For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയെ അടിക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത് രഞ്ജിനി! ആത്യന്തിക ലക്ഷ്യം അത് തന്നെ!

  By Nimisha
  |

  അമ്പത് ദിനം പിന്നിട്ട് വിജയകരമായി കുതിക്കുകയാണ് ബിഗ് ബോസ് മലയാളം. സ്ഥിരം പരിപാടികളില്‍ നിന്നുള്ള മോചനം കൂടിയാണ് ബിഗ് ബോസ് നല്‍കുന്നത്. സിനിമയിലും ചാനലുകളിലുമായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ മത്സരിക്കാനെത്തിയതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. മിനിസ്‌ക്രീനിലെ മിന്നും അവതാരകമാരായ രഞ്ജിനി ഹരിദാസും പേളി മാണിയും മത്സരത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പോകെപ്പോകെ അകലുകയായിരുന്നു.

  ഒപ്പമുള്ള മത്സരാര്‍ത്ഥി ശക്തയാണെന്ന് തോന്നുമ്പോള്‍ എങ്ങനെയെങ്കിലും മലര്‍ത്തിയടിക്കുകയെന്ന ലക്ഷ്യമാണ് ഒരാള്‍ക്ക് തോന്നുക. സൗഹൃദവും ഇഷ്ടവുമൊന്നും മത്സരത്തില്‍ വിഷയമല്ല. മത്സരം കടുക്കുന്തോറും ബന്ധങ്ങളില്‍ വിള്ളലുണ്ടാവുന്നത് സ്വഭാവികം. അത്തരമൊരു ഘട്ടത്തിലാണ് പേളി മാണിയും രഞ്ജിനിയും വഴിപിരിഞ്ഞത്. ഇടയ്ക്കിടയ്ക്ക് മുട്ടന്‍ വഴക്കുണ്ടാക്കിയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. വഴക്കിനൊടുവില്‍ പൊട്ടിക്കരച്ചിലും കെട്ടിപ്പിടിച്ചുള്ള ആശ്വസിപ്പിക്കലും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

  ആശ്വാസത്തിനായി ആ നെഞ്ചിലേക്ക് വീണു! ശ്രീനിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് പേളി! പ്രണയ നിമിഷങ്ങള്‍

  പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി

  പേളിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി

  പേളി മാണിയെ സംബന്ധിച്ച് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ അരങ്ങേറുന്നത്. ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാനിരുന്ന താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായിരുന്നു പോയവാരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ടാസ്‌ക്കുകളില്‍ അസമാന്യ പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. വഴക്കും വാഗ്വാദങ്ങളുമൊക്കെയായാണ് ഈ താരം ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. പേളിക്കെതിരെ പ്രയോഗിക്കാനുള്ള ആയുധം കിട്ടിയാല്‍ അത് കൃത്യമായി ഉപയോഗിക്കാറുണ്ട്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്നത്.

  കിട്ടിയ അവസരം മുതലെടുത്തു

  കിട്ടിയ അവസരം മുതലെടുത്തു

  പേളിയും അരിസ്‌റ്റോ സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പലരും നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പൊസ്സസീവ്‌നെസ് പേളിക്ക് വിനയായി മാറുമെന്ന് രഞ്ജിനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടയ്ക്ക് പേളിക്ക് തന്നെ ഇക്കാര്യം തോന്നിയിരുന്നു. അതേക്കുറിച്ച് താരം അദ്ദേഹത്തോട് സംസാരിച്ചിരുന്നു. പേളിയെക്കുറിച്ച് ആരെങ്കിലും അപവാദം പറയുന്നത് കാണുമ്പോള്‍ തനിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ലെന്നും താന്ഡ ഇടപെട്ട് പോവുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വിഷയമാണ് എല്ലാവരും ചര്‍ച്ചയാക്കിയത്. രഞ്ജിനിയും കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചു.

  ശ്രിനിഷുമായും വാഗ്വാദം

  ശ്രിനിഷുമായും വാഗ്വാദം

  സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രിനിഷുമായും രഞ്ജിനി സംസാരിച്ചിരുന്നു. അച്ഛന്റെ സ്ഥാനമാണ് പേളി അദ്ദേഹത്തിന് നല്‍കുന്നതെന്ന് താരം പറഞ്ഞതോടെ രഞ്ജിനി വഴക്കിടുകയായിരുന്നു. പേളി പറഞ്ഞിട്ടാണ് ഈ വിഷയം ഇത്രയധികം ചര്‍ച്ചയായത്. രഞ്ജിനിയും പേളിയും ചേര്‍ന്നായിരുന്നു സുരേഷിനെക്കുറിച്ചുള്ള പാരതി ബിഗ് ബോസിന് മുന്നില്‍ ഉന്നയിച്ചത്. ഇക്കാര്യം താരം തന്നെ സുരേഷിനോട് പറഞ്ഞിരുന്നു.

  സുരേഷിനോടും സംസാരിച്ചു

  സുരേഷിനോടും സംസാരിച്ചു

  പേളി തന്നെയാണ് ഈ വിഷയം ഇത്രയധികം വഷളാക്കിയതെന്നും നിങ്ങളെക്കുറിച്ച് അവളാണ് പരാതിപ്പെട്ടതെന്നും താരം തുറന്നടിച്ചിരുന്നു. പേളിയെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നതെല്ലാം കേള്‍ക്കുമ്പോഴും സംയമനം പാലിച്ചിരിക്കുകയാണ് സുരേഷ് . ആ കുട്ടിക്ക് തന്നോട് പ്രണയമുള്ളതായി തോന്നിയിരുന്നുവെന്നും അതേക്കുറിച്ച് മനസ്സിലയാതില്‍പ്പിന്നെയാണ് താന്‍ വീട്ടിലേക്ക് പോണമെന്നുമാവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

  ടാസ്‌ക്കിലെ പ്രകടനം

  ടാസ്‌ക്കിലെ പ്രകടനം

  മൃതദേഹങ്ങളെ സൂക്ഷിക്കുകയെന്ന വിചിത്രകരമായ ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. ഫോറന്‍സിക് ലാബിലെ ശാസ്ത്രഞ്ജരായാണ് എല്ലാവരും എത്തേണ്ടത്. തങ്ങളുടെ ഡ്യൂട്ടിയുള്ള സമയത്ത് മൃതശരീരം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഓരോരുത്തരും ശ്രമിച്ചിരുന്നു. വഴക്കും തര്‍ക്കവുമുണ്ടെങ്കിലും തന്‍രെ പ്രകടനം മോശമാവരുതെന്ന കാര്യത്തില്‍ രഞ്ജിനിക്ക് നിര്‍ബന്ധബുദ്ധിയുണ്ട്. അതാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്.

  സുരേഷിനോടുള്ള ചോദ്യം

  സുരേഷിനോടുള്ള ചോദ്യം

  പേളിയെക്കുറിച്ച് പരാതി ഉന്നയിക്കാനുണ്ടെന്ന് ബിഗ് ബോസിനോട് പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സുരേഷ് എഴുന്നേറ്റ് പോവാന്‍ ശ്രമിച്ചിരുന്നു. പേളിയെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് സുരേഷിന് ദേഷ്യം വരുന്നതെന്നും മനുഷ്യനായാല്‍ ഇത്രയ്്ക് തരംതാഴരുതെന്നും രഞ്ജിനി അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇടയ്ക്ക് പേലഇ ഡോണ്ട് ഹര്‍ട്ട് എന്ന് പറഞ്ഞ് ഇടപെട്ടപ്പോള്‍ രഞ്ജിനി പൊട്ടിത്തെറിക്കുകയായിരുന്നു.

  English summary
  Pearle Maaney Ranjini Haridas clash in Bigboss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X