അർച്ചനയുടെ വിവാഹത്തിൽ എനിക്കത്ര ഉറപ്പില്ലായിരുന്നു, പതിനായിരം ചോദ്യം ചോദിച്ചു, ഇന്നത്തെ ജീവിതം: രഞ്ജിനി
ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരാർത്ഥിയായെത്തിയ ശേഷം ലെെം ലെെം ലെെറ്റിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നു നടി അർച്ചന സുശീലൻ. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ അർച്ചന പ്രവീൺ നായർ എന്ന അമേരിക്കൻ മലയാളിയെ വിവാഹം ചെയ്തു. കരിയർ വിട്ട് അർച്ചന ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. ഇപ്പോഴിതാ കേരളത്തിൽ കുറച്ച് നാളത്തേക്ക് വന്ന അർച്ചന തന്റെ അടുത്ത സുഹൃത്തായ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എപ്പോഴും എനിക്കൊരു കുഞ്ഞ് വേണം, കുടുംബം വേണം എന്നുണ്ടായിരുന്നു. കുടുംബ ജീവിതം അടിപൊളിയായി മുന്നോട്ട് പോകുന്നു. പ്രവീൺ വളരെ കൂൾ ആയ മനുഷ്യനാണെന്ന് അർച്ചന പറഞ്ഞു. അർച്ചനയെക്കുറിച്ച് രഞ്ജിനിയും സംസാരിച്ചു. നീ ഹാപ്പിയാണ്. നമ്മൾക്കത് കാണാം. നീ വിവാഹം ചെയ്യുമെന്ന സമയത്ത് എനിക്കത്ര ഉറപ്പില്ലായിരുന്നു. പൊതുവെ ആര് കല്യാണം കഴിച്ചാലും എനിക്കത്ര ഉറപ്പുണ്ടാകാറില്ല.

വിവഹമെന്ന സങ്കൽപ്പത്തിൽ എനിക്ക് താൽപര്യമില്ല. അതെന്റെ പ്രശ്നമാണ്. മാത്രമല്ല, അർച്ചനയെ എനിക്ക് നന്നായറിയാം. ബോധപൂർവം ചില മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് എനിക്കറിയാം. അതിനാൽ നിനക്കുറപ്പാണോ, സംസാരിച്ചിട്ടുണ്ടോ, നിനക്കുറപ്പാണോ എന്നിങ്ങനെ പതിനായിരം ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ഇപ്പോൾ ഞാൻ പ്രവീണിനെ ബഹുമാനിക്കുന്നു. കാരണം പ്രവീൺ നിന്റെയുള്ളിലെ നല്ലൊരാളെ പുറത്തേക്ക് കൊണ്ട് വന്നെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു.
അർച്ചനയും ഇതേക്കുറിച്ച് സംസാരിച്ചു. കല്യാണം എന്നത് പാർട്ണർഷിപ്പാണ്. ഞാൻ മാത്രമല്ല, പുള്ളിക്കാരനും. രണ്ട് പേർക്കും കുടുംബ ജീവിതം വേണമായിരുന്നു. അങ്ങനെ ഒരുമിക്കുകയായിരുന്നെന്നും അർച്ചന പറഞ്ഞു. അമേരിക്കയിൽ താൻ ഡാൻസ് സ്കൂൾ നടത്തുന്നുണ്ടെന്നും അർച്ചന പറഞ്ഞു.


Click it and Unblock the Notifications











