രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണം ഇതാണ്, വീഡിയോ വൈറലാവുന്നു

അവതാരകയും അഭിനേത്രിയുമായ രഞ്ജിനി ഹരിദാസ് വിവാഹിതയാവുകയാണെന്നുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. നവവധുവായുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. രഞ്ജിനി തന്നെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഫ്‌ളവേഴ്‌സ് ചാനലില്‍ ആരംഭിക്കുന്ന പരിപാടിയിലൂടെയായിരുന്നു താരം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹത്തിന് വിശിഷ്ടാതിഥികളെത്തുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

സ്‌ക്രീനിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും രഞ്ജിനി എത്താറുണ്ട്്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ബിഗ് ബോസ് ആദ്യ സീണില്‍ രഞ്ജിനിയും മത്സരിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞത് ഈ പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയിരിക്കുകയാണ് രഞ്ജിനി ഇപ്പോള്‍.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

രഞ്ജിനി എന്താണ് കല്യാണം കഴിക്കാത്തത്, ഈ ചോദ്യം താനൊരുപാട് കേട്ടിരുന്നുവെന്ന് താരം പറയുന്നു. എന്നാപ്പിന്നെ അങ്ങ് കഴിച്ചേക്കാം. എല്ലാവര്‍ക്കും സമാധാനമാവട്ടെയെന്നുമായിരുന്നു താരം കുറിച്ചത്. നവവധുവായുള്ള വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടി ആരംഭിക്കുന്നത് നവംബര്‍ 15നാണെന്നും താരം കുറിച്ചിട്ടുണ്ട്. മഞ്ജു വാര്യരുള്‍പ്പടെ നിരവധി പേരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ശരിക്കും വിവാഹമാണോ?

ശരിക്കും വിവാഹമാണോ?

രഞ്ജിനി ഹരിദാസ് ശരിക്കും വിവാഹിതയാവുകയാണോയെന്ന് ചോദിച്ചും ആരാധകരെത്തിയിട്ടുണ്ട്. എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന്‍ സീതയെ കെട്ടിയ പോലെ, നളന്‍ ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല. വിവാഹജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ട്. അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയായിക്കോയെന്നായിരുന്നു നേരത്തെ രഞ്ജിനി പറഞ്ഞത്.

 രഞ്ജിനി പറഞ്ഞത്

രഞ്ജിനി പറഞ്ഞത്

ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു. ഇങ്ങനെ ഒന്നും ആയാല്‍ പോരാ.ഈ സ്‌റ്റേജ് ഷോകളും ഫ്രണ്ട്‌സും മാത്രം പോര ജീവിതത്തില്‍. മറ്റെന്തോ ഒരു സാധനം കൂടി വേണം. എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. 'രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു താരം പുതിയ പരിപാടിയെക്കുറിച്ച് പറഞ്ഞത്.

Recommended Video

Ranjini Haridas getting married | FilmiBeat Malayalam
ആരാധകരുടെ കമന്‍റുകള്‍

ആരാധകരുടെ കമന്‍റുകള്‍

എനിക്ക് രഞ്ജൂനെ കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ ഇംഗ്ളീഷില് നിങ്ങളോട് പിടിച്ചുനില്ക്കാന് കഴിയാത്തോണ്ട് ഞാന്‍പിന്മാറിയതാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. രഞ്ജിനി ചേച്ചി നിങ്ങൾക്ക് അ നല്ല ഭാവാഭിനയം ഉണ്ടല്ലോ ഏതെങ്കിലും ഹിന്ദി പടത്തിൽ അഭിനയിച്ചു കൂടെയെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. എന്താ കല്യാണം കഴിക്കാത്തേ", എന്ന് ചോദിക്കുന്ന എല്ലാവർക്കും ആയുള്ള ഒരു വലിയ "പണി" ആണല്ലോ ഇത്. സ്വയംവരം എന്നുപറഞ്ഞ് ആളെ പറ്റിക്കുന്ന പരിപാടി അല്ലേ. "ഇനി മേലാൽ ചോദിച്ചു പോവരുത്" അല്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X