For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി, കരച്ചിലും ആക്രോശവും, ബിഗ് ബോസില്‍ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്!

  |

  സിനിമയിലും സീരിയലിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. കളിയും ചിരിയും രസകരമായ ടാസ്‌ക്കുകളുമൊക്കെയായി പരിപാടി പൂര്‍വ്വാധികം സജീവമാവുകയാണ് ഇപ്പോള്‍. മത്സരാര്‍ത്ഥികളുടെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങും പരിഗണിച്ചാണ് ആരാണ് പുറത്തുപോവേണ്ടതെന്ന കാര്യത്തെക്കുറിച്ച് ബിഗ് ബോസ് തീരുമാനിക്കുന്നത്. ഡേവിഡ് ജോണിന് പിന്നാലെ ഹിമയായിരുന്നു പുറത്തേക്ക് പോയത്. അടുത്ത എലിമിനേഷനില്‍ ആരായിരിക്കും പുറത്തുപോവുകയെന്ന സംശയവും പ്രേക്ഷകര്‍ ഉന്നയിച്ചിട്ടുണ്ട്.

  ദിലീപ് വിഷയത്തിലെ മൗനത്തെക്കുറിച്ച് ദുല്‍ഖര്‍, വാപ്പച്ചി മനപ്പൂര്‍വ്വം ആരെയും വേദനിപ്പിക്കാറില്ല!

  സിനിമയിലും ടെലിവിഷന്‍ സ്‌ക്രീനിലും കാണുന്ന പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍ പലരുമെന്നത് വ്യക്തമാക്കുകയാണ് ബിഗ് ബോസ്. പുറമെ കാണുന്നത് പോലെ അത്ര ബോള്‍ഡല്ല താനെന്നും മിനിസ്‌ക്രീനില്‍ പിടിച്ചുനില്‍ക്കുന്നതിനായി താന്‍ ബോള്‍ഡ്‌നെസ്സ് അഭിനയിക്കുകയാണെന്നും പേളി മാണി തുറന്നുപറഞ്ഞതോടെയാണ് ആ സംശയം ശക്തമായത്. പതിവിന് വിപരീതമായി ചടുലതയാര്‍ന്ന സംഭാഷണങ്ങളോ ഒച്ചപ്പാടോ ഒന്നുമില്ലാതെ വളരെ സൈലന്റായാണ് പേളി ഓരോ കാര്യത്തിലും ഇടപെടുന്നത്. അപൂര്‍വ്വമായി മാത്രമേ താരത്തിന്റെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നുള്ളൂ. ഇതെല്ലാം ബിഗ് ബോസിന് മുന്നില്‍ നല്ലപിള്ള ചമയാനുള്ള അടവുകളാണെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. നാടോടിനൃത്തവും പാട്ടുമൊക്കെയായി മത്സരം കൊഴുപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. രഞ്ജിനിയും പേളിയും അടുത്ത സുഹൃത്തുക്കളാണെന്നും ഒരു ഗാങാണെന്നുമൊക്കെയായിരുന്നു നേരത്തെയുള്ള പരാതി. എന്നാല്‍ ഇതെല്ലാം പൊളിയുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ അരങ്ങേറിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയുടെ ഏഴയലത്ത് പോലുമെത്തിയില്ല, നീരാളി നീരാവിയാവുന്നു? 4 ദിവസത്തെ കലക്ഷന്‍ ഇങ്ങനെ!

  പേളിയും രഞ്ജിനിയും തമ്മിലുള്ള വഴക്ക്

  പേളിയും രഞ്ജിനിയും തമ്മിലുള്ള വഴക്ക്

  ബിഗ് ഹൗസില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ എല്ലാം കണ്ട് മിണ്ടാതിരിക്കുകയായിരുന്നു രഞ്ജിനി. ഇതെല്ലാം നടക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ രഞ്ജിനി ഇടപെടുമെന്നായിരുന്നു താന്‍ കരുതിയത്. നിങ്ങള്‍ പ്രതികരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പ്രേതകഥയ്ക്ക് പകരം ഏതൊ ഒരു പൊട്ടക്കഥ പറഞ്ഞ് എല്ലാവരെയും ഫൂളാക്കുകയായിരുന്നു പേളിയെന്ന് രഞ്ജിനിയും പറഞ്ഞു. തനിക്ക് നല്‍കിയ ടാസ്‌ക്ക് പൂര്‍ത്തീകരിച്ച് പോയിന്റ് നേടാന്‍ ശ്രമിക്കുന്നതിന് പകരം തന്നെ ടാര്‍ജറ്റ് ചെയ്തിട്ട് കാര്യമില്ലെന്ന് രഞ്ജിനിയും തുറന്നടിച്ചതോടെ അത് മുട്ടന്‍വഴക്കായി മാറുകയായിരുന്നു.

   ഉപയോഗമില്ലാത്ത ക്യാപ്റ്റന്‍

  ഉപയോഗമില്ലാത്ത ക്യാപ്റ്റന്‍

  ബിഗ് ബോസിലെ യൂസ് ലെസ്സ് ക്യാപ്റ്റനാണ് രഞ്ജിനിയെന്നായിരുന്നു പേളി പറഞ്ഞത്. ടാസ്‌ക്ക് കൃത്യമായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നതിന് തന്നെ ടാര്‍ജറ്റ് ചെയ്യുകയാണ് പേളിയെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ബിഗ് ബോസിലെ ക്യാപ്റ്റന്‍ മാത്രമാണ് രഞ്ജിനി. ഇന്ത്യയുടെ പ്രധാനമന്ത്രിയൊന്നുമല്ല, പേളിയുടെ കുറ്റപ്പെടുത്തല്‍ തുടരുന്നതിനിടയില്‍ കൃത്യമായ മറുപടി നല്‍കി രഞ്ജിനിയും ഇടപെടുന്നുണ്ടായിരുന്നു. ഒച്ച ഉയര്‍ത്തി സംസാരിച്ചത് കൊണ്ട് മാത്രം പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാവില്ലെന്നും പേളി പറയുന്നുണ്ടായിരുന്നു.

  ഭാര്‍ഗവീനിലയം ടാസ്‌ക്കിനിടയില്‍

  ഭാര്‍ഗവീനിലയം ടാസ്‌ക്കിനിടയില്‍

  തനിക്കെതിരെയുള്ള വാദവും ആരോപണവുമെല്ലാം തിരിച്ചടിച്ചിരുന്നു രഞ്ജിനി. മറ്റ് ടാസ്‌ക്കുകളില്‍ നിന്ന് പോയിന്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഇത് വീണ്ടെടുക്കുന്നതിനായി ബിഗ് ബോസ് നല്‍കിയ അവസരമായിരുന്നു ഭാര്‍ഗവീനിലയം. അവരവര്‍ക്കറിയാവുന്ന പ്രേതകഥ പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തുകയെന്നതായിരുന്നു ഈ ടാസ്‌ക്കിന്റെ ലക്ഷ്യം. പേളിയായിരുന്നു ആദ്യം കഥ പറയാനെത്തിയത്. അനൂപ് ചന്ദ്രനായിരുന്നു ഈ ടാസ്‌ക്ക് നിയന്ത്രിച്ചിരുന്നത്.

  ചെരുപ്പെറിഞ്ഞ് അപമാനിച്ചു

  ചെരുപ്പെറിഞ്ഞ് അപമാനിച്ചു

  പേളിയുടെ കഥ പറച്ചില്‍ തുടരുന്നതിനിടയില്‍ പലരും ചെരുപ്പെറിയുന്നുണ്ടായിരുന്നു. ജീവിതത്തില്‍ താന്‍ പ്രേതത്തെ കണ്ടിട്ടില്ലെന്നും ഇതാണ് തന്റെ കഥയെന്നും പേളി പറയുന്നു. കഥ തുടരുന്നതിനിടയിലാണ് ഇത് ഇംഗ്ലീഷ് ചിത്രത്തിന്റെ കഥയല്ലേയെന്ന് ഓരോരുത്തരും ചോദിച്ച് തുടങ്ങിയത്. ഇനി മേലാല്‍ ഇത്തരത്തില്‍ ഊളക്കഥയുമായെത്തരുതെന്നായിരുന്നു ദീപന്‍ പറഞ്ഞത്.

  ശരിക്കും ഫീലായി

  ശരിക്കും ഫീലായി

  തന്റെ കഥ തുടരുന്നതിനിടയില്‍ സാബുച്ചേട്ടന്‍ ചെരിപ്പെറിഞ്ഞത് ശരിയായില്ലെന്ന് പേളി പറഞ്ഞു. ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ടാസ്‌ക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ അതില്‍ ഇടപെടാന്‍ പാടില്ലായിരുന്നു. ഇവിടെയിരിക്കുന്ന കപ്പെടുത്ത് നിങ്ങള്‍ക്ക് മുഖത്തെറിഞ്ഞൂടായിരുന്നോയെന്ന് പേളി ചോദിച്ചപ്പോള്‍ അത് താനും വിചാരിച്ചുവെന്ന് താരം പറഞ്ഞു. ഹോളിവുഡ് ചിത്രത്തിന്റെ കഥയാണെന്ന് മനസ്സിലായതിനായാലിരുന്നു ഇങ്ങനെ ചെയ്തതെന്ന് സാബു പറയുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതായിരുന്നുവെങ്കിലും അത് കൈവിട്ടുപോവുകയായിരുന്നു.

  പേളിയുടെ വാദം

  പേളിയുടെ വാദം

  സോറി പറഞ്ഞ് ക്ഷമിക്കാന്‍ പറ്റുന്ന വിഷയമല്ല. നാലോളം ചെരുപ്പുകളാണ് തനിക്ക് നേരെ വന്നത് എങ്ങനെ പെരുമാറണമെന്നോ ഏത് ഭാഷ ഉപയോഗിക്കണമെന്നോ തന്നോടാരും പറഞ്ഞ് തരേണ്ടെന്നും പേളി പറയുന്നു. ഇതൊക്കെ സംഭവിക്കുമ്പോള്‍ രഞ്ജിനി ചിരിക്കുകയായിരുന്നു. ഈ ഗെയിമിലെ കാര്യത്തെക്കുറിച്ചുള്ള പരാതി അനൂപിനോടായിരുന്നു പറയേണ്ടിയിരുന്നത്. ആരോടെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് അവരോട് തീര്‍ക്കുക. പേളിക്ക് വേണ്ടി താന്‍ യൂസ് ലെസ്സ് ക്യാപ്റ്റനാണെന്ന് അംഗീകരിക്കുന്നുവെന്നും രഞ്ജിനി പറയുന്നു.

  തുടരേണ്ടെന്ന് പറഞ്ഞ് പേളിയുടെ പൊട്ടിക്കരച്ചില്‍

  തുടരേണ്ടെന്ന് പറഞ്ഞ് പേളിയുടെ പൊട്ടിക്കരച്ചില്‍

  ഈ ടാസ്‌ക്കിനെ ഈ കൊച്ച് ഫണ്ണി ഗെയിമാക്കി മാറ്റിയെന്നാണ് രഞ്ജിനി പറഞ്ഞത്. തനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ക്യാപ്റ്റനോട് പറയുന്നതാണ് നല്ലതെന്നായിരുന്നു താന്‍ കരുതുന്നത്. എന്നാല്‍ ബിഗ് ബോസ് തനിക്കാണ് ചുമതല നല്‍കിയത്. അതികൊണ്ടാണ് താന്‍ ഇത് നിയന്ത്രിക്കുന്നത്. ഇത് പറഞ്ഞ് താരം വികാരധീനയാവുകയായിരുന്നു. പരിപാടിയില്‍ നിന്നും ആര് ബാക്ക് ഔട്ടാവരുതെന്ന് ഉപദേശിക്കുന്ന നീ തന്നെ ഇങ്ങനെ ചെയ്യുന്നോയെന്നായിരുന്നു അര്‍ച്ചന ചോദിച്ചത്. രഞ്ജിനിയോട് ക്ഷമ പറയാനായിരുന്നുഅര്‍ച്ചനയും ദീപനും ആവശ്യപ്പെട്ടത്.

  തന്നെ ഇറക്കിവിടാമോ?

  തന്നെ ഇറക്കിവിടാമോ?

  ഈ ടാസ്‌ക്കിനെ കളിയാക്കിയ കുട്ടിയുടെ പ്രശ്‌നം എല്ലാവരും ഏറ്റെടുക്കേണ്ടതില്ല. എല്ലാവരും പെര്‍ഫോം ചെയ്യേണ്ട ടാസ്‌ക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ അത് അവിടെ വന്ന് പറയണമെന്നായിരുന്നു ആരെങ്കിലും തന്നെ ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് ഇറക്കിവിടാമോയെന്നായിരുന്നു പേളി ചോദിച്ചത്. രഞ്ജിനിയുടെ അട്ടഹാസം തുടരുന്നതിനിടയില്‍ അരിസ്‌റ്റോ സുരേഷിനോട് ആക്രോശിക്കുകയായിരുന്നു രഞ്ജിനി. പേളിയുടെ കരച്ചില്‍ കാണുന്തോറും രഞ്ജിനിയുടെ ദേഷ്യം കൂടുകയാണ്.

  English summary
  Pearle Maany and Ranjini's clash in Big Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X