അതൊരു പ്രശ്നമാണ്, ആദ്യമേ പറയുന്നു; പേളി മാണിയുമായുള്ള താരതമ്യത്തിൽ രഞ്ജിനി ഹരിദാസ്

ദ ​ഗ്രീൻ റൂം എന്ന ഷോയുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് രഞ്ജിനി ഹരിദാസ്. ആങ്കറിം​ഗ് രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജിനി ഓൺലെെൻ മീഡിയ രം​ഗത്ത് ഇതുവരെ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ സാധ്യതകൾ രഞ്ജിനി ഉപയോ​ഗപ്പെടുത്തിയിട്ടില്ല. എന്നാൽ പുതിയ ഷോയുമായി രഞ്ജിനി എത്തുമ്പോൾ ഇന്ന് ഓൺലെെൻ മീഡിയകളിലെ പ്രമുഖ ആങ്കർമാർക്കും ഇവരുടെ ടോക് ഷോകൾക്കും വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. ധന്യ വർമ, പേളി മാണി എന്നിവരാണ് ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഷോകൾ നയിക്കുന്നത്.

രഞ്ജിനി ഇവരിൽ നിന്നും എന്ത് വ്യത്യസ്തത കൊണ്ട് വരുമെന്ന ചോദ്യം ഉയരുന്നുണ്ട്. പേളി മാണി, രഞ്ജിനി ഹരിദാസ് താരതമ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ പേളി മാണിയെ വിമർശിക്കുന്നവർ രഞ്ജിനിക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ഏത് അതിഥി ഷോയിൽ വന്നാലും ഷോയുടെ കണ്ടന്റ് തന്റെ കുടുംബ വിഷയമാക്കുന്നതാണ് പേളിയുടെ രീതിയെന്ന് അഭിപ്രായങ്ങളുണ്ട്.

Ranjini Haridas  Pearle Maaney
Photo Credit: Instagram / Ranjini Haridas, Pearle Maaney

ഈ വിമർശനം കടുത്ത ഘട്ടത്തിലാണ് രഞ്ജിനിയുടെ കടന്ന് വരവ്. പുതിയ ഷോയെക്കുറിച്ചുള്ള രഞ്ജിനിയുടെ പോസ്റ്റിന് താഴെ പേളി മാണിയെക്കുറിച്ച് കമന്റുകളുണ്ട്. എങ്ങനെ ഷോ ചെയ്യണമെന്ന് പേളി മാണിക്ക് കാണിച്ച് കൊടുക്കൂ എന്ന കമന്റിന് രഞ്ജിനി ഹരിദാസ് മറുപടിയും നൽകി. അയ്യോ, നമ്മൾ ആരെയും വെറുക്കേണ്ട. ഈ മനോ​ഹരമായ ലോകത്ത് എല്ലാവർക്കും സ്പേസുണ്ട്.

നിങ്ങളെല്ലാവരും ചെയ്യേണ്ടത് നിങ്ങളുടെ ട്രെെബിനെ കണ്ടെത്തുകയാണ്. മാത്രവുമല്ല ഞാൻ ഇടയ്ക്കിടെ ഇടയ്ക്ക് കയറി സംസാരിക്കുന്ന ആളാണ്. സ്റ്റേജ് ഹോസ്റ്റായ പ്രശ്നമാണത്. ഞങ്ങൾക്കെല്ലാവർക്കും അതിൽ പങ്കുണ്ട്. അതിന്റെ ഉത്തരവാദിത്വം എടുക്കുകയും ചെയ്യുന്നു. ഇത് എന്റെ മുൻകൂർ ജാമ്യമാണ് എന്നാണ് രഞ്ജിനി ഹരി​ദാസ് നൽകിയ മറുപടി.

Ranjini Haridas  Pearle Maaney
Photo Credit: Instagram / Ranjini Haridas Pearle Maaney

ജൂലെെ 25 നാണ് രഞ്ജിനിയുടെ പുതിയ ഷോ ദ ​ഗ്രീൻ റൂം തുടങ്ങുന്നത്. ആങ്കറിം​ഗ് രം​ഗത്ത് കേരളത്തിൽ പുതു തരം​ഗം സൃഷ്ടിച്ചയാളാണ് രഞ്ജിനി. എന്നാൽ പിന്നീട് നിരവധി ആങ്കർമാർ വന്നു. ഇന്ന് ഒട്ടനവധി ആങ്കർമാരുണ്ട്. ഇവർക്കിടയിൽ പുതിയ ഷോയിൽ രഞ്ജിനി എങ്ങനെ വ്യത്യസ്തത കൊണ്ട് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പേളി മാണിയുടെ ഷോയ്ക്ക് നേരെ ഇതാദ്യമായല്ല വിമർശനങ്ങൾ വരുന്നത്. അതേസമയം വിമർശകരേക്കാളധികം ആരാധകരും പേളിക്കുണ്ട്. കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഇൻഫ്ലുവൻസർമാരിലൊരാൾ. ബി​ഗ് ബോസ് ഒന്നാം സീസണിൽ പേളിയും രഞ്ജിനിയും മത്സരാർത്ഥികളായി എത്തിയിരുന്നു. രണ്ട് പേരും അന്ന് സുഹൃത്തുക്കളായിരുന്നു. എന്നാൽ ബി​ഗ് ബോസിനുള്ളിലുണ്ടായ പ്രശ്നങ്ങൾ ഈ സൗഹൃദത്തെ ബാധിച്ചു.
പേളിയു‌ടെ വിവാഹത്തിന് രഞ്ജിനി എത്തിയിരുന്നില്ല. പേളിയുടെ ജനപ്രീതി കുത്തനെ കൂടിയത് ബി​ഗ് ബോസിന് ശേഷമാണ്. എന്നാൽ രഞ്ജിനിക്ക് നെ​ഗറ്റീവ് ഇമേജാണ് വന്നത്. പേളി ഫേക്ക് ആണെന്ന വാദം പല തവണ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

Read more about: ranjini haridas pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X