സ്റ്റാര്‍ സിംഗര്‍ എട്ടാം സീസണ്‍ വരുന്നു!! മലയാളത്തിലെ ബിഗ് റിയാലിറ്റി ഷോ യില്‍ രഞ്ജിനി ഹരിദാസ് ഇല്ല!
മലയാളത്തിലെ പ്രമുഖയായ അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഹിറ്റ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ വരവ്. പിന്നീടിങ്ങോട്ട് ഒട്ടനവധി ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോ കളിലും അവതാരകയായി മാറിയ രഞ്ജിനി സിനിമയിലും അഭിനയിച്ചിരുന്നു. രഞ്ജിനിയുടെ കരിയര്‍ ബ്രേക്ക് എന്ന് പറയുന്നത് ഐഡിയ സ്റ്റാര്‍ സിംഗറായിരുന്നു.
മലയാളവും ഇംഗ്ലീഷും കലര്‍ന്ന് മംഗ്ലീഷ് ഭാഷ കേരളത്തില്‍ തരംഗമാക്കിയത് രഞ്ജിനിയായിരുന്നു. 2010 ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി രഞ്ജിനി എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നെങ്കിലും പകുതി വഴിയില്‍ നിന്നും ഔട്ട് ആവുകയായിരുന്നു.

ഇപ്പോള്‍ സ്റ്റാര്‍ സിംഗറിന്റെ എട്ടാം സീസണ്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷോ യിലൂടെ രഞ്ജിനി വീണ്ടും അവതാരകയായി എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ അക്കാര്യം രഞ്ജിനി നിഷേധിച്ചിരിക്കുകയാണ്. ഇതുവരെ ഷോ യുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും എനിക്ക് വിളിയൊന്നും വന്നിട്ടില്ലെന്നും അതിനാല്‍ ഞാന്‍ അതില്‍ ഉണ്ടാവില്ലായിരിക്കും എന്നുമാണ് രഞ്ജിനി വ്യക്തമാക്കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു രഞ്ജിനിയുടെ തുറന്ന് പറച്ചില്‍.
ചിലര്‍ പേര്‍ളി മാണിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിന് രഞ്ജിനി ഉത്തരം പറഞ്ഞിരുന്നില്ല. ബിഗ് ബോസിലെ അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നെന്നായിരുന്നു രഞ്ജിനിയുടെ ഉത്തരം. അര്‍ച്ചന സുശീലനും സാബുമോനും തന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാവുമെന്നായിരുന്നു മറുപടി.


Click it and Unblock the Notifications











