ശരത്തിനൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് രഞ്ജിനി, ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ജോസ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികമാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതലാണ് രഞ്ജിനി എല്ലാവരുടെയും ഇഷ്ടതാരമായത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാര്‍ സിംഗര്‍. അതിന് ശേഷം നിരവധി ഷോകളിലും സ്‌റ്റേജ് പരിപാടികളിലുമെല്ലാം അവതാരകയായി രഞ്ജിനി എത്തിയിരുന്നു. മലയാളവും ഇംഗ്ലീഷും കലര്‍ന്ന വേറിട്ട അവതരണമായിരുന്നു രഞ്ജിനി ഹരിദാസിനെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്.

ranjini haridas

അവതരണത്തിന് പുറമെ അഭിനേത്രിയായി സിനിമകളിലും എത്തിയിരുന്നു താരം. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള രഞ്ജിനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന റിയാലിറ്റി ഷോ ആാണ് രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്നത്.

ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം മലയാളികളുടെ പ്രിയപ്പെട്ട അവതാരികയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. കാമുകന്‍ ശരത് പുളിമൂടിനൊപ്പം ആണ് രഞ്ജിനി ഇന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. അടുത്ത സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു രഞ്ജിനി ഹരിദാസിന്റെതായി നടന്നത്.

വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമുളള പിറന്നാള്‍ ചിത്രങ്ങളും രഞ്ജിനി പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കൂട്ടുകാരിയായ അര്‍ച്ചന സുശീലന്‍ രഞ്ജിനിക്ക് ഇന്ന് പിറന്നാള്‍ കേക്ക് സമ്മാനിച്ചു. ബിഗ് ബോസ് ആദ്യ സീസണിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് രഞ്ജിനിയും അര്‍ച്ചനയും. മുന്‍പ് അര്‍ച്ചനയ്‌ക്കൊപ്പമുളള യാത്രാ ചിത്രങ്ങളും മറ്റും രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X