ദീപനുമായി ബി​ഗ് ബോസിന് ശേഷവും ക്ലോസ് ആയിരുന്നു, പക്ഷെ...; സൗഹൃദത്തെക്കുറിച്ച് രഞ്ജിനിയും അർച്ചനയും

ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥികളായിരുന്ന രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, ദീപൻ മുരളി എന്നിവർ സൗഹൃദ സംഭാഷണത്തിനായി ഏറെക്കാലത്തിന് ശേഷം ഒന്നിച്ചെത്തിയിരിക്കുകയാണ്. ബി​ഗ് ബോസിലൂടെ അടുത്ത സു​ഹൃത്തുക്കളായി മാറിയവരാണിവർ. പിന്നീട് മൂവരും തങ്ങളുടേതായ ജീവിതത്തിലേക്ക് കടന്നു. ഇതേക്കുറിച്ച് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും രഞ്ജിനിയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

​ദീപനെ ബി​ഗ് ബോസിൽ വെച്ചാണ് ശരിക്കും പരിചയപ്പെടുന്നത്. അത് കഴിഞ്ഞ് കുറച്ച് നാൾ ബി​ഗ് ബോസിന്റെ ഹാങ് ഓവറിൽ ഞങ്ങൾ കുറച്ച് നാൾ ക്ലോസ് ആയിരുന്നു. പിന്നെ ജീവിതത്തിലെ പ്രാരാബ്ദം ഞങ്ങളെ ജോലിയിലേക്ക് പറഞ്ഞ് വിട്ടു. ഒരു ഷോ ഒരുമിച്ച് ഹോസ്റ്റ് ചെയ്തിട്ടുണ്ടെന്നും രഞ്ജിനി ഹരി​​​​​ദാസ് പറഞ്ഞു. അമേരിക്കയിലുള്ള അർച്ചനയെയാണ് നാട്ടിലുള്ള ദീപനേക്കാൾ ഞാൻ കണ്ടത്. ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഒരാളാണ് ജാന്മണി. കാരണം ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യുന്നു.

Ranjini Haridas  Archana Suseelan

അമേരിക്കയിലേക്ക് താമസം മാറിയ ശേഷം നാട്ടിൽ ഇടയ്ക്ക് വന്നപ്പോൾ തോന്നിയ വ്യത്യാസത്തെക്കുറിച്ച് അർച്ചനയും സംസാരിച്ചു. നമ്മൾ എവിടെയാണോ അവിടെ നമ്മുടെ സർക്കിൾ ആകും. നാട്ടിൽ എല്ലാവരും ബിസിയാണ്. അവരുടേതായ ലെെഫിൽ. ഏറ്റവും ക്ലോസ് ആയ ആൾക്കാർ ഇപ്പോഴുമുണ്ട്. ബാക്കി കുറച്ച് പേർ തിരക്കിലാണെന്നും അർച്ചന പറഞ്ഞു. അമേരിക്കയിൽ എനിക്ക് നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി. പക്ഷെ അവിടെ എല്ലാവരും അവരുടെ ലെെഫിൽ തിരക്കിലാണ്. അവരെ കാണണമെങ്കിൽ ഒരു മാസം മുമ്പേ ഡേറ്റ് ബ്ലോക്ക് ചെയ്യണം. അത് ഒരു തരത്തിൽ നല്ലതാണെന്നും അർച്ചന സുശീലൻ പറഞ്ഞു.

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം സെെബറാക്രമണങ്ങൾ അർച്ചനയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് ആദ്യ വിവാഹബന്ധവും വേർപിരിഞ്ഞു. രണ്ടാമത് പ്രവീൺ നായർ എന്ന അമേരിക്കൻ മലയാളിയെ വിവാ​ഹം ചെയ്തു. കരിയർ വിട്ട് അർച്ചന ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. വിവാഹത്തെക്കുറിച്ച് അർച്ചന സംസാരിക്കുന്നുണ്ട്. എപ്പോഴും എനിക്കൊരു കുഞ്ഞ് വേണം, കുടുംബം വേണം എന്നുണ്ടായിരുന്നു. കുടുംബ ജീവിതം അടിപൊളിയായി മുന്നോ‌ട്ട് പോകുന്നു. പ്രവീൺ വളരെ കൂൾ ആയ മനുഷ്യനാണെന്ന് അർച്ചന പറഞ്ഞു.
കേരളത്തിൽ കുറച്ച് നാളത്തേക്ക് വന്നതാണിപ്പോൾ അർച്ചന. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അർച്ചന സുശീലൻ.

More from Filmibeat

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X