രഞ്ജിനിയും പേളി മാണിയും തമ്മിൽ മത്സരമോ? ഭാവന രണ്ടിടത്തുമെത്തി; വിജയം പേളിക്ക്, കാരണം...
പേളി മാണിയും രഞ്ജിനി ഹരിദാസും ഇന്ന് തങ്ങളുടെ യൂട്യൂബ് ചാനലുമായി കരിയറിൽ സജീവമാണ്. അടുത്ത കാലത്താണ് രഞ്ജിനി ഹരിദാസ് യൂട്യൂബ് ചാനലിൽ അഭിമുഖങ്ങൾ ചെയ്യാൻ തുടങ്ങിയത്. ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജിനി പക്ഷെ ഓൺലെെൻ മീഡിയകളുടെ സാധ്യതകൾ അധികം ഉപയോഗിച്ചിരുന്നില്ല. എന്നാലിപ്പോൾ സ്വയം പുതുക്കി ഒരു റീ ബ്രാൻഡിംഗ് തന്നെ രഞ്ജിനി ചെയ്തിരിക്കുന്നു. സ്റ്റേജ് മാത്രമല്ല, അഭിമുഖങ്ങളും തനിക്ക് വഴങ്ങുമെന്ന് രഞ്ജിനി തെളിയിച്ചു.
സിനിമാ, കായിക രംഗത്തെ പ്രമുഖർ രഞ്ജിനിയുടെ ഷോയിൽ അതിഥികളായെത്തുന്നുണ്ട്. മറുവശത്ത് യൂട്യൂബിലെ മിന്നും താരമാണ് പേളി മാണി. ഈ രംഗത്തിപ്പോൾ രഞ്ജിനിയും പേളിയും തമ്മിലാണോ മത്സരം എന്നാണ് പലരുടെയും ചോദ്യം. കാരണം രണ്ട് പേരും ഒപ്പത്തിനൊപ്പം നിന്ന് പ്രമുഖ താരങ്ങളെ അതിഥിയായെത്തിക്കുന്നു.

നടി ഭാവനയാണ് രണ്ട് പേരുടെയും ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന എപ്പിസോഡിലെ അതിഥി. ആദ്യം ഭാവനയുടെ അഭിമുഖം പങ്കുവെച്ചത് രഞ്ജിനിയാണ്. വളരെ രസകരമായാണ് രഞ്ജിനിയുടെ ഇന്റർവ്യൂ മുന്നോട്ട് പോയത്. ബോറടിപ്പിക്കാതെ പുതിയൊരു പാറ്റേണിലായിരുന്നു ഇന്റർവ്യൂ. ഭാവനയെ പിക്ക് ചെയ്ത് കൊണ്ട് വരുന്നത് തൊട്ട് ഇന്റർവ്യൂ തുടങ്ങി. ഭാവന മനസ് തുറന്ന് രഞ്ജിനിയുമായി സംസാരിച്ചു. ഇടയ്ക്ക് വെച്ച് ഭാവനയുടെ സുഹൃത്ത് ശിൽപ്പ ബാലയും എത്തി.
പേളി മാണി-ഭാവന ഇന്റർവ്യൂ പിന്നാലെ വന്നു. മികച്ച ടീസറാണ് പേളി പങ്കുവെച്ചത്. പെട്ടെന്ന് തന്നെ ഇത് വെെറലായി. ടീസറിലേത് പോലെ തന്നെ രണ്ട് പേരും വളരെ സന്തോഷത്തോടെ ചിരിച്ചുല്ലസിച്ചാണ് വീഡിയോയിലുടനീളം സംസാരിക്കുന്നത്. വ്യൂസിലും രഞ്ജിനി ഹരിദാസിന് മുന്നിലാണ് പേളി. ഭാവനയുടെ അഭിമുഖം അപ്ലോഡ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഏഴരലക്ഷത്തോളം പേർ കണ്ടു. മറുവശത്ത് രഞ്ജിനി ഹരിദാസ്-ഭാവന ഇന്റർവ്യൂ പുറത്ത് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു ലക്ഷം വ്യൂസ് പിന്നിട്ടതേയുള്ളൂ. പേളിയുടെ ഇന്റർവ്യൂ ഫോർമാറ്റ്, എഡിറ്റിംഗ്, ടീസർ എന്നിവയെല്ലാം വെെറലാകുന്നതിന് സഹായകരമാണ്. മറുവശത്ത് രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയ ഗെയിം മനസിലാക്കി വരുന്നതേയുള്ളൂ.


Click it and Unblock the Notifications











