ട്രോമാറ്റിക് ആയിരുന്നു, ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് വർഷമെടുത്തു; ഞാൻ പഠിച്ച പാഠം: രഞ്ജിനി ഹരിദാസ്
ടെലിവിഷൻ രംഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ രഞ്ജിനി കേരളത്തിൽ വലിയ ചർച്ചാ വിഷയമായി. പിന്നീടിങ്ങോട്ട് തുടരെ അവാർഡ് ഷോകളും മറ്റുമായി രഞ്ജിനി ലെെം ലെെറ്റിൽ നിറ സാന്നിധ്യമായി. എന്നാൽ ഒരു ഘട്ടത്തിൽ രഞ്ജിനിയെ ടെലിവിഷൻ രംഗത്ത് കാണാതായി. ഒരിടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ രഞ്ജിനി ആങ്കറായെത്തി. ഫെെനലിലേക്ക് എത്താൻ രഞ്ജിനിക്കായില്ല. പേളി മാണിയുമായുള്ള വഴക്കും മറ്റും കാരണം രഞ്ജിനിക്ക് നെഗറ്റീവ് ഇമേജ് വന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ തന്റെ അനുഭവം പങ്കുവെച്ച് രഞ്ജിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ യൂട്യബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ.
ടെലിവിഷൻ ഷോ ചെയ്യാത്ത ഞാൻ ബിഗ് ബോസ് സീസൺ വണ്ണിലൂടെ തിരിച്ച് വന്നു. ഞാൻ കുറച്ച് ആലോചിച്ചു. പ്രൊഡക്ഷനെക്കുറിച്ച് എനിക്ക് കൗതുകമുണ്ടായിരുന്നു. നിങ്ങളൊക്കെ ബിഗ് ബോസ് കാണുന്നതിന് മുമ്പ് ബിഗ് ബോസ് കണ്ടയാളാണ് ഞാൻ. യുകെയിലായിരുന്നപ്പോൾ ഇംഗ്ലീഷ് ബിഗ് ബോസ് കാണുമായിരുന്നു. ആ സമയത്തെ ബിഗ് ബോസ് വ്യൂവറായിരുന്നു ഞാൻ. എന്റെ തലയിലെ ബിഗ് ബോസ് എന്ന് പറഞ്ഞാൽ അതാണ്. മലയാളം ബിഗ് ബോസിന്റെ പ്രാെഡക്ഷൻ അത് പോലെ തന്നെയായിരിക്കുമെന്നാണ് ഞാൻ കരുതിയത്. കയറിക്കഴിഞ്ഞപ്പോഴാണ് മലയാളം ടിവി സീരിയൽ സെറ്റപ്പാണെന്ന് മനസിലായത്.

പക്ഷെ അമ്മയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. നീ പൊയ്ക്കോ എന്നാണ് പറഞ്ഞത്. പ്രശ്നമില്ലാതെയാണ് ഇറങ്ങിയതെന്ന് ഞാൻ കരുതുന്നു. ഒരു വീട്ടിനകത്ത് താമസിക്കുന്ന ട്രോമയുണ്ടായെങ്കിലും വേറെ പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് നല്ല സമയമായിരുന്നു. പക്ഷെ മെന്റൽ ട്രോമ മാറാൻ ഒന്ന് രണ്ട് വർഷമെടുത്തു. കാരണം വളരെ വ്യത്യസ്തമായ സെറ്റപ്പാണ് ബിഗ് ബോസ്. വളരെ ട്രോമാറ്റിക് ആണ്. പക്ഷെ എന്റെ ജീവിതത്തിൽ വലിയൊരു തിരിച്ചറിവാണ് ബിഗ് ബോസിൽ വന്നത്.
എന്നെപ്പോലത്തെ ആൾക്കാർ ഇത്രയും അപൂർവമാണെന്ന് അതുവരെ ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ വിചാരിച്ചു എന്നെപ്പോലെയുള്ള 25 ശതമാനം പേരെങ്കിലും ഈ ലോകത്തുണ്ടെന്ന്. പക്ഷെ അഞ്ച് ശതമാനം പോലുമില്ല. അത് ഭയപ്പെടുത്തുന്നതാണ്. ബിഗ് ബോസിന് പുറത്ത് ഞാനേറ്റവും അടിയുണ്ടാക്കിയത് സാബുവിന്റെ കൂടെയാണ്. ഞങ്ങളവിടെ അടിയുണ്ടാക്കി പൂര പ്രശ്നമുണ്ടാക്കുമെന്ന് വിചാരിച്ചു. എന്നാൽ ബെസ്റ്റ് ഫ്രണ്ടായി ഇറങ്ങി വന്നു. മനുഷ്യന്റെ കാര്യമാണ്.
മുൻവിധികളോടെ ഒരാളെ ഇനി കാണില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ജീവിതത്തിലാണെങ്കിലും ആ ഷോയിലാണെങ്കിലും കൂട്ടുകാരുടെ ഇടയിലാണെങ്കിലും ഞാൻ പഠിച്ചത് ഒരു പുസ്തകത്തിന്റെ കവർ കണ്ട് വിലയിരുത്തരുതെന്നാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ പലരെയും ഷോയിലുണ്ടാകുന്ന സംഭവങ്ങൾ ബാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിലുണ്ടാകുന്ന ചർച്ചകളാണ് ഇതിന് പ്രധാന കാരണം. പലരും മാനസികമായി തകർന്ന് പോകാറുണ്ട്. എന്നാൽ ചിലർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഈ ഷോയിലൂടെ ഉണ്ടാകുന്നു.


Click it and Unblock the Notifications

