ഒജി സുനിലുമായി ഇന്റർവ്യൂ; രഞ്ജിനിക്ക് കുരുക്ക്? പഴയ വാർത്തകൾ കുത്തിപ്പൊക്കി ഇൻഫ്ലുവൻസർ
വ്യവസായി ഒജി സുനിലും ആങ്കർ രഞ്ജിനി ഹരിദാസും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസിന്റെ ഷോയിൽ ഒജി സുനിൽ എത്തി. സുനിൽ തന്റെ ജീവിതത്തെക്കുറിച്ചും രഞ്ജിനിയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും തുറന്ന് സംസാരിച്ചു. അപ്പോഴാണ് രഞ്ജിനിക്ക് ഇത്രയും ആത്മബന്ധം ഒജി സുനിലുമായുണ്ടായിരുന്നെന്ന് ജനം മനസിലാക്കുന്നത്. അടുത്ത കാലത്ത് വിവാദങ്ങളിൽ എപ്പോഴും കേൾക്കുന്ന പേരാണ് ഒജി സുനിലിന്റേത്.
ഇയാൾ ഡ്രഗ് മാഫിയയുടെ ഭാഗമാണെന്നുൾപ്പെടയുള്ള ആരോപണങ്ങൾ അബ്ദുൾ ഹക്കീം എന്ന യുവാവ് ഉന്നയിച്ചിരുന്നു. ഒജി സുനിലിന്റെ പേഴ്സണൽ സെക്രട്ടറിയായ കരോൾ എന്ന യുവതിയെക്കുറിച്ചും അബ്ദുൾ ഹക്കീം സംസാരിച്ചു. തന്നെ അപകീർത്തിയെന്ന് ആരോപിച്ച് ഈ യുവതി ഹക്കീമിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടുമുണ്ട്. എന്നാലിപ്പോൾ വീണ്ടും ഒജി സുനിലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അബ്ദുൾ ഹക്കീം. സുനിൽ ഒജിക്ക് രഞ്ജിനി ഹരിദാസ് നൽകുന്ന പിന്തുണയ്ക്ക് പിന്നിൽ വലിയൊരു കഥയുണ്ടെന്ന് ഹക്കീം പറയുന്നു.

പാണ്ടി പാർട്ടികൾ എന്ന പേരിൽ ലഹരി പാർട്ടിയതിന്റെ പേരിൽ മുമ്പ് വാർത്തകളിൽ പറഞ്ഞിരുന്നത് ഒജി സുനിലിനെക്കുറിച്ചാണെന്നും അന്ന് വാർത്തകളിൽ പരാമർശിച്ചിരുന്ന അവതാരക രഞ്ജിനി ഹരിദാസാണെന്നും അബ്ദുൾ ഹക്കീം പറയുന്നു. നിർമാതാവും ഹോട്ടൽ വ്യവസായുമായ ഒരാൾ കൊച്ചിയിൽ ലഹരി പാർട്ടി സംഘടിപ്പിച്ചെന്ന് വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ഒന്നിൽ പോലും ഇയാളുടെ പേരോ മുഖമോ ഇല്ല.
പാണ്ടി പാട്ടി എന്ന പേരിൽ ഇയാൾ മുമ്പ് മൂന്നാറിൽ ലഹരി സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ അവതാരക അടക്കമുള്ളവർ പങ്കെടുത്തു എന്നായിരുന്നു വാർത്തയെന്നും അബ്ദുൾ ഹക്കീം ചൂണ്ടിക്കാട്ടി.
അതേസമയം ഒജി സുനിലിനുള്ള നെഗറ്റീവ് ഇമേജ് തനിക്ക് മനസിലാകുന്നില്ലെന്നും ചീത്തപ്പേര് അനാവശ്യമായി വന്നതാണെന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. കണ്ട അന്ന് മുതൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ട്. സഹോദരനെ പോലെയാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ഒജിക്ക് ഒരുപാട് ചീത്തപ്പേരുണ്ട്. പക്ഷെ എനിക്ക് ഒജിയെ വർഷങ്ങളായി അറിയാം. ചീത്തപ്പേരുള്ള ഒജിയുമായി എനിക്കറിയാവുന്ന ഒജിയെ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. എനിക്ക് മനസിലാകും. കാരണം ഞാനും ഭയങ്കരമായി തെറ്റിദ്ധരിക്കപ്പെട്ട ആളായിരുന്നു കുറേക്കാലം. എന്തുകൊണ്ടാണ് ആളുകൾ മണ്ടൻമാരായിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. രഞ്ജിനിയുടെ ഇന്റർവ്യൂകളുടെ സ്ഥിരം കാഴ്ചക്കാരിൽ പലരും ഈ ഇന്റർവ്യൂ പുറത്ത് വന്നപ്പോൾ എതിർപ്പറിയിച്ചിരുന്നു.


Click it and Unblock the Notifications











