'ലാൽ സാർ പോലും തെറ്റായാണ് ഉച്ഛരിക്കുന്നത്... അങ്ങനൊരു വാക്കില്ല... എനിക്ക് അതിൽ പ്രശ്നമുണ്ട്'; രഞ്ജിനി!
നടിയെന്നതിലുപരി ഏറെ ആരാധകരുള്ള അവതാരകയാണ് രഞ്ജിനി ഹരിദാസ്. സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാടുകൾ വ്യത്യസ്ത ശൈലിയിൽ അവതരിപ്പിക്കുന്നയാളുമാണ് രഞ്ജിനി ഹരിദാസ്. മൃഗസ്നേഹിയും മൃഗസംരക്ഷകയുമെന്ന നിലയിൽ സാമൂഹിക പ്രവർത്തനത്തിലും രഞ്ജിനി ഭാഗമാണ്. ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റിഷോ വൻ വിജയമായതിന് പിന്നിൽ രഞ്ജിനിയുടെ അവതരണവും ഒരു കാരണമാണ്. ഐഡിയ സ്റ്റാർ സിങറാണ് രഞ്ജിനിയെ മലയാളികൾക്ക് സുപരിചിതയാക്കിയതും.
അതുവരെയുള്ള പതിവ് അവതരണശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു രഞ്ജിനിയുടേത്. കൂടുതലും ഇംഗീഷും മലയാളവും കലർന്ന സംസാരമായിരുന്നു താരത്തിന്റേത്. തുടക്കത്തിൽ രഞ്ജിനിയുടെ അവതരണം അരോചകമായി പ്രേക്ഷകർക്ക് തോന്നിയിരുന്നു. എന്നാൽ പിന്നീട് പ്രേക്ഷകരും അത് ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു.

ഐഡിയ സ്റ്റാർ സിങർ റിയാലിറ്റി ഷോയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ രഞ്ജിനിയുടെ മുഖമാണ് പ്രേക്ഷകർക്ക് ഓർമവരിക. ബിഗ് ബോസ് മലയാളം സീസൺ ആറിൽ രഞ്ജിനിയുടെ ഉറ്റ സുഹൃത്തായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസും പങ്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ജാൻമണി ഷോയിൽ നിന്നും വോട്ടിലെ കുറവ് മൂലം പുറത്തായത്.
രഞ്ജിനിയെ ഏത് ഫങ്ഷനും മേക്കപ്പ് ചെയ്യുന്നത് ജാൻമണി ദാസാണ്. ഇപ്പോഴിതാ ഹൗസിൽ നിന്നും തിരികെ വന്ന ജാൻമണി ദാസുമായി രഞ്ജിനി ഒരു ചാറ്റ് ഷോ നടത്തി. അത് ഷൂട്ട് ചെയ്ത് രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആ ചാറ്റ് ഷോയിൽ ജാൻമണിയുമായി സംസാരിക്കവെ രഞ്ജിനി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
ഷോയിൽ സംസാരിക്കുന്ന സമയത്ത് മോഹൻലാൽ പോലും ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായാണ് ഉച്ഛരിക്കുന്നതെന്നും അങ്ങനൊരു വാക്ക് ഡിക്ഷ്ണറിയിൽ ഇല്ലെന്നുമാണ് രഞ്ജിനി പറയുന്നത്. ഹൗസിൽ എല്ലാവരും ആ വാക്ക് തെറ്റായാണ് ഉച്ഛരിക്കുന്നതെന്നും രഞ്ജിനി പറയുന്നു. ബിഗ് ബോസ് ഹൗസില്‍ ഫേവറിസമുണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോഴാണ് രഞ്ജിനി ഇടപെട്ട് സംസാരിച്ച് തുടങ്ങിയത്.
'എന്താണത് ഫേവറിസമോ..? അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്‌നമുണ്ട്. അത് ഫേവറിസം അല്ല... ഫേവറൈറ്റിസമാണെന്ന്', രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നതും വീഡിയോയിൽ കാണാം. മോഹൻലാലും ബിഗ് ബോസ് ഹൗസിലുള്ളവരും മാത്രമല്ല മലയാളികളിൽ ഒട്ടുമിക്ക ആളുകളും ഫേവറിസം എന്ന് തന്നെയാണ് പറയാറുള്ളത്.

രഞ്ജിനിയും ഒരു ബിഗ് ബോസ് മുൻ മത്സരാർത്ഥിയാണ്. സീസൺ ഒന്നിലാണ് രഞ്ജിനി പങ്കെടുത്തത്. ആ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയും രഞ്ജിനി തന്നെയായിരുന്നു. പേളി മാണിയുമായുള്ള വഴക്കിനിടെ രഞ്ജിനി പറഞ്ഞ ചില ഡയലോഗുകൾ ഇപ്പോഴും വൈറലാണ്. എന്നാൽ ഫിനാലെ വരെ എത്തും മുമ്പ് രഞ്ജിനി പുറത്തായി.
ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകൾ മുഴുവനായും എടുത്ത് അതിലെ മികച്ച ചില മത്സരാർത്ഥികളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എല്ലാവരും രഞ്ജിനിയുടെ പേരാകും അതിൽ ഒന്നായി പറയുക. അതേസമയം എവിക്ടായപ്പോൾ പൊട്ടിക്കരഞ്ഞാണ് ജാൻമണി ദാസ് ഹൗസിൽ നിന്നും ഇറങ്ങിയത്. മോഹൻലാലിന്റെ അടുത്ത് എത്തിയപ്പോഴും തന്നെ തിരികെ വീട്ടിലേക്ക് അയക്കുമോയെന്ന് ചോദിച്ച് ജാൻമണി നിർത്താതെ കരയുകയായിരുന്നു.
ആദ്യത്തെ രണ്ട് ആഴ്ച ഏറ്റവും ജെനുവിനായ ബിഗ് ബോസ് മത്സരാർത്ഥിയായാണ് ജാൻമണിയെ പ്രേക്ഷകർ കണ്ടിരുന്നത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോൾ സഹമത്സരാർത്ഥികളെ ശപിക്കാനും ഭീഷണിപ്പെടുത്താനും ജാൻമണി തുടങ്ങിയതോടെ പ്രേക്ഷക പിന്തുണ കുറയുകയായിരുന്നു.


Click it and Unblock the Notifications