തൊട്ടതെല്ലാം കുഴപ്പത്തിലായി, എന്തുകൊണ്ട് സ്ത്രീകൾ വിവാഹം ചെയ്യുന്നെന്ന് ഇപ്പോൾ മനസിലായി: രഞ്ജിനി ഹരിദാസ്

ആങ്കറിം​ഗ് രം​ഗത്ത് പുതു തരം​ഗം സൃഷ്ടിച്ച രഞ്ജിനി ഹരിദാസിന് കരിയറിൽ ഇന്ന് വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. രഞ്ജിനി ഹരിദാസിനെ വെല്ലുന്ന ആങ്കർ ഇന്നും മലയാളത്തിൽ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നുത്. സോഷ്യൽ മീഡിയ കാലത്ത് എവിടെ നോക്കിയാലും ആങ്കർമാരാണ്. എന്നാൽ ഇവർക്കാർക്കും രഞ്ജിനിയെ പോലെ ജനശ്രദ്ധയോ വാർത്താ പ്രാധാന്യമാേ ലഭിച്ചില്ല. ഒരു കാലത്ത് സിനിമാ താരത്തെ പോലെ ജനശ്രദ്ധ ലഭിച്ചയാളാണ് രഞ്ജിനി ഹരിദാസ്.

ആങ്കറിം​ഗ് രം​ഗത്ത് ഇന്നും രഞ്ജിനി സജീവമാണ്. എന്നാൽ ടെലിവിഷൻ ഷോകളിൽ രഞ്ജിനിയെ കാണാറില്ല. പലപ്പോഴും തന്റെ ജീവിതത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ് തുറന്ന് സംസാരിച്ചി‌‌ട്ടുണ്ട്. 43 കാരിയായ രഞ്ജിനി ഇപ്പോഴും വിവാഹത്തോട് മുഖം തിരിക്കുകയാണ്. ഇതേക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും രഞ്ജിനിയോട് ചോദ്യം വരാറുണ്ട്. തനിക്കൊരു പങ്കാളിയുള്ള കാര്യം രഞ്ജിനി തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Anchor Ranjini Haridas

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കൗതുകരമായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്. സ്വന്തം യൂട്യൂബ് ചാനലിലാണ് രഞ്ജിനി അഭിപ്രായം പങ്കുവെച്ചത്. നല്ല സമയം ചീത്ത സമയം എന്നതിൽ ഇപ്പോൾ ഞാൻ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ സമയം വളരെ മോശമാണ്. ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങളാണെന്ന് രഞ്ജിനി പറയുന്നു.

അമ്മയുടെ ടിവി പൊട്ടിച്ചതാണ് ആദ്യം രഞ്ജിനി ചൂണ്ടിക്കാട്ടിയത്. അതിന് മുമ്പ് തന്റെ വീട്ടിൽ തന്റെ ഹാളിലെ എസി കേ‌ടായിരുന്നെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. അത് കഴിഞ്ഞ് വണ്ടിയെടുത്ത് ജിമ്മിലേക്ക് പോയപ്പോൾ ഒരു വണ്ടി റിവേഴ്സ് ചെയ്ത് ഇടിച്ചു. അത് കഴിഞ്ഞ് തൃശൂരിൽ ഷൂട്ടിന് പോകണം. ബാറ്ററി കേടായി. അത് റിപ്പയർ ചെയ്തു. വീട്ടിൽ പോയപ്പോൾ പ്രഷർ പമ്പ് വർക്ക് ചെയ്യുന്നില്ല. ഒരാഴ്ചയിലാണ് ഇതെല്ലാം നടന്നതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.

Anchor Ranjini Haridas

ആരോ കണ്ണ് വെച്ചിട്ടുണ്ടെന്ന് ജാൻ (ജാന്മണി) പറഞ്ഞു. എന്നെയും വീടിനെയും ഉഴിഞ്ഞു. സമയം മോശമാണെന്ന് കരുതരുതെന്ന് പലരും പറഞ്ഞു. പക്ഷെ സമയം മോശമാണ്. ചെറിയ ചെറിയ കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ അനിയൻ നാട്ടിലില്ല. വിവാഹം ചെയ്ത് ഇം​ഗ്ലണ്ടിലേക്ക് പോയി. എല്ലാം ഞാൻ തന്നെ ചെയ്യണം. എന്തുകൊണ്ട് ആളുകൾ വിവാ​ഹം ചെയ്യുന്നെന്ന് ഇപ്പോൾ എനിക്കറിയാം. പെണ്ണുങ്ങൾ കല്യാണം കഴിക്കുന്നത് ജോലി ചെയ്യാൻ ഒരാളെ കിട്ടുമെന്നത് കൊണ്ടാണെന്ന് തോന്നുന്നെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

പേളി മാണി ഉൾപ്പെടെയുള്ള പ്രമുഖ ആങ്കർമാരെല്ലാം യൂട്യൂബ് ചാനലിൽ സജീവമാണ്. എന്നാൽ രഞ്ജിനി ഹരിദാസ് ഇടയ്ക്ക് മാത്രമേ വീഡിയോ പങ്കുവെക്കാറുള്ളൂ. യൂട്യൂബ് ചാനലിൽ മുമ്പേ സജീവമാകേണ്ടതായിരുന്നെന്ന് ഒരിക്കൽ രഞ്ജിനി പറഞ്ഞിട്ടുണ്ട്. 2006-2007 കാലഘട്ടത്തിൽ എനിക്കൊരു ബോയ്ഫ്രണ്ടുണ്ടായിരുന്നു. എന്നേക്കാൾ വിഷണറിയുള്ള ആളായിരുന്നു. നീ യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് അന്ന് പറഞ്ഞതാണ്. അന്ന് ഞാൻ പുച്ഛിച്ചു. എന്ത് യൂട്യൂബ്, ഒരു ഷോ ചെയ്ത് പണം ലഭിക്കുന്നതിൽ ഹാപ്പിയാണെന്ന് കരുതി. പിന്നീട് 2020 ൽ കൊവിഡൊക്കെ വന്ന സമയത്താണ് അവന് ബുദ്ധിയുണ്ടായിരുന്നു എന്ന് മനസിലാക്കിയതെന്നും രഞ്ജിനി ഹരിദാസ് ചിരിയോടെ പറഞ്ഞു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X