»   » രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നു, പ്രതിശ്രുത വരനെ കാണണ്ടേ... കാണണം..!!

രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നു, പ്രതിശ്രുത വരനെ കാണണ്ടേ... കാണണം..!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഒരു പക്ഷെ ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു വിവാഹമായിരിയ്ക്കും രഞ്ജിനി ഹരിദാസിന്റേത്. തന്റെ രീതികളുമായി ഒത്തുപോകുന്ന, തന്നെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന ഒരാളെ വിവാഹം ചെയ്യും എന്ന് രഞ്ജിനിയും പറഞ്ഞിട്ടുണ്ട്.

ഒന്നും ഒന്നും മൂന്നില്‍ എത്താന്‍ രഞ്ജിനി പറഞ്ഞ ഒരേ ഒരു ഡിമാന്റ്, സന്തോഷ് പണ്ഡിറ്റ് വേണം!!

ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുകയാണത്രെ. ഒരു ചാനല്‍ പരിപാടിയില്‍ രഞ്ജിനിയുടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നു എന്നാണ് കേള്‍ക്കുന്നത്.

കോമഡി സര്‍ക്കസ്

മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലാണ് രഞ്ജിനിയുടെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടതോടെ പ്രേക്ഷകര്‍ക്കും ആകാംക്ഷയായി.

34 കാരിയായ രഞ്ജിനി

34 വയസ്സാണ് ഇപ്പോള്‍ രഞ്ജിനിയുടെ പ്രായം. അത് തുറന്ന് പറയുന്നതില്‍ രഞ്ജിനിയ്ക്ക് ഒരു മടിയും ഇല്ലതാനും. ഇത്രയും സൗന്ദര്യവും ഭംഗിയുള്ള ശരീര ഘടന ഉണ്ടായിട്ടും തനിക്കെന്താ വിവാഹം നടക്കാത്തത് എന്ന് കണ്ണാടി നോക്കി ചോദിക്കാറുണ്ട് എന്ന് രഞ്ജിനി പറയുന്നു.

വീഡിയോ കാണാം

കോമഡി സര്‍ക്കസ്സില്‍ രഞ്ജിനി ഹരിദാസ് എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കാണാം. രഞ്ജിനിയ്‌ക്കൊപ്പം സൃന്ദ അഷബും പരിപാടിയില്‍ പങ്കെടുക്കുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഈ പരിപാടി സംപ്രേക്ഷണം ചെയ്യും

വീണ്ടും സജീവമാകുന്നു

ടെലിവിഷന്‍ ചാനലുകളില്‍ മിന്നി നിന്ന രഞ്ജിനി ഹരിദാസ് ഇടക്കാലത്ത് അല്പം അകലം പാലിച്ചു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ടെലിവിഷന്‍ പരിപാടിയിലേക്ക് തിരിച്ചെത്തുകയാണ് താരം.

English summary
Ranjini Haridas in Komady Circus

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam