ആർക്കൊപ്പവും കറങ്ങാം, ഒജി സുനിലിനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു; പക്ഷെ പരിചയപ്പെട്ടപ്പോൾ: രഞ്ജിനി ഹരിദാസ്
രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിൽ ഒജി സുനിൽ അതിഥിയായി എത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലെ വിവാദ താരമാണ് ഒജി സുനിൽ. ഇയാൾ മാഫിയ ആണെന്ന് വരെ പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നു. ഇതിനിടെയാണ് രഞ്ജിനി ഹരിദാസിന്റെ ഷോയിൽ ഒജി സുനിൽ എത്തിയിരിക്കുന്നത്. രഞ്ജിനിയുടെ ഇന്റർവ്യൂകളുടെ സ്ഥിരം കാഴ്ചക്കാരിൽ പലർക്കും ഈ ഇന്റർവ്യൂവിൽ എതിരഭിപ്രായമുണ്ട്.
എന്നാൽ രഞ്ജിനിയും ഒജി സുനിലും അടുത്ത സുഹൃത്തുക്കളാണ്. ഒജി സുനിലിനെ പരിചയപ്പെട്ടതിനെക്കുറിച്ച് രഞ്ജിനി സംസാരിക്കുന്നുണ്ട്. സ്കൂൾ കാലഘട്ടത്തിന് ശേഷം യഥാർത്ഥ ലോകത്തിലേക്ക് കടക്കും. എന്നോട് ആളുകൾ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. നിനക്ക് ആർക്കൊപ്പവും കറങ്ങാം. പക്ഷെ ഒജി സുനിൽ എന്ന വ്യക്തിയുടെ കാര്യത്തിൽ ജാഗ്രത കാണിക്കണമെന്ന്. അന്നത് കേട്ടപ്പോൾ എനിക്കൊരു താൽപര്യമുണ്ടായി.

ഇയാൾക്കെന്താ കൊമ്പുണ്ടോ വാലുണ്ടോ എന്ന് ചിന്തിച്ചു. ഏകദേശം അതേ സമയത്താണ് ഞാൻ ഒജി സുനിലിനെ കാണുന്നത്. കണ്ട അന്ന് മുതൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ട്. സഹോദരനെ പോലെയാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. ഒജിക്ക് ഒരുപാട് ചീത്തപ്പേരുണ്ട്. പക്ഷെ എനിക്ക് ഒജിയെ വർഷങ്ങളായി അറിയാം. ചീത്തപ്പേരുള്ള ഒജിയുമായി എനിക്കറിയാവുന്ന ഒജിയെ റിലേറ്റ് ചെയ്യാൻ പറ്റുന്നില്ല. എനിക്ക് മനസിലാകും. കാരണം ഞാനും ഭയങ്കരമായി തെറ്റിദ്ധരിക്കപ്പെട്ട ആളായിരുന്നു കുറേക്കാലം.
എന്തുകൊണ്ടാണ് ആളുകൾ മണ്ടൻമാരായിരിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്റെയുള്ളിലെ ഫെമിനിസ്റ്റിന് ഒജിയെ വെടിവെച്ച് കൊല്ലണമെന്നുണ്ട്. ഞാനത് പറഞ്ഞിട്ടുണ്ട്. പക്ഷെ എന്റെ ഭർത്താവല്ല, അപ്പനല്ല. അതുകൊണ്ട് എനിക്ക് പ്രശ്നമില്ല. എന്നാൽ അതിന്റെ പേരിൽ അല്ല ചീത്തപ്പേര്. നല്ല സുഹൃത്താണ് ഒജി സുനിലെന്നും രഞ്ജിനി ഹരിദാസ് അഭിപ്രായപ്പെട്ടു. ചീത്തപ്പേര് താൻ കാര്യമാക്കുന്നില്ലെന്നും ഒജി സുനിൽ പറഞ്ഞു.


Click it and Unblock the Notifications











