രഞ്ജിനി ഹരിദാസിന് ആശംസകളുമായി മുന്‍ ബിഗ് ബോസ് താരങ്ങള്‍! 38-ാം ജന്മദിനമാഘോഷിച്ച് താരം
റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടെത്തിയാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളവും ഇംഗ്ലീഷും കലര്‍ന്നുള്ള സംസാരമായിരുന്നു രഞ്ജിനിയുടെ പ്രത്യേകതകളിലൊന്ന്. അവതാരകയില്‍ നിന്നും നടിയായും മറ്റ് മേഖലകളിലെല്ലാം പ്രവര്‍ത്തിച്ച രഞ്ജിനി ഒരുപാട് ഉയരങ്ങളിലേക്ക് എത്തിയിരുന്നു. അതിനൊപ്പം വിവാദങ്ങളും രഞ്ജിനിയ്‌ക്കൊപ്പം തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. രഞ്ജിനിയ്ക്ക് ആശംസകളുമായി മുന്‍ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. സന്തോഷത്തിന്റെ ഒരായിരം ജന്മദിനം ആഘോഷമാക്കാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു രഞ്ജിനി ചേച്ചി... ഉരുക്ക് പെണ്ണേ ആശംസകള്‍ എന്നുമായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ദിയ സന പറഞ്ഞത്.

ഹാപ്പി ബര്‍ത്ത് ഡേ ചേച്ചി... എന്ന് പറഞ്ഞ് രഞ്ജിനിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. നടി അര്‍ച്ചന സുശീലനും രഞ്ജിനിക്ക് ജന്മദിന സന്ദേശം കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ദീദിയുടെ പിറന്നാള്‍ ആഘോഷിച്ചത് ഓര്‍മ്മ വരുന്നു. ഈ വര്‍ഷം അത് മിസ് ചെയ്യുന്നു. നിങ്ങള്‍ എനിക്ക് അത്രയധികം സ്‌പെഷ്യലാണെന്നും അര്‍ച്ചന പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തിന്റെ വീഡിയോയും അര്‍ച്ചന പങ്കുവെച്ചിരുന്നു. ചേച്ചി കുട്ടിയ്ക്ക് ജനിച്ച ദിവസത്തിന്റെ ആശംസകള്‍ എന്നാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരകയായി എത്തിയതോടെ ആയിരുന്നു രഞ്ജിനി കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. രഞ്ജിനി ഹരിദാസ് പറയുന്നതെല്ലാം വിവാദമായി മാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ കേരളത്തിന്റെ വിവാദ നായികയായി നില്‍ക്കവേയാണ് നടിയെ തേടി ഒരു സൂവര്‍ണാവസരം എത്തുന്നത്. ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മത്സരാര്‍ഥിയായി രഞ്ജിനിയും ഉണ്ടായിരുന്നു.

ഷോ യില്‍ മുന്നിട്ട് നിന്നിരുന്നെങ്കിലും പകുതിയ്ക്ക് വെച്ച് പുറത്തേക്ക് പോയി. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു രഞ്ജിനിയെ കുറിച്ചുള്ള മുന്‍ധാരണകള്‍ എല്ലാവരില്‍ നിന്നും മാറി മറിഞ്ഞത്. മത്സരത്തിനെത്തുന്നതിന് മുന്‍പുള്ള രഞ്ജിനി ആയിരുന്നില്ല പുറത്തേക്ക് പോകുമ്പോള്‍.
ബിഗ് ബോസ് വിന്നറായ സാബുമോനുമായിട്ടുള്ള സൌഹൃദമായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും. ഇപ്പോള്‍ ഒരുപാട് ആരാധകര്‍ രഞ്ജിനിയ്ക്കുണ്ട്. പിറന്നാൾ ആഘോഷിക്കുന്ന രഞ്ജിനിയ്ക്ക് ആശംസകൾ അറിയിച്ച് കൊണ്ടെത്തുകയാണ് ആരാധകർ.


Click it and Unblock the Notifications