36 ലെത്തിയിട്ടും കല്യാണം കഴിച്ചില്ല? ബിഗ് ബോസിലെ പടിയിറക്കത്തിനിടയില്‍ ആ രഹസ്യവും രഞ്ജിനി പറഞ്ഞു!

Recommended Video

BigBoss Malayalam | വിവാഹം ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി രഞ്ജിനി

ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പരിപാടി എത്തിയത്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയ പരിപാടിയില്‍ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും പരിചിത മുഖങ്ങളാണ് മത്സരിക്കാനെത്തിയത്. അതിനാല്‍ത്തന്നെ അവരുടെ പ്രകടനത്തെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും പ്രത്യേക താല്‍പര്യമാണ്. വഴക്കും വാഗ്വാദവുമൊക്കെ നടക്കുന്നതിനിടയിലും മത്സരം വിജയകരമായി മുന്നേറുന്നുണ്ട്.

പ്രേക്ഷകരുടെ വോട്ടിങ്ങും മത്സരാര്‍ത്ഥികളുടെ പ്രകടനവും കണക്കിലെടുത്താണ് അതാത് ആഴ്ചയില്‍ പുറത്തുപോകേണ്ടവരെ തീരുമാനിക്കുന്നത്. പേളി, ശ്രിനിഷ്, അര്‍ച്ചന, അരിസ്റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ് എന്നിവരായിരുന്നു ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. ഷിയാസും ബഷീറുമായുണ്ടായ വഴക്കാണ് രഞ്ജിനിക്ക് വിനയായി ഭവിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരം പുറത്തേക്ക് പോവുമെന്ന തരത്തിലുള്ള ചര്‍ച്ചകളും പ്രചരിച്ചിരുന്നു. പുറത്തേക്ക് പോവുന്നതിനിടയില്‍ ശ്രീനിയേയും പേളിയേയും ആശീര്‍വദിച്ചാണ് താരം ഇറങ്ങിയത്. ബിഗ് ബോസ് എലിമിനേഷനെക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

രഞ്ജിനി പുറത്തേക്ക്

രഞ്ജിനി പുറത്തേക്ക്

കഴിഞ്ഞ വാരം മുതലേ രഞ്ജിനി ഡേഞ്ചര്‍ സോണിലായിരുന്നു. താരത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആരെയും പുറത്താക്കാത്തതെന്ന ആക്ഷേപവും കഴിഞ്ഞ തവണ ഉയര്‍ന്നുവന്നിരുന്നു. ഏഷ്യാനെറ്റിനെ സംബന്ധിച്ച് അത്ര പെട്ടെന്നൊന്നും ഒഴിവാക്കാന്‍ കഴുയുന്നയാളല്ല താരമെന്നും അതിനാലാണ് ഇത്തവണ തീരുമാനം മാറ്റിയതുമെന്നായിരുന്നു പ്രധാന വിമര്‍ശനം. വേട്ടിങ്ങില്‍ ഏറെ താഴെയുള്ള രഞ്ജിനി തന്നെയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ സജീവമായിരുന്നു.

പുറത്തേക്ക് പോവേണ്ടയാളല്ല

പുറത്തേക്ക് പോവേണ്ടയാളല്ല

പെട്ടിയും തയ്യാറാക്കി പുറത്തേക്ക് പോവാനായി മോഹന്‍ലാല്‍ ആവശ്യപ്പെട്ടപ്പോള്‍ രഞ്ജിനി ഞെട്ടിയിരുന്നില്ലെങ്കിലും മറ്റുള്ളവര്‍ ഞെട്ടിയിരുന്നു. പരിപാടിയിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ താരം പുറത്തേക്ക് പോവുകയാമെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ശക്തയായ മത്സരാര്‍ത്തിയാണ് പുറത്തേക്ക് പോയതെന്നും പുറത്ത് പോവേണ്ടയാളായിരുന്നില്ല താരമെന്നുമായിരുന്നു മത്സരാര്‍ത്ഥികളുടെ വിലയിരുത്തല്‍. കെട്ടിപ്പിടിച്ചും ആശീര്‍വദിച്ചുമാണ് പലരും താരത്തെ യാത്രയാക്കിയത്.

പല്ല് നന്നാക്കാന്‍ പോകണം

പല്ല് നന്നാക്കാന്‍ പോകണം

ബിഗ് ബോസുമായി മുന്നേറുന്നതിനിടയില്‍ താരത്തിന് ദന്തചികിത്സ നടത്തിയിരുന്നു. പല്ല് നന്നാക്കുന്നതിനായി പുറത്തേക്ക് പോവണമെന്നാഗ്രഹിച്ചിരുന്നുവെന്നും ഇതി അതിനായി ഇറങ്ങുമെന്നും താരം പറയുന്നു. ലോകടെലിവിഷന്‍ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ പരിപാടികളിലൊന്നായ ബിഗ് ബോസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ്അഭിമാനമുണ്ടെന്നും താരം പറയുന്നു. കമല്‍ സാര്‍ പറഞ്ഞത് പോലെ സമൂഹത്തിന്റെ കണ്ണാടിയാണ് ഇതെന്നും താരം പറയുന്നു.

ശ്രീനിക്കും പേളിക്കും ആശംസ

ശ്രീനിക്കും പേളിക്കും ആശംസ

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ ശ്രീനിയും പേളിയും വിവാഹിതരാവണമെന്ന കാര്യം പറഞ്ഞിട്ടുണ്ട്. വളരെ നല്ല കാര്യമാണ് അവര്‍ക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയെങ്കില്‍ അതുമായി മുന്നേറുക. പ്രായപൂര്‍ത്തിയായവരാണ് ഇരുവരും. പേളി 30ലും ശ്രീനി 33 ലും നില്‍ക്കുകയാണ്. ഇവര്‍ വിവാഹിതരായല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ താനായിരിക്കുമെന്നും താരം പറയുന്നു. വിവാഹമെന്നത് കുട്ടിക്കളിയല്ല ഗൗരവമായെടുക്കേണ്ട കാര്യമാണ്. ജീവിതത്തില്‍ തനിക്ക് ഇതുവരെയും എടുക്കാന്‍ കഴിയാത്ത തീരുമാനമാണ് വിവാഹം. 36 കാരിയായിട്ടും താന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന് പിന്നിലെ കാരണവും ഇതാണ്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചുവരവ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചുവരവ്

60 ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ സാധിച്ചു.കളിയും ജയവും എന്നതിനും അപ്പുറത്ത് സ്വന്തമായി പഠിക്കുകയെന്ന ലക്ഷ്യവുമായാണ് താന്‍ പരിപാടിയിലേക്കെത്തിയത്. പ്രേക്ഷകരുടെ അഭിപ്രായം കൂടിയാണ് തന്‍രെ പിന്‍വാങ്ങലിന് കാരണമെന്നും അറിയമെന്നൊക്കെ രഞ്ജിനി പറഞ്ഞിരുന്നു. ഹിമ ശങ്കര്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയത് പോലെ രഞ്ജിനിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചെത്തുമെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

പുറത്തായതിനെക്കുറിച്ച് താരം പറഞ്ഞത്

പുറത്തായതിനെക്കുറിച്ച് താരം പറഞ്ഞത്

ഇതൊരു കളിയാണ്. ആ കളിയില്‍ ജയിക്കണമെങ്കില്‍ നന്നായി കളിക്കണം. കളിയെ കളിയായി തന്നെ കാണുക. നല്ലൊരു അനുഭവമാണ് ഈ പരിപാടി സമ്മാനിച്ചത്. സമൂഹത്തില്‍ ജീവിക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്. എന്നാല്‍ ബിഗ് ബോസിലെ കാര്യങ്ങള്‍ അങ്ങനെയല്ല. കൃത്യമായ നിബന്ധനകളുമായാണ് തങ്ങള്‍ അവിടെ കഴിയുന്നത്. ഫോണോ വീട്ടുകാരോ സുഹൃത്തുക്കളോ പെറ്റ്‌സോ ഒന്നുമില്ലാതെ തുടരുന്നത് ഇത്തിരു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രഞ്ജിനി പറയുന്നു.

വീഡിയോ കാണാം

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് രഞ്ജിനി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X