ഏഴാം ക്ലാസിൽ അപ്പൂപ്പനുമായി തെറ്റി, പിന്നെ ഞങ്ങൾ മിണ്ടിയില്ല; ആ സ്നേഹം മനസിലാക്കിയത് വർഷങ്ങൾ കഴിഞ്ഞ്: രഞ്ജിനി
ജീവിതത്തിൽ എല്ലാവരിൽ നിന്നും എല്ലാത്തിനോടും ഡിറ്റാച്ച്മെന്റ് കാണിക്കാനാഗ്രഹിക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. എന്നാൽ തന്റെ അമ്മയുടെ കാര്യത്തിൽ രഞ്ജിനിക്കത് സാധിക്കാറില്ല. കുട്ടിക്കാലത്തേ രഞ്ജിനിയുടെ അച്ഛൻ ഹരിദാസ് മരിച്ചതാണ്. അമ്മയുടെ ജീവിതത്തെക്കുറിച്ച് ഇടയ്ക്കൊപ്പം രഞ്ജിനി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അപ്പൂപ്പനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി. കുട്ടിക്കാലത്ത് അപ്പൂപ്പനുമായുണ്ടായ പ്രശ്നത്തെക്കുറിച്ചാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ അമ്മയ്ക്കൊപ്പം സംസാരിച്ചത്.
ലഞ്ചുമായി ഞാൻ ടിവിയുടെ മുന്നിൽ വന്നിരിക്കും. കാരണം എനിക്ക് ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ കാണണം. ഒപ്പം സാന്റ ബാർബറയും. ഈ ഷോകൾ കാണാതെ എനിക്കാലത്ത് ഉറക്കമില്ലായിരുന്നു. ഞാൻ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് അപ്പൂപ്പൻ വന്ന് ചെടി നനയ്ക്കൂ എന്ന് പറയും. ഞാൻ ചെയ്യില്ല. ഒരു ദിവസം അപ്പൂപ്പൻ വന്ന് റിയാക്ട് ചെയ്ത രീതി എനിക്കിഷ്ടപ്പെട്ടില്ല. ഇനി മുതൽ ഞാൻ നിന്നോട് മിണ്ടില്ല, ഉത്തരവാദിത്വമില്ല എന്നൊക്കെ പറഞ്ഞു. വളരെ മോശമായി ചീത്ത പറഞ്ഞു.

അന്ന് ഞാനും എന്തൊക്കെയോ പറഞ്ഞെന്ന് തോന്നുന്നു. പിന്നെ ഞങ്ങൾ അന്ന് സംസാരം നിർത്തി. എന്റെ അപ്പൂപ്പന്റെ ഫേവറെെറ്റ് ആണ് ഞാൻ. അപ്പൂപ്പൻ എന്റെ ഫേവറെെറ്റും. അത്രയും ക്ലോസ് ആണ് ഞങ്ങൾ. ഏഴാം ക്ലാസിൽ നടന്ന ആ വഴക്ക് കഴിഞ്ഞ് ഞാനും അപ്പൂപ്പനും പിന്നെ സംസാരിക്കുന്നത് കുറേക്കാലം കഴിഞ്ഞാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അച്ഛന്റെ വാശിയാണ് എനിക്ക് കിട്ടിയതെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ വാശിയിൽ ഞാൻ അപ്പൂപ്പനാണ്.
എന്റെ മനസിലെ ദേഷ്യം മാറി അപ്പൂപ്പന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസിലായത് മിസ് കേരളയ്ക്ക് ഞാൻ മത്സരിക്കുമ്പോൾ കേരള റൗണ്ടിന് നാല് പവന്റെ സ്വർണമാല തന്നു. കാരണം അദ്ദേഹത്തിന് അത്രയും അഭിമാനമായിരുന്നു. അവർക്കതെല്ലാം ഇഷ്ടമായിരുന്നു. രണ്ടായിരമാണ് കാലഘട്ടമെന്ന് ഓർക്കണം. മിസ് കേരള സ്റ്റേജിൽ കയറിയപ്പോൾ പുറത്ത് പശുവിന് കിരീടം വെച്ച് പ്രതിഷേധം നടന്നു. ആ കാലഘട്ടത്തിലെ അപ്പൂപ്പനാണ് എനിക്ക് സ്വർണമാല തന്നതെന്നും രഞ്ജിനി ഹരിദാസ് ഓർത്തു.
എന്റെ 18 വയസിലാണ് മോഡലിംഗ് ചെയ്യുന്നത്. അമ്മ എന്റെ കൂടെ വാല് പോലെയുണ്ടാകുമായിരുന്നു. എവിടെയും ഒറ്റയ്ക്ക് വിടില്ലായിരുന്നെന്നും രഞ്ജിനി ഹരിദാസ് ഓർത്തു. ഇതേക്കുറിച്ച് രഞ്ജിനിയുടെ അമ്മ സുജാത സംസാരിച്ചു. 18 വയസിലൊക്കെ പ്രോഗ്രാമിന് പോകുന്നവർക്കൊപ്പം തീർച്ചയായും അമ്മയോ അച്ഛനോ പോകണം. കാരണം ഇതിൽ കുറേ പ്രശ്നങ്ങളുണ്ട്. ആറ് വർഷം കൂടെ ഞാൻ പോയി. അതിനിടയ്ക്ക് എന്തോരം പ്രശ്നങ്ങളുണ്ടാക്കി. അതിലൊക്കെ ഇടപെടാനും നിന്നെ പറഞ്ഞ് മനസിലാക്കാനും തനിക്ക് പറ്റിയെന്നും രഞ്ജിനിയോട് സുജാത ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications















