ആ ഇന്റർവ്യൂവിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു, ഞങ്ങൾ സമ്മതിക്കുന്നു, പക്ഷെ...; രഞ്ജിനി ഹരിദാസ്
അടുത്തിടെയാണ് സംരഭക ബീന കണ്ണനെ രഞ്ജിനി ഹരിദാസ് ഇന്റർവ്യൂ ചെയ്തത്. രഞ്ജിനിയുടെ സ്വന്തം ഷോയിലാണ് ബീന കണ്ണൻ അതിഥിയായെത്തിയത്. എന്നാൽ ഇന്റർവ്യൂ പലർക്കും ഇഷ്ടപ്പെട്ടില്ല. രഞ്ജിനി ചോദിക്കുന്നതിനല്ല ബീന കണ്ണൻ മറുപടി നൽകുന്നതെന്ന് അഭിപ്രായങ്ങൾ വന്നു. ഇപ്പോഴിതാ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു രഞ്ജിനി.
എനിക്ക് ബീനയെ ഇഷ്ടമാണ്. ആൾക്കാർ എന്ത് പറഞ്ഞാലും. അവർ ഒരു പവർ ഫോഴ്സാണ്. പക്ഷെ ആ എപ്പിസോഡിന് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. ഞങ്ങളത് സമ്മതിക്കുന്നു. നിരസിക്കുന്നില്ല. ചിലരുടെ കമ്മ്യൂണിക്കേഷൻ സ്റ്റെെൽ ആയിരിക്കാം. പറയുന്നതിനല്ല ഉത്തരം എന്ന ഫീഡ് ബാക്ക് എന്ന് കുറേപ്പേർ തന്നു. ചിലപ്പോൾ ഞാൻ ചോദിച്ചതിലെ പ്രശ്നമാകും. ചിലപ്പോൾ എഡിറ്റിംഗ് ടേബിളിൽ ഒരുപാട് കട്ട് ചെയ്തതിന്റെ പ്രശ്നമാകാം. ഇന്റർവ്യൂവിൽ മികച്ച് നിന്നില്ലെങ്കിലും ഒരു കിടു സ്ഥാപനം നടത്തുന്ന റോക്ക്സ്റ്റാർ ആണ്. ഒരു വിഷനറി തന്നെയാണ്. നമുക്കോരോരുത്തർക്കും ഓരോ ക്രാഫ്റ്റ് തന്നിട്ടുണ്ട്.

കമന്റ്സിൽ കുറേപ്പേർ റൂഡ് ആണ്. പക്ഷെ ആൾക്കാർ ഈ ഷോകൾ കാണുന്നത് എന്റർടെയിൻമെന്റിന് വേണ്ടിയാണ്. സമാധാനത്തിന് വേണ്ടിയാണ്. തീർച്ചയായും ഊ എപ്പിസോഡ് കണ്ടാൽ സമാധാനം കിട്ടില്ല. ആളുകൾ ഈ എപ്പിസോഡ് കണ്ട് അവരെ അറ്റാക്ക് ചെയ്തു. അത് വിഷമകരമാണ്. കുറച്ചധികം അറ്റാക്ക് മോഡായിപ്പോയി. എന്നെ തെറി പറഞ്ഞോളൂ പക്ഷെ ഗസ്റ്റിനെ പറയരുതെന്നും രഞ്ജിനി ഹരിദാസ് ചിരിയോടെ പറഞ്ഞു.
ഈയടുത്താണ് രഞ്ജിനി ഹരിദാസ് തന്റെ പുതിയ ഷോയുമായി എത്തിയത്. പ്രമുഖ താരങ്ങൾ ഇതിനോടകം ഷോയിലെത്തി. കുറച്ച് കാലമായി കരിയർ ഗ്രാഫിൽ ഇടിവ് നേരിട്ടിരിക്കുകയായിരുന്നു രഞ്ജിനി. ലെെം ലെെറ്റിൽ രഞ്ജിനി വലിയ സാന്നിധ്യവുമായിരുന്നില്ല. എന്നാൽ ദ ഗ്രീൻ റൂം എന്ന ഷോയിലൂടെ ഇപ്പോൾ രഞ്ജിനി മുഖ്യധാരയിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ടെലിവിഷൻ ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജിനി ഓൺലെെൻ മീഡിയ രംഗത്ത് ഇതുവരെ കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ സാധ്യതകൾ രഞ്ജിനി ഉപയോഗപ്പെടുത്തിയിരുന്നില്ല. ധന്യ വർമ, പേളി മാണി എന്നിവരാണ് ഇന്ന് കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഷോകൾ നയിക്കുന്നത്. ഈ സ്പേസിലേക്കാണ് രഞ്ജിനി ഹരിദാസുമെത്തിയത്.
ഇന്റർവ്യൂകൾ ചെയ്യുന്ന തന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളെക്കുറിച്ചും രഞ്ജിനി ഹരിദാസ് സംസാരിക്കുന്നുണ്ട്. എന്റെ ആദ്യത്തെ എപ്പിസോഡ് എഡിറ്റ് ചെയ്യാനിരുന്നപ്പോൾ ഞാൻ എന്നെക്കുറിച്ച് നോട്ട് ചെയ്ത, എന്റെ കൂടെയുള്ള ആൾക്കാരോടും പറഞ്ഞ ഏറ്റവും അരോചകമായ കാര്യം ഇടയ്ക്ക് കയറി സംസാരിക്കലാണ്. അതെന്റെ സിസ്റ്റത്തിലുള്ളതാണ്. ഇന്റർവ്യൂവർ എന്ന നിലയിൽ മോശം കാര്യമാണ്. എത്ര തവണ ഇവരോട് മ്യൂട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ. പക്ഷെ അത് പറ്റില്ല. കാരണം സംഭാഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഞാൻ ചെയ്യുന്നത് അത്രയും ഇറിറ്റേറ്റിംഗ് ആണ്. അത് കൊണ്ട് ഷോ റിലീസ് ചെയ്ത ശേഷം ഞാൻ കാണാറില്ല. ഈ ഷോ എന്നെ ആ ക്ഷമ പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications











