ബോധം പോവും വരെ കഴിക്കാറില്ല! പാര്‍ട്ടികള്‍ക്ക് പോവാറുണ്ട്! രഞ്ജിനി ഹരിദാസിന്‍റെ തുറന്നുപറച്ചില്‍

ഐഡിയ സ്റ്റാര്‍ സിംഗറെന്ന പരിപാടി അവതരിപ്പിച്ചതോടെയായിരുന്നു രഞ്ജിനി ഹരിദാസിന്റെ കരിയര്‍ മാറി മറിഞ്ഞത്. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ രഞ്ജിനിക്കെതിരെ ട്രോളര്‍മാരും വിമര്‍ശകരുമെല്ലാം എത്താറുണ്ടായിരുന്നു. മാതൃഭാഷയുടെ മാതാവ് എന്ന വിശേഷണമായിരുന്നു പലരും ഈ താരത്തിന് നല്‍കിയത്. അവതരണം മാത്രമല്ല പാട്ടും അഭിനയവുമെല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു രഞ്ജിനി.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ആദ്യ സീസണിലും രഞ്ജിനി ഹരിദാസ് മത്സരിച്ചിരുന്നു. ഇതിന് ശേഷമായാണ് താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. സാബുമോനുമായുണ്ടായ നേരത്തെയുള്ള തര്‍ക്കങ്ങള്‍ പലരും തീര്‍ന്നത് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു. തന്റെ മദ്യപാന ശീലത്തെക്കുറിച്ച് പറയുന്ന രഞ്ജിനിയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആരും ചോദിച്ചിട്ടില്ല

ആരും ചോദിച്ചിട്ടില്ല

ജീവിതത്തിലിത് വരെ കേള്‍ക്കാത്ത, ആരും ചോദിക്കാത്ത ചോദ്യമാണ് ഇതെന്ന് പറഞ്ഞായിരുന്നു രഞ്ജിനി ഹരിദാസ് സംസാരിച്ചത്. ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനി മദ്യപിച്ച് ബോധം കെട്ട് മറ്റുള്ളവര്‍ എടുത്ത് കൊണ്ടുപോവുന്ന സ്ഥിതിയുണ്ടായിട്ടില്ലേ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ഓഡിയന്‍സിലൊരാള്‍ ചോദിച്ചത്. അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം എന്തുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചില്ലെന്ന് ആലോചിക്കാറുണ്ടായിരുന്നു.

ബോധം കെട്ടിട്ടില്ല

ബോധം കെട്ടിട്ടില്ല

ഞാന്‍ കുടിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്. എവിടെ പാര്‍ട്ടിയുണ്ടോ, ഞാന്‍ പങ്കെടുക്കാറുണ്ട്. എന്റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കാറും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.

തെറി വിളിച്ചു

തെറി വിളിച്ചു

കണ്ണൂരിലെ സംഭവത്തില്‍ ഞാന്‍ തെറി വിളിച്ചിരുന്നു. അതിന്റെ കാരണം നിങ്ങള്‍ അറിഞ്ഞിട്ടില്ലല്ലോ. എവിടെ, എപ്പോള്‍ എങ്ങനെ കഴിക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം. എന്റെ അമ്മയ്ക്കും അറിയാം. അമ്മ അവിടെ ഇരിക്കുന്നുണ്ട്. എനിക്ക് എന്നെ നോക്കാനും മാനേജ് ചെയ്യാനും അറിയാം. എന്റെ സ്വാതന്ത്ര്യവും എനിക്ക് ഇഷ്ടവുമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഇത് മറ്റാരേയും ബാധിക്കാറില്ല.

വയസ്സ് എത്രയാണ്

വയസ്സ് എത്രയാണ്

31 കാരിയാണ് താനെന്നായിരുന്നു രഞ്ജിനി അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ 33 എന്നാണ് വിക്കിപീഡിയ കൊടുത്തിട്ടുള്ളതെന്നായിരുന്നു ഒരാള്‍ ചൂണ്ടിക്കാണിച്ചത്. താനും അത് കണ്ടിരുന്നുവെന്നായിരുന്നു രഞ്ജിനി മറുപടി നല്‍കിയത്. വയസ്സല്ലേ, അതവിടെ കിടക്കട്ടെ എന്ന് കരുതി. അതുകൊണ്ട് ഇത്തരത്തിലൊരു ചോദ്യം വന്നല്ലോയെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു രഞ്ജിനി. നാദിര്‍ഷയായിരുന്നു അവതാരകനായെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് രഞ്ജിനി ഹരിദാസ്. പ്രൊഫഷണല്‍ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചൊക്കെ താരം വ്യക്തമാക്കാറുണ്ട്. മുന്‍പൊക്കെ രഞ്ജിനി എന്ത് ചെയ്താലും വിവാദം എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖം വീണ്ടും വൈറലായി മാറുമ്പോള്‍ ആരാധകര്‍ താരത്തെ അഭിനന്ദിക്കുകയാണ്. എത്ര കൃത്യമായാണ് സ്വന്തം കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X