പ്രണയിച്ചവരിൽ അവൻ മാത്രമായിരുന്നു മോശം, ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. ജീവിതത്തിൽ എപ്പോഴും തന്റേതായ പ്ലാനുകൾ രഞ്ജിനിക്കുണ്ട്. വിവാഹം വേണ്ടെന്ന് രഞ്ജിനി നേരത്തേ തന്നെ തീരുമാനിച്ചതാണ്. ഭർത്താവും കുട്ടികളുമായി അവർക്ക് വേണ്ടി ജീവിതം ജീവിച്ച് തീർക്കാൻ രഞ്ജിനി ഇഷ്ടപ്പെടുന്നില്ല. ഓരോ നിമിഷവും തനിക്കായി ജീവിക്കാനാണ് രഞ്ജിനി ഇഷ്ടപ്പെടുന്നത്. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ രഞ്ജിനി ഹരിദാസിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് രഞ്ജിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയിച്ചവരിൽ ഒരാൾ മാത്രമാണ് തന്നെ വഞ്ചിച്ചതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
വളരെ ചെറിയ പ്രായത്തിലേ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. വളരെ നല്ല വ്യക്തികൾ. അതിനിടയിൽ ഒരു തെണ്ടി. എന്തൊരു മോശം വ്യക്തി. എന്നെ വഞ്ചിച്ചു. നുണയൻ. നാർസിസിസ്റ്റ്. ഇവരെയൊക്കെ ഒറ്റ പാക്കേജിൽ കിട്ടി. ആ സംഭവമാണ് ഞാൻ റിഗ്രെറ്റ് ചെയ്തത്. വേണ്ടായിരുന്നു എന്ന് തോന്നി. പേര് പറയാൻ എനിക്ക് താൽപര്യമില്ല. പക്ഷെ, അത് ഫൺ ആയിരുന്നില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഞാൻ വിശ്വസിച്ച് പോയി. ആൾക്കാരെ ഇങ്ങനെ പറ്റിക്കും എന്ന് ഞാനറിഞ്ഞില്ല.

പ്രേമത്തിന്റെ പേരിൽ പറ്റിക്കുന്നത് എന്ത് മോശമാണ്. പ്രണയത്തിലായി അടിയുണ്ടാക്കും. പിരിയാം. അത് കുഴപ്പമില്ല. എന്തിനാണ് വിശ്വാസ വഞ്ചന. പ്രേമമാണെന്ന് നുണ പറയുന്നതെന്തിനാണ്. സത്യസന്ധത കാണിക്കണമെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. അത് കഴിഞ്ഞ് എനിക്ക് നല്ലൊരു റിലേഷൻഷിപ്പുണ്ടായി. കൊവിഡ് സമയം വളരെ നല്ലതായിരുന്നു. പക്ഷെ ആ ബന്ധവും അവസാനിച്ചു. ഇപ്പോൾ താൻ സിംഗിളാണെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു.
അച്ഛൻ മരിച്ച ശേഷം 12 വർഷത്തോളം വെള്ള വസ്ത്രത്തിലായിരുന്നു അമ്മ. പൊട്ട് തൊടില്ല. കല്യാണത്തിന് വിളിക്കില്ല. തൊടരുത് എന്നൊക്കെ പറയും. അതൊക്കെ കേട്ടപ്പോൾ തന്നെ കല്യാണം ശരിയല്ലെന്ന് അന്നേ ഞാൻ തീരുമാനിച്ചതാണ്. അമ്മ കല്യാണം കഴിച്ചാൽ ഞാൻ ഹോസ്റ്റലിൽ പോകുമെന്നാണ് ഞാൻ പറഞ്ഞത്. ഏഴാം ക്ലാസിൽ പഠിക്കുന്ന കൊച്ചിന് വല്ല അറിവുമുണ്ടോ. പിന്നീട് അമ്മയോട് ജീവിത പങ്കാളിയെ നോക്കിക്കോ എന്ന് പറഞ്ഞപ്പോൾ വേണ്ടെന്നാണ് അമ്മ പറഞ്ഞത്. അമ്മ നേരിട്ട സാമൂഹിക അവഗണന അമ്മയെ മാനസികമായി ബാധിച്ചു. ഇപ്പോഴും പുറത്ത് പോകാൻ അമ്മയ്ക്ക് മടിയാണ്. ആരുടെയും ചിറക് വെട്ടരുത്. എന്റെ ചിറക് തൊടാൻ പോലും ഞാനാരെയും സമ്മതിക്കില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.


Click it and Unblock the Notifications
