For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസിന് 39-ാം വയസിലെ പ്രണയം; കാമുകന്‍ ശരത്തിനെ കുറിച്ച് നടി, വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും താരം

  |

  രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു എന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. പിന്നാലെ താന്‍ വിവാഹിതയാവാന്‍ ഒരുക്കമല്ലെന്ന് രഞ്ജിനി തന്നെ പറയുകയും ചെയ്യും. എന്നാല്‍ ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം വീണ്ടു ം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എത്തി.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  അതേ താന്‍ പ്രണയത്തിലാണെന്ന് പറയുകയാണ് രഞ്ജിനിയിപ്പോള്‍. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രഞ്ജിനി പറയുന്നത്. വിശദമായി വായിക്കാം...

  താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

  കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്റ്റ് സൈഡ് ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ആളാണ്. അതൊക്കെ എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റില്ല. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ല. നാളയെ കുറിച്ച് പരയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.

  2007 മുതല്‍ 2014 വരെ ഏഷ്യാനെറ്റിലായിരുന്നു ഞാന്‍. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ട് ആയെന്നാണ്. പക്ഷേ ഞാന്‍ മറ്റ് ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് ഷോ കളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ. ഫിനാന്‍ഷ്യലി നോക്കുകയാണെങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം.

  എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. പിന്നെ, സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എനിക്കെതിരെ സംസാരിക്കുന്നു എന്നത് ഒരു തരത്തിലും എന്നെ ബാധിക്കുന്ന കാര്യമല്ല. അതൊന്നും എന്റെ ജോലിയെയും ബാധിച്ചിട്ടില്ല. എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എന്നും ഉറച്ച് നില്‍ക്കും. പത്ത് വര്‍ഷം മുന്‍പേ ആളുകള്‍ എന്നോട് പറയുന്നുണ്ട്. ഈ പണി അധിക കാലം പറ്റില്ല. വേറെ ജോലി നോക്ക് എന്ന്. പക്ഷേ ഇന്നും ഞാനിവിടെ തന്നെയുണ്ട്. റിപ്പീറ്റ് ക്ലൈയിന്റ്‌സ് ഉണ്ടെനിക്ക്. അതായത് 20 വര്‍ഷമായി അവരുടെ പരിപാടിയ്ക്ക് ആങ്കര്‍ ചെയ്യാന്‍ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലൈയിന്റ്‌സ്.

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  നല്ല എജ്യൂക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റിയും എനിക്കുണ്ട്. ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസം എനിക്ക് ഇഷ്ടമുള്ളത് ചെയ്യാം.ആങ്കറിങ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടാക്കിയത്. വീട്, വാഹനങ്ങള്‍, ബാങ്ക് ബാലന്‍സ്, വീട്ടുകാരെ നോക്കുന്നതെല്ലാം ഈ തൊഴിലെടുത്താണ്. എന്റെ ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. ഇപ്പോഴാണെങ്കിലും കിട്ടുന്ന തുക മുഴുവന്‍ ധൂര്‍ത്തടിക്കാറില്ല. നന്നായി സേവ് ചെയ്യും.

  English summary
  Ranjini Haridas Opens Up About Her New Love Affair With Boyfriend Sarath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X