'അവർ പറയുന്നത് എക്സ്ക്യൂസുകൾ, എന്റെ വീട്ടുകാരും വടിയുമായാണ് നടക്കുന്നത്, സ്റ്റുപ്പിഡായ കാര്യങ്ങൾ ചെയ്യരുത്'
രാജ്യത്ത് തെരുവ് നായകളുടെ ആക്രമണത്തിൽ മരിക്കുന്നവരുടേയും പരിക്കേൽക്കുന്നവരുടേയും എണ്ണം വർധിച്ച് വരികയാണ്. കുറച്ച് അധികം വർഷങ്ങളായി തെരുവ് നായകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തണമെന്ന് ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് ഡല്‍ഹിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ ഉത്തരവിനോടുള്ള തന്റെ എതിർപ്പ് പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ആനിമൽ വെൽഫെയർ വിഷയങ്ങളുമായി ബന്ധപ്പെട്ട് വളരെ വർഷങ്ങളായി പ്രവർത്തിക്കുന്നയാളാണ് രഞ്ജിനി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ രഞ്ജിനി പറഞ്ഞത് ഇങ്ങനെയാണ്... കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറത്തിറക്കിയ ഓഡറാണ് ഞാൻ ഈ വീഡിയോ ചെയ്യാൻ കാരണം. എന്നെ ചൊടിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.

ഈ വിഷയത്തെ കുറിച്ച് സംസാരിച്ചില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. എന്റെ കയ്യിൽ ഒരു പവർഫുൾ മീഡിയം ഉള്ളപ്പോൾ ഈ വിഷയത്തെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ. വളരെ ധ്രുവീകരിക്കപ്പെട്ട ഒരു പ്രശ്നമാണ് തെരുവുനായകൾ എന്നത് നമുക്ക് എല്ലാം അറിയാം. പത്ത് വർഷം മുമ്പ് മുതൽ ആനിമൽ വെൽഫെയർ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ. വളരെ ശക്തമായി തെരുവുനായകൾക്ക് ഒപ്പം നിന്നിട്ടുണ്ട്.
അതുകൊണ്ടാണ് ഈ വിഷയത്തിൽ ഇപ്പോൾ ഞാൻ ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത്. വളരെ അധികം തെരുവുനായകൾ ഇന്ത്യയിൽ ഉണ്ട്. ഇതൊരു സത്യമായ ഇഷ്യുവാണ്. ഇവയിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ള ആളുകൾ കുറേയുണ്ട്. അവരിൽ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഓഡർ സുപ്രീംകോടതിയിൽ നിന്നും വരുമ്പോൾ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകൾ വന്നു.
ഇതിലെ വസ്തുത എന്തെന്നാൽ ഇതൊന്നും ലോജിക്കലോ ലോജിസ്റ്റിക്കലോ ഏറ്റവും പ്രാധാനമായി ലീഗലോ ആയ കാര്യമല്ല. എഴുതപ്പെട്ടിട്ടുള്ള നിയമങ്ങൾ നമ്മൾ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. അവർ തന്നെ നിയമങ്ങൾ പാലിക്കാതിരുന്നാലോ?... അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയ സന്തോഷം ആഘോഷിക്കുന്ന മാസത്തിൽ ഇങ്ങനെയല്ല ചെയ്യേണ്ടത്. ആർട്ടിക്കിൾ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നൽകുന്നു. മൃഗങ്ങളും അതിൽ ഉൾപ്പെടുന്നു.
വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ജീവജാലങ്ങളോട് കാരുണ്യം കാണിക്കുന്നതിനെ കുറിച്ചും ആർട്ടിക്കിൾ 51 എ ജിയിൽ പറയുന്നുണ്ട്. ഈ രണ്ട് ആർട്ടിക്കിളിനും എതിരാണ് സുപ്രീംകോടതിയുടെ ഓർഡർ. എബിസി റൂൾസ് പ്രകാരം പെർമനന്റ് റിമൂവൽ ഒരു സിറ്റുവേനിൽ മാത്രമെ അനുവദിക്കുന്നുള്ളു. അത് ചികിത്സിച്ചാൽ ബേധമാകാത്ത രോഗാവസ്ഥയിൽ ആണെങ്കിലൊക്കെ മാത്രമാണ് അത്.

ഒരു സ്റ്റാന്റിങ് ഇല്ലാത്ത ഓഡറായിപ്പോയി. സ്വന്തമായിട്ടുള്ള ഇമോഷൻസിന്റെ പേരിൽ ജഡ്ജസ് വന്ന് അവർക്ക് ആഗ്രഹമുള്ള കാര്യം അവർ നേടിയെടുത്തു. കോടതി അതിനുള്ള സ്ഥലം അല്ലല്ലോ. എഴുതപ്പെട്ട നിയമങ്ങൾ അനുസരിക്കണ്ടേ. പത്ത് ലക്ഷത്തോളം തെരുവുനായകൾ ഉണ്ടെന്നാണ് പറയുന്നത്. പത്ത് വർഷം മുമ്പുള്ള സർവേ കണക്കോ മറ്റോവാണ്. അല്ലാതെ പുതിയൊരു സർവെ നടന്നുവെന്ന് തോന്നുന്നില്ല. ഇത്രയും നായകൾക്ക് വേണ്ട ഇൻഫ്രാസ്ട്രക്ടചർ എങ്ങനെ ഒരുക്കും?.
തെരുവുനായകൾ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണർഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കൺട്രോൾ ചെയ്യണം. നായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് കടുപ്പമുള്ള ശിക്ഷ നൽകണം. ഷെൽട്ടറിൽ ആക്കും എന്നൊക്കെ പറയുന്നത് എക്സ്ക്യൂസ് മാത്രമാണ്. ആനിമൽ വെൽഫെയറിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് കരുതി ഞങ്ങളെ തെരുവ് നായ കടിക്കാറില്ലെന്നോ ഓടിക്കാറില്ലെന്നോ അർത്ഥമില്ല.
എന്റെ വീട്ടിലുള്ളവരും വടി കയ്യിൽ കരുതാറുണ്ട്. ഇത് എല്ലാവരേയും പ്രശ്നമാണ്. ന്യൂട്രിങ് ചെയ്താൽ തന്നെ നായകളുടെ എണ്ണം കുറയ്ക്കാൻ കഴിയും. കുറച്ച് സമയം എടുത്താലും പ്രശ്നം പരിഹരിക്കാൻ കഴിയും. പലവിധ കാരണങ്ങൾ കാരണം ആളുകൾ നമ്മുടെ രാജ്യത്ത് മരിക്കുന്നുണ്ട്. ആ പ്രശ്നങ്ങൾ തെരുവുനായകളുടെ പ്രശ്നത്തിന് ചെയ്തതുപോലെയാണോ ടാക്കിൾ ചെയ്യുന്നത്?. ഹ്യൂമൺ വെൽഫെയറിന് വേണ്ടിയെന്ന് പറഞ്ഞ് സ്റ്റുപ്പിഡായിട്ടുള്ള കാര്യങ്ങൾ ചെയ്യരുതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.


Click it and Unblock the Notifications