ഞാൻ സിം​ഗിളാണ്, ഭർത്താവിനെയോ കാമുകനെയോ തേടുന്നില്ലെന്ന് രഞ്ജിനി; ആ പ്രണയ ബന്ധം അവസാനിച്ചു?

വാലെന്റെെൻസ് ദിനത്തിൽ ആങ്കർ രഞ്ജിനി ഹരിദാസ് പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. താനിപ്പോൾ സിം​ഗിളാണെന്നും കാമുകനെയോ ഭർത്താവിനെയോ തേടുന്നില്ല എന്നുമാണ് രഞ്ജിനി ഹരിദാസ് കുറിച്ചത്. ഞാനൊരു ഭർത്താവിനെയോ കാമുകനെയോ തേടുന്നില്ല. ഞാൻ ബുക്ക്ഡ് ആണ്. ഹാപ്പി, ബ്ലെസ്ഡ്, ഹാപ്പിലി സിം​ഗിൾ. ഞാനിപ്പോൾ എന്റെ സ്വാതന്ത്രത്തെ ഡേറ്റ് ചെയ്യുന്നു, ലക്ഷ്യങ്ങളെ ഫ്ലേർട്ട് ചെയ്യുന്നു, എന്റെ സമാധാനത്തെ വിവാ​ഹം ചെയ്തു. അത്രയും പറഞ്ഞ് കൊണ്ട് ഒരു ലൗവറിൽ നിന്നും മറ്റൊന്നിലേക്ക്. ഹാപ്പി വാലെന്റെെൻസ് ഡേ എന്നാണ് രഞ്ജിനി ഹരിദാസ് പങ്കുവെച്ച വാചകത്തിലെ ഒരു ഭാ​ഗം.

നേരത്തെ ശരത്ത് പുളിമൂട് എന്ന വ്യക്തിയുമായി താൻ പ്രണയത്തിലാണെന്ന് രഞ്ജിനി തുറന്ന് പറഞ്ഞിരുന്നു. ലോക്ഡൗൺ കാലഘട്ടത്തിലാണ് ശരത്തും രഞ്ജിനിയും അടുക്കുന്നത്. ഒരിക്കൽ ശരത്തിനെക്കുറിച്ച് രഞ്ജിനി സംസാരിച്ചിരുന്നു. ശരത്തിനെ ചെറിയ പ്രായം മുതൽ അറിയാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് സൗഹൃദം വിലപ്പെട്ടതാണ്. ശരത്ത് ഡിവോഴ്സിയാണ്. ഞാൻ ഒരുപാട് റിലേഷൻഷിപ്പുകളിലായെങ്കിലും ഒന്നും വർക്കായില്ല.

Ranjini Haridas

പക്ഷെ ശരത്തുമായുള്ള ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സു​ഗമമായാണ് ബന്ധം മുന്നോട്ട് പോകുന്നതെന്ന് പറയാനാകില്ലെന്നും അന്ന് രഞ്ജിനി തുറന്ന് പറഞ്ഞിരുന്നു. ഒരുമിച്ച് താമസിച്ചപ്പോഴാണ് ഞങ്ങൾ പാർട്ണേഴ്സ് എന്ന നിലയിൽ ​ഗംഭീരമാണെന്ന് മനസിലാക്കിയത്. കൊവിഡ് കഴിഞ്ഞപ്പോൾ ആ ചിന്തയിൽ മാറ്റം വന്നു. മിഡ് ലെെഫ് ക്രെെസിസിലൂടെ കടന്ന് പോകുന്ന കാലത്താണ് ശരത്തുമായുള്ള പ്രണയമുണ്ടാകുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ശരത്തിന് എന്നെ ടേക്ക് കെയർ ചെയ്യണം എന്നുണ്ടാകും. പക്ഷെ എനിക്ക് സമ്മതിക്കാനാകുന്നില്ല. ഞാനാണ് കൺട്രോൾ ഫ്രീക്ക്. അതാണ് ഇൻഡിപെൻഡന്റ് ആയ സ്ത്രീകളുടെ വലിയ പ്രശ്നമെന്നും അന്ന് രഞ്ജിനി ഹരിദാസ് പറയുകയുണ്ടായി.

ശരത്ത് നല്ല വ്യക്തിയാണ്. എനിക്ക് നല്ല വ്യക്തികളെ ഇഷ്ടമാണ്. ഞാനും ശരത്തും സ്വയം മൂല്യം നൽകുന്നവരാണ്. ശരത്ത് എന്നെപ്പോലെ ജീവിതത്തിൽ ശരത്തും ഒരുപാട് വിമർശനം നേരിട്ടിട്ടുണ്ട്. പക്ഷെ നല്ല വ്യക്തിയാണ്. അതൊരു മുഖം. മറ്റൊരു മുഖം സോഷ്യലെെസിം​ഗ് ആണ്. അത്രയും സോഷ്യലെെസിം​ഗും പാർട്ടിയും എനിക്ക് പറ്റില്ല. പ്രായം കൂടുന്തോറും തനിക്ക് അത്തരം കാര്യങ്ങളുമായി കൂടുതൽ കണക്ട് ആകുന്നില്ലെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

More from Filmibeat

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X