പേളിയുടെ കുടുംബ കാര്യങ്ങൾ കേട്ട് മടുത്തു, എങ്ങനെ ഷോ ചെയ്യണമെന്ന് അവരെ പഠിപ്പിക്കൂ; രഞ്ജിനിക്ക് വൻ സ്വീകരണം

ഓൺലെെൻ മീഡിയ ആങ്കർമാരുടെ കാലമാണിത്. സെലിബ്രിറ്റികളേക്കാൾ കൂടുതൽ ആങ്കർമാരുണ്ടോ എന്ന് തോന്നിപ്പോകുന്നതാണ് ഇന്നത്തെ സാഹചര്യം. പലരും കുറച്ച് ജനശ്രദ്ധ ലഭിക്കുമ്പോഴേക്കും സ്വയം സെലിബ്രിറ്റി ചമയുകയും ചെയ്യുന്നു. പോഡ്കാസ്റ്റുകളും ഇന്ന് നിരവധിയാണ്. അതേസമയം വിരലിലെണ്ണാവുന്ന ആങ്കർമാരെ മാത്രമേ പ്രേക്ഷകർ കണക്കിലെടുത്തിട്ടുള്ളൂ. ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് പേളി മാണിക്കുണ്ട്. ഇന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരവധി താരങ്ങളുടെ ഇന്റർവ്യൂയും പ്രേക്ഷകരിലേക്കെത്തിക്കുന്നു.

എന്നാൽ പേളി മാണി വളർന്നത് മലയാളത്തിലെ ഏറ്റവും മികച്ച ആങ്കറായിരുന്ന രഞ്ജിനി ഹരിദാസിന്റെ അഭാവത്തിലാണ്. ഒരുകാലത്ത് തരം​ഗം സൃഷ്ടിച്ച രഞ്ജിനിക്ക് പിന്നീട് കരിയറിൽ വീഴ്ച വന്നു. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ കാണാതായി. ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിൽ രഞ്ജിനിയും പേളി മാണിയും മത്സരാർത്ഥികളായി എത്തിയിരുന്നു. ഷോയിലൂടെ രഞ്ജിനിക്ക് വന്നത് നെ​ഗറ്റീവ് ഇമേജാണ്. എന്നാൽ പേളി മാണി വൻ ജനപ്രീതി നേടി.

Ranjini Haridas  Pearle Maaney
Photo Credit: Instagram / Ranjini Haridas, Pearle Maaney

ഈ ജനപ്രീതി പേളി നന്നായി ഉപയോ​ഗിച്ചു. യൂട്യൂബ് ചാനലിലൂടെ കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള ഇൻഫ്ലുവൻസറായി മാറി. അതേസമയം മറുവശത്ത് രഞ്ജിനി ലെെം ലെെറ്റിൽ നിന്നും അകന്നു. അഭിമുഖങ്ങൾക്ക് പോലും രഞ്ജിനി അക്കാലത്ത് മുഖം കൊടുത്തിരുന്നില്ല. യൂട്യൂബ് ചാനൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം ധന്യ വർമയുടെ ഷോയിലാണ് രഞ്ജിനി മനസ് തുറന്ന് സംസാരിച്ചത്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് രഞ്ജിനി ഹരി​ദാസിപ്പോൾ. രഞ്ജിനിയുടെ പുതിയ ഷോ പ്രേക്ഷകരിലേക്കെത്താൻ പോകുകയാണ്. ദ ​ഗ്രീൻ റൂം എന്നാണ് ഷോയുടെ പേര്. വർഷങ്ങൾക്ക് ശേഷം പ്രിയ അവതാരക ഓൺലെെൻ മീ‍ഡിയ രം​ഗത്തേക്ക് വരുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

തിരിച്ച് വരവ് പേളി മാണിയുടെ ​ഗ്രാഫ് ഇടിഞ്ഞിരിക്കെ ‌

പേളി മാണിയുടെ ഷോയോട് ആളുകൾ അതൃപ്തി പ്രക‌ടിപ്പിച്ച് തുടങ്ങിയിരിക്കെയാണ് രഞ്ജിനി ഹരിദാസിന്റെ വരവ്. ഫാമിലി വ്ലോ​ഗ് പോലെയാണ് പേളി തന്റെ അഭിമുഖങ്ങളെയും കെെകാര്യം ചെയ്യുന്നതെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. തുടക്കത്തിൽ രസകരമായി തോന്നിയെങ്കിലും തന്റെ എല്ലാ ഇന്റർവ്യൂകളിലും ഭർത്താവിനെയും കുട്ടികളെയും കുറിച്ച് പേളി സംസാരിക്കുന്നെന്നും വന്നിരിക്കുന്ന അതിഥിയെക്കുറിച്ച് അറിയുന്നതിനേക്കാൾ തന്റെ കാര്യങ്ങൾ സംസാരിക്കാനാണ് പേളി മാണിക്ക് താൽപര്യമെന്നും വാദമുണ്ട്.

Ranjini Haridas  Pearle Maaney
Photo Credit: Instagram / Ranjini Haridas, Pearle Maaney

സായ് പല്ലവി വന്നപ്പോൾ തന്റെ മകളെ ഇന്റർവ്യൂവിനടയിലേക്ക് പേളി കൊണ്ട് വന്നു. ​​സുജാതയും ശ്വേത മോഹനും വന്നപ്പോൾ ഭർത്താവിനെക്കുറിച്ച് പറഞ്ഞ് പേളി കരഞ്ഞു. എന്തിന് ശ്രീനിഷിനെക്കുറിച്ച് എല്ലാ ഇന്റർവ്യൂകളിലും സംസാരിക്കുന്നെന്ന് പലരും വിമർശിക്കാറുണ്ട്, പക്ഷെ അത്രയും സപ്പോർട്ട് തരുന്ന ശ്രീനിഷിനെക്കുറിച്ച് തനിക്ക് സംസാരിക്കാതിരിക്കാൻ എങ്ങനെ പറ്റുമെന്നാണ് പേളി ചോദിച്ചത്. ആരാധകർ ഏറ്റുപിടിച്ചെങ്കിലും അന്ന് ആ ഷോയിൽ ചർച്ചയായത് അതിഥികളായി വന്ന സുജാതയും ശ്വേതയുമല്ല.

മറിച്ച് പേളിക്ക് ഭർത്താവിനോടുള്ള സ്നേഹമാണ്. തീർത്തും അൺപ്രൊഫഷണലായാണ് പേളി ഇപ്പോൾ ഷോ കെെകാര്യം ചെയ്യുന്നതെന്ന് റെഡിറ്റിൽ അഭിപ്രായങ്ങളുണ്ട്. ഇതിനിടെയാണ് രഞ്ജിനി ഹരിദാസ് ഷോയുമായി പ്രേക്ഷകരിലേക്കെത്തുന്നത്. കുടുംബ കാര്യങ്ങൾ കേട്ട് മടുത്തു, എങ്ങനെ ഷോ ചെയ്യണമെന്ന് പേളിയെ പഠിപ്പിക്കൂ എന്ന് രഞ്ജിനിയുടെ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്.

Read more about: ranjini haridas pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X