റിമിയോട് ചോദിക്കാത്തവരില്ല, അവൾക്ക് സമയം നൽകാം, നിർബന്ധിക്കാനാകില്ലല്ലോ: രഞ്ജിനി ഹരിദാസ്
മലയാളികൾക്ക് പ്രത്യേക മമത ഗായിക റിമി ടോമിയോടുണ്ട്. പിന്നണി ഗായിക, സ്റ്റേജ് പെർഫോമർ തുടങ്ങിയ മേഖലകളിലെല്ലാം റിമി ടോമി കഴിവ് തെളിയിച്ചു. ഈ മേഖലകളിൽ തിളങ്ങിയ മറ്റ് പലരുമുണ്ട്. എന്നാൽ റിമിയെ ഇവരിൽ നിന്ന് വ്യത്യസ്തയാക്കിയത് രസകരമായ സംസാരമാണ്. എല്ലാവരോടും തമാശയോടെ റിമി സംസാരിച്ചു. ഒന്നും ഒന്നും മൂന്ന് എന്ന ഷോ വൻ ഹിറ്റായത് റിമിയുടെ ജനപ്രീതി കുത്തനെ കൂട്ടി. എപ്പോഴും ടെലിവിഷൻ ചാനലുകളിൽ കണ്ടിരുന്നയാളാണ് ഒരു കാലത്ത് റിമി.
പിന്നീട് ഓൺലെെൻ മീഡിയകളുടെ കടന്ന് വരവോടെ റിമിയെ അധികം അഭിമുഖങ്ങളിലൊന്നും കണ്ടിട്ടില്ല. റിമി മനസ് തുറന്ന് ഒരു അഭിമുഖം നൽകിയിട്ട് ഏറെക്കാലമായി. റിമി ടോമിയെക്കുറിച്ച് ആങ്കർ രഞ്ജിനി ഹരിദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റിമി ടോമിയെ തന്റെ ഷോയിൽ ഗസ്റ്റായി കൊണ്ട് വരൂ എന്ന കമന്റിന് മറുപടി നൽകുകയായിരുന്നു രഞ്ജിനി. ലോകത്തുള്ള എല്ലാ ഷോയിലും റിമിയെ കൊണ്ട് വരാൻ എല്ലാവരും പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പക്ഷെ റിമി സമ്മതിക്കേണ്ടേ. ഇവിടെ റിമിയോട് വരുമോ എന്ന് ചോദിക്കാത്ത ആരുമില്ല. പക്ഷെ വന്നില്ല. റിമി തയ്യാറാകുമ്പോൾ വരും. നമുക്കൊരു വ്യക്തിയെ നിർബന്ധിക്കാൻ പറ്റില്ല. അവൾക്ക് സമയം കൊടുക്കാം. അപ്പോൾ വരുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

ഇന്റർവ്യൂ ചെയ്യുന്ന തനിക്ക് വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്. എന്റെ ആദ്യത്തെ എപ്പിസോഡ് എഡിറ്റ് ചെയ്യാനിരുന്നപ്പോൾ ഞാൻ എന്നെക്കുറിച്ച് നോട്ട് ചെയ്ത, എന്റെ കൂടെയുള്ള ആൾക്കാരോടും പറഞ്ഞ ഏറ്റവും അരോചകമായ കാര്യം ഇതാണ്. അതെന്റെ സിസ്റ്റത്തിലുള്ളതാണ്. ഇന്റർവ്യൂവർ എന്ന നിലയിൽ മോശം കാര്യമാണ്. എത്ര തവണ ഇവരോട് മ്യൂട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ.
പക്ഷെ അത് പറ്റില്ല. കാരണം സംഭാഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഞാൻ ചെയ്യുന്നത് അത്രയും ഇറിറ്റേറ്റിംഗ് ആണ്. അത് കൊണ്ട് ഷോ റിലീസ് ചെയ്ത ശേഷം ഞാൻ കാണാറില്ല. ഈ ഷോ എന്നെ ആ ക്ഷമ പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിലപ്പോൾ ഞാൻ നിങ്ങളുടെ വിമർശനം കേട്ട് നന്നാകുമെന്ന് തോന്നുന്നു. സ്റ്റേജിൽ നിന്ന് വന്നത് കൊണ്ടാണത്. ടൊവിനോയുടെ എപ്പിസോഡിൽ ഞാൻ കൂടുതൽ തവണ ഇടയിൽ കയറി സംസാരിച്ചു. ടൊവിനോ ഇടയ്ക്ക് പോസ് ചെയ്യുന്ന ആളാണ്. അപ്പോൾ ഞാൻ ഇടയ്ക്ക് കയറിയെന്നും രഞ്ജിനി ഹരിദാസ് ഓർത്തു.
ദ ഗ്രീൻ റൂം എന്നാണ് രഞ്ജിനി ഹരിദാസിന്റെ ഷോയുടെ പേര്. ഈയടുത്ത കാലത്താണ് രഞ്ജിനി ഈ ഷോയുമായി ജനങ്ങളിലേക്ക് എത്തിയത്. മറുവശത്ത് റിമി ടോമി സ്റ്റേജ് പെർഫോമൻസുകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണ്. അഭിമുഖങ്ങൾക്ക് എന്തുകൊണ്ട് റിമി സമ്മതം പറയുന്നില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്. മിക്കപ്പോഴും തമാശ പറയുന്ന റിമിയെയാണ് ആരാധകർ കണ്ടിട്ടുള്ളതെങ്കിലും ഇടയ്ക്ക് വെെകാരികമായി സംസാരിക്കുന്ന റിമിയെയും കണ്ടിട്ടുണ്ട്. അന്തരിച്ച പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി വികാരഭരിതയാകാറ്.


Click it and Unblock the Notifications











