെ പുതിയ സംരംഭത്തിന് ആശംസ നേരാനായി സാബുുവും രഞ്ജിനിയുമൊക്കെ എത്തിയിരുന്നു. ഇപ്പോഴിതാ അധോലോകം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇവര്‍ക്കൊപ്പമുള്ള ഷൂട്ട് രസകരമായിരുന്നുവെന്നാണ് താരം കുറിച്ചിട്ടുള്ളത്. ബഡായി ബംഗ്ലാവിന് വേണ്ടിയാണ് തങ്ങള്‍ ഒരുമിച്ചെതന്നുള്ള വിവരവും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











