For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും! ഷിയാസിനെതിരെ ആഞ്ഞടിച്ച് ബിഗ് ബോസിലെ പെണ്‍പട? കാണൂ!

  |

  സിനിമയിലും ടെലിവിഷനിലുമായി നിറഞ്ഞ് നില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് തുടങ്ങിയത്. വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പരിപാടി വിജയകരമായി നീങ്ങുകയാണ്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമാണ് എലിമിനേഷനില്‍ പ്രധാനപ്പെട്ട കാര്യം. ഇടയ്ക്ക് ചില മത്സരാര്‍ത്ഥികള്‍ പുറത്തുപോയതോടെ മറ്റ് ചിലര്‍ ബിഗ് ഹൗസിലേക്കെത്തുകയും ചെയ്തിരുന്നു. മറ്റൊരു എലിമിനേഷന്‍ കൂടി വരാനിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  ഇന്ദ്രന്‍ ഇനി സീതയ്ക്ക് സ്വന്തം? വിവാഹം തത്സമയം പ്രേക്ഷകര്‍ക്ക് മുന്നില്‍! ചരിത്രമുഹൂര്‍ത്തം തന്നെ!

  എലിമിനേഷന്‍ മാത്രമല്ല അപ്രതീക്ഷിതമായി ചിലരുടെ വരവിനും ബിഗ് ബോസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പെരുമ്പാവൂരുകാരനായ ഷിയാസ് അടുത്തിടെയാണ് പരിപാടിയിലേക്കെത്തിയത്. തുടക്കത്തിലെപ്പോലയെല്ല താരമിപ്പോള്‍. താരത്തെക്കുറിച്ച് പെണ്‍പുലികള്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഷിയാസിനെക്കുറിച്ച് വിലയിരുത്തിയത്

  ഷിയാസിനെക്കുറിച്ച് വിലയിരുത്തിയത്

  പരിപാടി വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ഷിയാസെത്തിയത്. മോഡലിങ് രംഗത്തുനിന്നുമെത്തിയ ഈ താരം വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവരുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ബിഗ് ബോസിലെ ആണ്‍കുട്ടി എന്ന വിശേഷണമായിരുന്നു രഞ്ജിനി താരത്തിന് നല്‍കിയത്. ശരീരം കൊണ്ടുള്ള എടുപ്പായിരുന്നു രഞ്ജിനി ഉദ്ദേശിച്ചിരുന്നതെങ്കിലും പറഞ്ഞുവന്നപ്പോള്‍ വാക്ക് മാറിപ്പോവുകയും അനൂപും സാബുവുമുള്‍പ്പടെയുള്ളവര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.

  എല്ലാം തെറ്റിപ്പോയെന്ന് രഞ്ജിനി

  എല്ലാം തെറ്റിപ്പോയെന്ന് രഞ്ജിനി

  മറ്റുള്ളവരോടുള്ള ഇടപഴകലും ശരീരവടിവും നടപ്പും എടുപ്പുമൊക്കെ കണ്ടപ്പോള്‍ അങ്ങനെ തോന്നിയെങ്കിലും തന്റെ വിലയിരിത്തലുകളെല്ലാം തെറ്റായിരുന്നുവെന്നും ഒരാഴ്ച കൊണ്ടൊന്നും ഒരാളെയും വിലയിരുത്താനാവില്ലെന്നും താന്‍ ഈ സംഭവത്തില്‍ നിന്നും പഠിച്ചുവെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. ദിയ, രഞ്ജിനി, അര്‍ച്ചന, അഞ്ജലി തുടങ്ങിയവരായിരുന്നു ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്.

  അര്‍ച്ചനയുടെ സംശയം

  അര്‍ച്ചനയുടെ സംശയം

  തെറ്റ് ചെയ്തതിന് ശേഷം സോറി പറയുന്ന സംഭവത്തെക്കുറിച്ചുള്ള സംശയമായിരുന്നു അര്‍ച്ചനയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. പേളിയെക്കുറിച്ചായിരുന്നു താരം ചോദിച്ചത്. ഇടയ്ക്കിടയ്ക്ക് തല്ലിയതിന് ശേഷം സോരി പറയുന്നതില്‍ കാര്യമുണ്ടോ, അവള്‍ ഇപ്പോള്‍ അതല്ലേ ചെയ്യുന്നതെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. ഇത് തന്നെയല്ലേ ലാലേട്ടനും പറഞ്ഞതെന്നായിരുന്നു രഞ്ജിനി ചോദിച്ചത്.

  വാക്ക് മാറിപ്പോയി

  വാക്ക് മാറിപ്പോയി

  ആണത്തം എന്ന വാക്കായിരുന്നു താന്‍ പറഞ്ഞതെങ്കിലും ഉദ്ദേശിച്ചത് അതല്ലായിരുന്നുവെന്നും രഞ്ജിനി പറഞ്ഞപ്പോള്‍ ഇതാണ് മറ്റുള്ളവരെ പ്രകോപിതരാക്കിയതെന്ന് ദിയ പറഞ്ഞു. ബിഗ് ബോസില്‍ ആണത്തമുള്ള മത്സരാര്‍ത്ഥി ഷിയാസാണെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ഇതായിരുന്നില്ല താന്‍ ഉദ്ദേശിച്ചത്. നിലനില്‍പ്പിന് വേണ്ടി ഏത് തരത്തിലുള്ള കളി കളിക്കാനും തയ്യാറായാണ് ഷിയാസിന്റെ നില്‍പ്പ്. ഇനിയെന്തൊക്കെ കളി നടക്കുമെന്ന കാര്യത്തെക്കുറിച്ച് നോക്കാമെന്നും രഞ്ജിനി പറയുന്നു.

  രണ്ടാമത്തെ ദിവസം തന്നെ മനസ്സിലായി

  രണ്ടാമത്തെ ദിവസം തന്നെ മനസ്സിലായി

  ബിഗ് ബോസില്‍ ഷിയാസെത്തിയപ്പോള്‍ തുടക്കത്തില്‍ എല്ലാവരും താരത്തെ എതിരാളിയായി കണ്ടിരുന്നു. എന്നാല്‍ രണ്ടാമത്തെ ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ അദ്ദേഹത്തെക്കുറിച്ച് താന്‍ മനസ്സിലാക്കിയിരുന്നുവെന്ന് ദിയ പറയുന്നു. ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധനാണ് ഷിയാസെന്നാണ് ഇവരുടെ വിലയിരുത്തല്‍. അത്തരത്തിലുള്ള നീക്കങ്ങളാണ് താരം നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

  വീഡിയോ കാണാം

  പെണ്‍പുലികളുടെ ചര്‍ച്ച ഇങ്ങനെയായിരുന്നു, വീഡിയോ കാണൂ.

  English summary
  Ranjini Haridas and Diya's discussion about Shiyas.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X