ബിഗ് ബോസ് കിരീടത്തിന് എറ്റവും അര്‍ഹിച്ചയാള്‍ സാബുചേട്ടന്‍ തന്നെ! വിജയമാഘോഷിച്ച് രഞ്ജിനിയും കൂട്ടരും

By Midhun Raj

ബിഗ് ബോസിന്റെ മലയാളം പതിപ്പ് വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ അവസാനിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ സാബുമോനെ തന്നെ വിജയി ആയി തിരഞ്ഞെടുത്തത് എല്ലാവരിലും സന്തോഷുണ്ടാക്കിയിരുന്നു. സാബുവിനെ വിന്നറായി പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകരെ പോലെ തന്നെ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളും അത് ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് കിരീടം അര്‍ഹമായ കൈകളിലേക്കാണ് എത്തിപ്പെട്ടതെന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

അഞ്ചു പേരായിരുന്നു ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെയില്‍ ഉണ്ടായിരുന്നത്. ഫൈനലിസ്റ്റുകള്‍ക്ക് പുറമെ ബിഗ് ബോസിലെ പഴയ മല്‍സരാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഒന്നേമുക്കാല്‍ കോടി വോട്ടുകളോടെ പ്രേക്ഷകരുടെ വലിയ പിന്തുണ നേടിയായിരുന്നു സാബു ബിഗ് ബോസിന്‌റെ ആദ്യ സീസണില്‍ വിജയി ആയത്. ബിഗ് ബോസ് വീട്ടില്‍ സാബുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. സാബുവിന്റെ വിജയം ആഘോഷിച്ച് അര്‍ച്ചന.ദിയ തുടങ്ങിയവര്‍ക്കൊപ്പം രഞ്ജിനി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

രഞ്ജിനിയുടെ ഫേസ്ബുക്ക് ലൈവ്

രഞ്ജിനിയുടെ ഫേസ്ബുക്ക് ലൈവ്

ബിഗ് ബോസിന്റെ ആദ്യ സീസണില്‍ സാബു വിജയ കീരിടം ചൂടിയതില്‍ എറ്റവും കൂടുതല്‍ സന്തോഷിച്ചത് രഞ്ജിനി ഹരിദാസ് തന്നെയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ടു മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും. ബിഗ് ബോസില്‍ വന്ന നാളുകളില്‍ വലിയ സൗഹൃദം ഇല്ലായിരുന്നെങ്കിലും പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ബിഗ് ബോസിലെ എറ്റവും അര്‍ഹതയുളള മല്‍സരാര്‍ത്ഥി സാബു ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയം എല്ലാവരെയും ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടെന്നും പറഞ്ഞായിരുന്നു രഞ്ജിനി ലൈവില്‍ എത്തിയിരുന്നത്.

രഞ്ജിനി പറഞ്ഞത്

രഞ്ജിനി പറഞ്ഞത്

ബിഗ് ബോസിന്റെ ഫൈനലില്‍ സാബു ചേട്ടന്‍ വിജയി ആകണമെന്ന് ആഗ്രഹിച്ച മൂന്ന് പേരായിരുന്നു ഞങ്ങളെന്ന് രഞ്ജിനി പറയുന്നു. അതിന് കാരണം ആ ഷോയില്‍ എറ്റവും അര്‍ഹിക്കുന്ന ആള്‍ അല്ലെങ്കില്‍ എറ്റവും മികച്ച രീതിയില്‍ ഗെയിം കളിച്ചയാള്‍ സാബുച്ചേട്ടന്‍ ആയതുകൊണ്ടാണ്. ആ ഗെയിം എങ്ങനെയൊക്കെ ആയിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാമെന്നും സാബു ചേട്ടന്‍ ജയിച്ചപ്പോള്‍ ഞങ്ങള്‍ ജയിച്ചതു പോലെയാണ് തോന്നുന്നതെന്നും രഞ്ജിനി പറയുന്നു.

ആര്‍മികള്‍ക്ക് നന്ദി

ആര്‍മികള്‍ക്ക് നന്ദി

സാബുവിനെ ജയിപ്പിച്ചതില്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ പേരിലുളള ആര്‍മികള്‍ക്കും ഇവര്‍ നന്ദി പറഞ്ഞിരുന്നു. രഞ്ജിനി ആര്‍മി, അര്‍ച്ചന ആര്‍മി,ദിയാ കുട്ടൂസ് ഫാന്‍സ് തുടങ്ങിയവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഇവരുടെ കൂടെ സപ്പോര്‍ട്ട് കൊണ്ടാണ് സാബു വിജയിച്ചത്. സാബുവിന് എറ്റവും വലിയ പിന്തുണയായി നിന്നത് അദ്ദേഹത്തിന്റെ കുടുംബമാണെന്നും രഞ്ജിനിയും ദിയയും അര്‍ച്ചനയും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ആരാധകരുടെ ചോദ്യം

ആരാധകരുടെ ചോദ്യം

ലൈവില്‍ ആരാധകരുടെ ചോദ്യത്തിനും രഞ്ജിനി മറുപടി പറഞ്ഞിരുന്നു. സാബു ഇനിയും അലമ്പ് കാണിച്ചാല്‍ എന്തുചെയ്യുമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അലമ്പിയാല്‍ നമ്മുക്ക് തിരിച്ചും അലമ്പാം എന്നാണ് രഞ്ജിനി മറുപടി നല്‍കിയത്. തരികിട സാബുവായി എത്തിയ അദ്ദേഹം സാബു മോനായും സാബു ചേട്ടനായും സാബു കുട്ടനായുമൊക്കെയാണ് തിരിച്ചുപോകുന്നതെന്ന് രഞ്ജിനി പറഞ്ഞു.

രഞ്ജിനി ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു

രഞ്ജിനി ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു

ബിഗ് ബോസില്‍ രഞ്ജിനി വിജയി ആകണമെന്നാണ് അഗ്രഹിച്ചതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അതു സാരമില്ല.സാബു ചേട്ടനാണ് എറ്റവുമധികം അര്‍ഹിച്ച മല്‍സരാര്‍ത്ഥിയെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. സാബുവിനെ പോലെ ശക്തയായ മല്‍സരാര്‍ത്ഥിയായിരുന്നു പേളിയെന്നും മല്‍സരം വളരെ കടുത്തതായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X