കാത്തിരുന്നവർക്ക് നിരാശ, പണി പാളിയെന്ന് രഞ്ജിനി; പുതിയ ഷോയ്ക്ക് അവസാന നിമിഷം സംഭവിച്ചത്
രഞ്ജിനി ഹരിദാസിന്റെ പുതിയ ഷോയായ ദ ഗ്രീൻ റൂമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു നെറ്റിസൺസ്. ജൂലെെ 25 ന് ആദ്യ എപ്പിസോഡ് എത്തുമെന്ന് രഞ്ജിനി അറിയിച്ചതാണ്. സസ്പെൻസ് നിറച്ചുള്ള പ്രൊമോയും വന്നു. എന്നാൽ ഇന്ന് ഷോ പ്രേക്ഷകരിലേക്ക് എത്തിയില്ല. ഇതിന്റെ നിരാശയിലാണ് രഞ്ജിനി. പണി പാളി എന്ന് കുറിച്ച് കൊണ്ട് നിരാശയിലിരിക്കുന്ന പോസ്റ്റ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മണിക്കൂറിൽ ഒരു ടെക്നിക്കൽ ഇഷ്യൂ സംഭവിച്ചു. അതുകൊണ്ട് ആറ് മണിക്ക് കറക്ടായി എപിസോഡ് പോകില്ല. കുറച്ച് ഡിലേയുണ്ടാകും. എന്നോട് ക്ഷമിക്കണം. എനിക്ക് വിഷമുമുണ്ട്. പ്രത്യേകിച്ചും ഇത്രയും ബിൽഡ് അപ്പ് കൊടുത്തതിനാൽ. പക്ഷെ ഈ ജേർണിയുടെ ഭാഗമാണ്. എന്റെ സ്വന്തം ഷോയും സ്വന്തം ചാനലുമായതിൽ ദെെവത്തോട് നന്ദി പറയുന്നു. എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നെനിക്ക് അറിയാമെന്ന് രഞ്ജിനി ഹരിദാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും മികച്ച ആങ്കാറായിരുന്ന രഞ്ജിനി ഹരിദാസിന്റെ കരിയർ ഗ്രാഫ് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഒരുകാലത്ത് തരംഗം സൃഷ്ടിച്ച രഞ്ജിനിക്ക് പിന്നീട് കരിയറിൽ വീഴ്ച വന്നു. ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ കാണാതായി. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരാർത്ഥിയായി എത്തിയ ശേഷം രഞ്ജിനിക്ക് ഹേറ്റേഴ്സ് കൂടുകയാണുണ്ടായത്. അതേസമയം ആങ്കറിംങ്കിൽ രഞ്ജിനിയെ വെല്ലാൻ മറ്റൊരാളില്ലെന്ന് ഹേറ്റേഴ്സും സമ്മതിക്കുന്നുണ്ട്.
മീഡിയകൾക്കല്ലാതെ മറ്റ് ഇവന്റുകളിലാണ് അടുത്ത കാലത്ത് രഞ്ജിനി കൂടുതലും ഹോസ്റ്റ് ചെയ്തത്. അതിനാൽ രഞ്ജിനി കരിയറിൽ സജീവമല്ലെന്ന പ്രതീതി പ്രേക്ഷകർക്ക് വന്നു. ആങ്കറിംഗ് മേഖലയെന്തെന്ന് മലയാളികൾക്ക് മനസിലാക്കിക്കൊടുക്കാൻ കഴിഞ്ഞയാളാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ ആങ്കറിംഗിലെ വ്യത്യസ്ത അക്കാലത്ത് ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു.

അക്കാലത്ത് വ്യാപക വിമർശനം രഞ്ജിനിക്ക് നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് വലിയ സ്വീകാര്യതയും ലഭിച്ചു. രഞ്ജിനിയെ നടൻ ജഗതി ശ്രീകുമാർ പരസ്യമായി കുറ്റപ്പെടുത്തിയ സംഭവം ഏറെ ചർച്ചയായിരുന്നു. ഒരു മ്യൂസിക് റിയാലിറ്റി ഷോയുടെ ഫിനാലെ വേദിയിൽ വെച്ച് രഞ്ജിനിയുടെ അവതരണം ശരിയല്ലെന്ന് ജഗതി ശ്രീകുമാർ പറഞ്ഞു. രൂക്ഷ ഭാഷയിലാണ് രഞ്ജിനി അന്ന് സംസാരിച്ചത്. അപമാനിതയായെങ്കിലും പക്വതയോടെ രഞ്ജിനി അന്ന് സാഹചര്യം കെെകാര്യം ചെയ്തു.
ഓൺലെെൻ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്റർവ്യൂകളും ഒരുപാട് വരുന്ന ഘട്ടത്തിലാണ് രഞ്ജിനിയുടെ കടന്ന് വരവ്. ആങ്കറിംഗിൽ താരമായിരുന്ന കാലത്ത് രഞ്ജിനിക്ക് എതിരാളുകളില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സാഹചര്യം. പേളി മാണി, ധന്യ വർമ തുടങ്ങിയവരെല്ലാം ഷോകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. കുറച്ച് കാലം ലെെം ലെെറ്റിൽ നിന്ന് മാറി നിന്നതിനെക്കുറിച്ച് അടുത്തിടെ രഞ്ജിനി സംസാരിച്ചിരുന്നു. ഒരു വർഷം മുമ്പേ ഞാൻ ഇന്റർവ്യൂകളൊന്നും നൽകുന്നില്ലായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. ഒരു ഹാപ്പി പ്ലേസിൽ ആയിരുന്നില്ല ലെെഫിൽ ഞാൻ. എനിക്ക് എന്നെ ഇങ്ങനെ ഊർജ്വസ്വലയായി ആളുകൾ കണ്ടാൽ മതി. ഒന്ന വർഷം മുമ്പ് തന്റെ എനർജി ലെവൽ വേറെ ആയിരുന്നെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.


Click it and Unblock the Notifications